Saturday, August 19, 2023

ചിക്കൻ രാര

ചിക്കൻ വെച്ച് തയ്യാറാക്കുന്ന അതീവ രുചികരമായ ഒരു പഞ്ചാബി വിഭവമാണ് ചിക്കൻ രാര. അല്പം ചിക്കൻ അരച്ച് ഗ്രേവിയിൽ ചേർക്കുന്നതാണ് ഈ ചിക്കൻ കറിയുടെ പ്രത്യേകത. ചോറ്, ചപ്പാത്തി,നാൻ,പൊറോട്ട ഇവയുടെയൊക്കെ കൂടെ നല്ല കോമ്പിനേഷനാണ്.

         ചേരുവകൾ

ചിക്കൻ -ഒരുകിലോ

നെയ്യ് - 4 ടേബിൾ സ്പൂൺ

വഴനയില (എടന്ന ) - 2 എണ്ണം

കറുത്ത ഏലക്ക - 1 എണ്ണം

ഇഞ്ചി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

സവാള -3 എണ്ണം

മഞ്ഞൾപ്പൊടി-  അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ

മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ

കുരുമുളകുപൊടി-1 ടീസ്പൂൺ

ഗരം മസാല പൊടി - 1 ടീസ്പൂൺ

ജീരകപ്പൊടി-1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തക്കാളി -2 എണ്ണം

തൈര് -ഒരു കപ്പ്

പഞ്ചസാര- ഒരു ടീസ്പൂൺ

മല്ലിയില -ഒരു പിടി

            തയ്യാറാക്കുന്ന വിധം

`ചിക്കൻ ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വെക്കുക.

ഇതിൽ നിന്നും എല്ലില്ലാത്ത  രണ്ട് കഷണങ്ങൾ എടുത്ത് മിക്സിയിൽ ചതച്ചെടുക്കുക. ഏകദേശം അരക്കപ്പ് ഉണ്ടാവണം.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി വഴനയില, കറുത്ത ഏലക്ക ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ചിക്കൻ ചേർത്ത് ഇളക്കി മൊരിഞ്ഞ് തുടങ്ങുമ്പോൾ മസാലപ്പൊടികളും ഉപ്പും ചേർക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ അരച്ച ചിക്കൻ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

വലിയ കഷണങ്ങളാക്കിയ തക്കാളി, അധികം പുളിയില്ലാത്ത തൈര്, പഞ്ചസാര ഇവ ചേർത്ത്  ഇളക്കിയതിനുശേഷം അടച്ചുവെച്ച് 20 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. 

കഷണങ്ങൾ നന്നായി വെന്ത് ചാറ് കുറുകി തുടങ്ങുമ്പോൾ മല്ലിയില വിതറി തീ ഓഫ് ചെയ്യാം.

https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment