വാഴപ്പൂവിനുള്ളിലെ തേൻ നമ്മൾ എല്ലാവരും കഴിക്കാറുണ്ട്... എന്നാൽ ഈ വാഴപ്പൂ ഉപയോഗിച്ച് നമുക്ക് ഇന്ന് ഒരു വിഭവം ഉണ്ടാക്കാം. വാഴപ്പൂ ബജി.
എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം .ചേരുവകൾ
കടലമാവ് - 1/2 കപ്പ്
അരിപ്പൊടി - 1/2 കപ്പ്
മുളക്പൊടി 1 ടീസ്പൂൺ
ഗരംമസാല 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 നുള്ള്
കായ പൊടി -2 നുള്ള്
ഉപ്പ് - ആവശ്യത്തിന്
ബേക്കിംഗ് സോഡ - 2 നുള്ള്
വാഴ പൂ - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
വാഴ പൂവ് ഉള്ളിലെ നാരു കളഞ്ഞ് കുറച്ചു നേരം വെള്ളത്തിൽ ഇട്ടതിനു ശേഷം ഒരു അരിപ്പയിലിട്ട് വെള്ളം ഊറ്റി കളയുക. കടലമാവും, അരിപൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, കായ പൊടി, ഉപ്പ് എല്ലാം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് കുഴക്കുക, ഇതിലോട്ട് ഒരു നുളള് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ഇതിലേക്ക് വാഴ പൂവ് ഓരോന്നായി മുക്കി എടുത്ത് എണ്ണയിലിട്ട് വറുത്ത് കോരി എടുക്കുക. ചൂടോടെ എല്ലാവർക്കും കൊടുക്കുക.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment