തക്കാളി - 2 എണ്ണം
പഞ്ചസാര - 1/2 കപ്പ്
കോൺഫ്ലോർ - 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
▪ ആദ്യം ചൂട് ഉള്ള വെള്ളത്തിൽ തക്കാളി ഇട്ടതിനു ശേഷം ഒരു 5 മിനിറ്റ് കഴിയുമ്പോൾ അതിന്റെ തൊലി കളയുക.
▪ ഇനി ആ തക്കാളി മിക്സിയിൽ നല്ലതുപോലെ അരച്ച് എടുക്കുക.
▪ ഒരു ബൗളിൽ കുറച്ചു വെള്ളം കോൺഫ്ലോർ ചേർത്ത് കട്ട ഇല്ലാതെ കലക്കി എടുക്കുക.
▪ ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കുക അതിലേക്കു തക്കാളി അരച്ചതും പഞ്ചസാരയും ചേർത്ത് കൊടുക്കാം.
▪ ഇനി ഇത് നന്നായി ചൂടായി പഞ്ചസാര ഒക്കെ അലിഞ്ഞു കഴിയുമ്പോൾ കോൺഫ്ലോർ കലക്കിയത് ചേർത്ത് കൊടുക്കാം.
▪ ചെറു തീയിൽ വെച്ചു എല്ലാം നന്നായി ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക.
▪ പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആകുമ്പോൾ നെയ്യ് അല്ലെങ്കിൽ എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക.
▪ തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പ് ആക്കി ഇത് മുറിച്ചു എടുക്കുക.
▪ അലങ്കാരത്തിനായി കുറച്ചു ടെസ്സിക്കേറ്റഡ് കോക്കനട്ട് അതിനേറെ മുകളിൽ തൂകി കൊടുക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment