Saturday, August 28, 2021

ചീട (ശീട

വൈകിട്ടത്തെ ചായക്ക്‌ ഒപ്പം എല്ലാം കഴിക്കാൻ പറ്റിയ ഒരു  നല്ല പലഹാരം ആണ്‌ ചീട.     വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം ആണിത്‌.

                  ചേരുവകൾ

പച്ചരി പൊടിച്ചു വറുത്തത് - 1 കപ്പ്‌

ഉഴുന്ന് - 2 ടേബിൾ സ്പൂണ്‍

തേങ്ങ ചിരകിയത് - 1/2 കപ്പ്‌

ജീരകം - 1 ടീ സ്പൂണ്‍

,വെണ്ണ / നെയ്യ് - 1 ടേബിൾ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

വെള്ളം - 1/2 കപ്പ്‌

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്

        പാകം ചെയ്യുന്ന വിധം

ഉഴുന്ന് നന്നായി വറുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക. അരിപ്പൊടിയിലേക്ക്‌ ഉഴുന്നുപൊടി, വെണ്ണ, തേങ്ങ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പാകത്തിൽ കുഴച്ചെടുക്കുക.

അൽപാൽപം മാവെടുത്ത്‌ അരിനെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുക്കുക.

മുഴുവൻ മാവും ഇങ്ങനെ ഉരുളകളാക്കി കഴിഞ്ഞാൽ എണ്ണ ചൂടാകാൻ വയ്ക്കാം. ചൂടായ എണ്ണയിൽ ഉരുളകൾ ഇട്ടു ചുവക്കെ വറുത്തു കോരുക. ചൂട് കുറച്ചു വെക്കണം, അല്ലെങ്കിൽ ചീടയുടെ ഉള്ളു നല്ലപോലെ വേവില്ല.   https://noufalhabeeb.blogspot.com/?m=1

Monday, August 23, 2021

പരിപ്പ്‌ പായസം

ഇന്ന് നമുക്ക്‌  പരിപ്പു പായസം തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം ..

              ചേരുവകൾ 

ചെറുപയർ പരിപ്പ് -- 250 ഗ്രാം

ശർക്കര -- 500 ഗ്രാം

ഒന്നാം പാൽ -- 1 കപ്പ്

രണ്ടാം പാൽ -- 3 കപ്പ്

മൂന്നാം പാൽ -- 4 കപ്പ്

നെയ്യ് -- 5 ടേബിൾ സ്പൂൺ

ഏലക്കായ പൊടി  – ½ ടീസ്പൂൺ

ചുക്കുപൊടി --  ½ ടീസ്പൂൺ

ജീരകപ്പൊടി – ½ ടീസ്പൂൺ

കശുവണ്ടി - ആവശ്യത്തിന്‌

മുന്തിരി - ആവശ്യത്തിന്‌

നാളികേരക്കൊത്ത് - ആവശ്യത്തിന്‌

വെള്ളം - ആവശ്യത്തിന്‌

              തയ്യാറാക്കുന്ന വിധം

ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കി വെക്കുക .

പരിപ്പ് കഴുകി വെള്ളം വാർത്ത് എടുക്കുക .

ഒരു ഉരുളിയിലേക്കു നെയ് ചേർത്ത് ചൂടാക്കി പരിപ്പ് ചേർത്ത് വറുക്കുക .

പരിപ്പ്  ചെറുതായി  ബ്രൗൺ കളർ ആയാൽ മൂന്നാം പാലിൽ വേവിക്കുക .(പാലിന് പകരം വെള്ളത്തിലും വേവിക്കാം )

പരിപ്പ് മൂടി വെച്ച് വേവിക്കുക .പരിപ്പ് നന്നായി  വെന്തു വന്നാൽ ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിച്ചു ,പരിപ്പും ശർക്കരയും വരട്ടി എടുക്കണം .

ഇനി രണ്ടാം പാൽ ചേർക്കാം .രണ്ടാം പാൽ ചേർത്ത് പായസം ഒന്ന് കുറുകി വന്നാൽ ഒന്നാം പാൽ ചേർക്കാം.

ഒന്നാം പാൽ ചേർത്ത് നന്നായി ചൂടായി വന്നാൽ പായസം സ്റ്റൗവിൽ  നിന്നും മാറ്റാം .

ഇനി ഒരു ചെറിയ പാനിൽ നെയ് ഒഴിച്ച് ചൂടായാൽ കശുവണ്ടിയും മുന്തിരിയും വറുത്തു കോരി മാറ്റാം .ഇതേ നെയ്യിലേക്കു തേങ്ങാക്കൊത്ത്‌ ചേർത്ത് വറുത്തെടുക്കണം .

വറുത്തെടുത്ത തേങ്ങാക്കൊത്തും കശുവണ്ടി,മുന്തിരി എന്നിവ പായസത്തിൽ ചേർത്ത് കൊടുക്കാം .

പായസത്തിലേക്കു ഏലക്കായ പൊടി,ചുക്കുപൊടി,ജീരകപ്പൊടി എന്നിവ കൂടി ചേർത്തു യോജിപ്പിച്ചാൽ നമ്മുടെ ടേസ്റ്റി ആയ പരിപ്പ് പ്രഥമൻ തയ്യാർ.   https://noufalhabeeb.blogspot.com/?m=1

Friday, August 20, 2021

മുട്ട സുർക്ക

              ചേരുവകൾ    

പൊന്നി അരി - 3 കപ്പ്

മുട്ട - 4 എണ്ണം

ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് - 1 കപ്പ്

ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്

ഉള്ളി അരിഞ്ഞത് - അരകപ്പ്

പച്ചമുളക് അരിഞ്ഞത് - 3എണ്ണം

കറിവേപ്പില - 2തണ്ട് അരിഞ്ഞത്

മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്‌

ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍

ഉപ്പ്,എണ്ണ - ആവശ്യത്തിന്

                   തയ്യാറാക്കുന്ന വിധം 

ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.  https://noufalhabeeb.blogspot.com/?m=1

Tuesday, August 17, 2021

എരിശേരി

                 ( സദ്യ സ്പെഷ്യൽ )

കേരളത്തിൽ പ്രചാരമുള്ള ഒരു കറിയാണ്‌ എരിശേരി. സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.   നാളികേരം അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.  https://noufalhabeeb.blogspot.com/?m=1


എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓർമകളും മനസിലേക്ക് ഓടിയെത്തും.
മത്തങ്ങയും പയറും ചേര്‍ന്ന സ്വാദിഷ്ടമായ ഒരു എരിശ്ശേരി ഉണ്ടാക്കി നോക്കാം.

                    ചേരുവകള്‍  

മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങൾ ആക്കിയത്

വന്‍പയര്‍ – 100 ഗ്രാം

മുളക് പൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

അര മുറി തേങ്ങ തിരുമ്മിയത്‌

കുഞ്ഞുള്ളി – 5 എണ്ണം

ജീരകം – കാല്‍ ടി സ്പൂണ്‍

വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – കാല്‍ ടി സ്പൂണ്‍

വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്

വേപ്പില – ഒരു തണ്ട്

തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂൺ

          തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ മത്തങ്ങ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക.

2) വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

3) മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക.

4) തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരച്ചെടുക്കുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക.

5) എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ഇട്ട്‌ മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക .തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശേരിക്ക് രുചി കൂടുന്നത് .ചൂടോടെ കഴിക്കുക. https://noufalhabeeb.blogspot.com/?m=1

Monday, August 16, 2021

താറാവു മപ്പാസ്‌

               ആവശ്യമുള്ള സാധനങ്ങള്‍     

താ­റാ­വ്‌ - ഒരു­കി­ലോ­

ചെ­മ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ - അഞ്ചെ­ണ്ണം­

ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­

വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­

പ­ച്ച­മു­ള­ക്‌ - 50 ഗ്രാം­

ക­ടു­ക്‌ - 1 ടേ­ബിള്‍ സ്‌­പൂണ്‍

ക­റു­വാ­പ്പ­ട്ട - 10 ഗ്രാം­

ഏ­ലം - 10 ഗ്രാം­

ത­ക്കോ­ലം - 10 ഗ്രാം­

ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ - 5 ഗ്രാം­

മ­ഞ്ഞള്‍­പ്പൊ­ടി - അര ടേ­ബിള്‍ സ്‌­പൂണ്‍

മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) - അര ടേ­ബിള്‍ സ്‌­പൂണ്‍

മ­ല്ലി­പ്പൊ­ടി - ഒരു ടേ­ബിള്‍ സ്‌­പൂണ്‍

ഫെ­ന്നല്‍­പ്പൊ­ടി - അര ടേ­ബിള്‍ സ്‌­പൂണ്‍

ക­റി­വേ­പ്പില - വേ­ണ്ട­ത്ര

ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ - രണ്ടെ­ണ്ണം­

തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ - 400 മി­ല്ലീ­ലീ­റ്റര്‍

പാ­ച­ക­യെ­ണ്ണ - 50 മി­ല്ലീ­ലീ­റ്റര്‍

          തയാറാക്കുന്ന വിധം

വെ­ടി­പ്പാ­ക്കി മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റു വയ്‌­ക്കു­ക. കു­ഴി­വു­ള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക. 

ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക.  താ­റാ­വു­മ­പ്പാ­സു റെ­ഡി­  https://noufalhabeeb.blogspot.com/?m=1

Saturday, August 14, 2021

താറാവ് റോസ്റ്റ്

                ചേരുവകള്‍

താറാവ്    ഒന്ന് 

ചുവന്നുള്ളി    50 ഗ്രാം

ഇഞ്ചി    രണ്ട് കഷ്ണം

വെളുത്തുള്ളി    ഒരു തുടം

മഞ്ഞള്‍പൊടി    ഒരു ടീസ്പൂണ്‍

മസാലപ്പൊടി    രണ്ട് ടീസ്പൂണ്‍

മുളകുപൊടി    രണ്ട് ടേ.സ്പൂണ്‍

കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍

കറിവേപ്പില    ഒരു തണ്ട്

സവാള, പച്ചമുളക്    രണ്ടെണ്ണം വീതം

കറിവേപ്പില    ഒരു തണ്ട്

ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം

            തയ്യാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക. 

ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം  മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക. 

ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.   https://noufalhabeeb.blogspot.com/?m=1

Thursday, August 12, 2021

പനീര്‍ വെണ്ണ മസാല

പനീര്‍ വെണ്ണ മസാല (Paneer Butter Masala)

വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഒരു പനീര്‍ ബട്ടര്‍ മസാല

            Ingredients  

പനീര്‍ - 200 ഗ്രാം

തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം

പച്ചമുളക് (നീളത്തില്‍ കീറിയത്) - 2 എണ്ണം

സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്‌

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

മുളക് പൊടി - അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം)

ഗരം മസാല - 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി - ആവശ്യത്തിന്

കറിവേപ്പില - 1 തണ്ട്

മല്ലിയില - ആവശ്യത്തിന്

വെണ്ണ - 6 ടേബിള്‍ സ്പൂണ്‍

തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്‌

ഇളം ചൂട് വെള്ളം - ആവശ്യത്തിന്

Step 1

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍ , 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക.

Step 2

ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക.

Step 3

അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക.

Step 4

അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.

ശ്രദ്ധിക്കുക: പനീര്‍ വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂര്‍ മുന്പ് പനീര്‍ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും

ആവശ്യമെങ്കില്‍ പാചക ശേഷം ഫ്രഷ്‌ ക്രീ കൂടി ചേര്‍ത്ത് വിഭവത്തിന്റെ ടെക്സ്ചര്‍ കൂട്ടാവുന്നതാണ്.

https://noufalhabeeb.blogspot.com/?m=1

Tuesday, August 10, 2021

വാവ്‌ സ്പെഷ്യൽ അട

കര്‍ക്കടക വാവ്‌ അട തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

            വേണ്ട ചേരുവകൾ    

വറുത്ത അരിപ്പൊടി  - 3 കപ്പ്

ഉപ്പ് - 1/4 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ശർക്കര - 100 ഗ്രാം

തേങ്ങാ  - 1 എണ്ണം തിരുവിയത്

ഏലക്കാ - 3 എണ്ണം

വെള്ളം തിളപ്പിച്ചത് -  ആവശ്യത്തിന്‌

         തയ്യാർ ആക്കുന്ന വിധം

അരിപ്പൊടിയിൽ നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക......

വാഴ ഇല വാട്ടി എടുക്കുക..... ശർക്കര 3 ടേബിൾ സ്പൂൺ  വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.....

ശർക്കര അടുപ്പിൽ വെച്ച് കുറുക്കുക . കുറുകി വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് മിക്സു ചെയ്ത് എടുക്കുക.....

വാട്ടിയ ഇലയിൽ മാവ്' പരത്തി അതിൽ ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.....

കർക്കിടകവാവ് അടറെഡി
https://noufalhabeeb.blogspot.com/?m=1

Monday, August 9, 2021

ഇഞ്ചി മുരിങ്ങയില

ഇഞ്ചി ചേര്‍ത്തു മുരിങ്ങയില വേവിച്ചു കഴിയ്ക്കൂ

മുരിങ്ങയില ആരോഗ്യത്തിന് അത്യുത്തമമാണ്. പ്രകൃതി നല്‍കുന്ന ഔഷധക്കൂട്ടെന്നു പറയാം. പലതരം വൈറ്റമിനുകളും അടങ്ങിയ ഒന്നാണിത്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമവുമാണ്.     https://noufalhabeeb.blogspot.com/?m=1

 നാരുകളുടെ നല്ലൊരു കലവറ. ഇലക്കറിയുടെ ഗുണങ്ങളടങ്ങിയ ഒന്ന്. ഇതുപോലെത്തെന്നെയാണ് ഇഞ്ചിയും. തടി കുറയ്ക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ പല ആരോഗ്യഗുണങ്ങളും നിറഞ്ഞ ഒന്നാണിത്. വയറിന്റെ ആരോഗ്യത്തിന് അത്യുത്തമവും.

മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും. മുരിങ്ങയില പല രീതിയിലും കഴിയ്ക്കാം. 

ഇത് സാധാരണ തോരന്‍ വച്ചു കഴിയ്ക്കുന്നതാണ് പതിവ. മുരിങ്ങയില ഇഞ്ചിയ്‌ക്കൊപ്പം വേവിച്ചു കഴിയ്ക്കുന്നത് ഒരുപിടി ആരോഗ്യഗുണങ്ങള്‍ നല്‍കും. ഊര്‍ജ്ജം നല്‍കുന്നതിനും ശരീരത്തിന് എനര്‍ജി ഏത് വിധത്തില്‍ പ്രദാനം ചെയ്യുന്നതിനും ഇഞ്ചി മുന്നിലാണ്.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇഞ്ചി. ഇത് പല തരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ഇതെക്കുറിച്ചറിയൂ, 

      വാതമകറ്റാനുളള നല്ലൊരു വഴി

വാതമകറ്റാനുളള നല്ലൊരു വഴിയാണ് ഇഞ്ചിയും മുരിങ്ങയിലയും ചേര്‍ന്ന മിശ്രിതം. ഇതിലെ കോപ്പര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് ഇതിനു സഹായിക്കുന്നത്.   

       ക്യാന്‍സര്‍ 

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയില, ഇഞ്ചി മിശ്രിതം. അത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നു. ഇതാണ് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം. 

       കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയില, ഇഞ്ചി മിശ്രിതം. ഇതുവഴി തന്നെ ഹൃദയാരോഗ്യത്തിനും ഗുണകരമാകും. 

           തലവേദന

തലവേദന തടയാന്‍ മുരിങ്ങായില ഏറെ നല്ലതാണ്. മൈഗ്രേനും നല്ലത്. ഇഞ്ചി അനാള്‍ജിക് ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. 

        ബിപി 

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിയും മുരിങ്ങയിലയും കലര്‍ന്ന മിശ്രിതം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. വയറിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു വഴി വയറിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് മുരിങ്ങയിലയും ഇഞ്ചിയും ചേര്‍ന്ന മിശ്രിതം. 

           കരള്‍ 

കരള്‍ രോഗങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണിത്. ഇത് കരളിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 

         വിളര്‍ച്ച

 വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മുരിങ്ങയില അയേണ്‍ സമ്പുഷ്ടമവുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം നല്‍കുന്ന ഒന്നാണിത്. 

ഇഞ്ചി ,മുരിങ്ങയില ഇഞ്ചി കഷ്ണങ്ങളായിക്കി അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക. 10 മിനിറ്റു തിളയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മുരിങ്ങയില കഴുകി വൃത്തിയാക്കി ഇട്ടു വയ്ക്കുക. ഇതും പത്തു പതിനഞ്ചു മിനിറ്റ് ഈ തിളച്ച വേള്ളത്തില്‍ ഇട്ടു വയ്ക്കണം. പീന്നീട് പുറത്തെടുത്തു കഴിയ്ക്കാം.


 ഇതല്ലെങ്കില്‍ മുരിങ്ങയിലയ്‌ക്കൊപ്പം ഇഞ്ചിയിട്ടു വേവിച്ചു കഴിയ്ക്കാം. തോരന്‍ തയ്യാറാക്കുമ്പോള്‍ ഒരു കഷ്ണം ഇഞ്ചിയിട്ടു വേവിച്ചാലും മതിയാകും. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ശീലമാക്കാം.     https://noufalhabeeb.blogspot.com/?m=1

🌿അറിവുകൾ🌍

    

നാടൻ രസം

ഇന്ന് നല്ല നാടൻ രസം ആയാലോ ..... എല്ലാവരുടെയും വീടുകളിൽ മിക്കവാറും തയ്യാറാക്കപ്പെടുന്ന ഒരു വിഭവം ആണ്‌ രസം എങ്കിലും  അറിയാത്തവർക്കായി  രസം തയ്യാറാക്കുന്ന രീതി ഒന്നു കൂടി...

        ചേരുവകൾ

തക്കാളി - 1 എണ്ണം

ചെറിയുള്ളി - 4 എണ്ണം

വെളുത്തുള്ളി - 6 അല്ലി

ഇഞ്ചി - 1 ഇഞ്ച്‌ നീളത്തിൽ

വറ്റൽ മുളക് - 1എണ്ണം

കടുക്, ഉലുവ - 1/4 ടീസ്പൂൺ

കായപ്പൊടി - ഒരു നുള്ള്‌

മല്ലിയില - ആവശ്യത്തിന്‌

കറിവേപ്പില - ആവശ്യത്തിന്‌

വെളിച്ചെണ്ണ -  2 ടീസ്പൂൺ

പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മല്ലിപ്പൊടി - 3/4 ടീസ്പൂൺ

മുളക് പൊടി - 1/2 ടീസ്പൂൺ

കുരുമുളക് - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

വെള്ളം - ആവശ്യത്തിന്‌

         തയ്യാറാക്കുന്ന വിധം

പാൻചൂടാക്കി ഓയിൽ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക.

അതിലേക്ക്‌  വറ്റൽ മുളക്‌ ചേർക്കുക.

ഇനി അതിലേക്ക്‌  ചതച്ച ചെറിയുള്ളി ,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം എല്ലാ മസാല പൊടികളും ചേർത്ത് മൂക്കുമ്പോൾ തക്കാളി, ഉപ്പ്‌, കായം , പുളിവെള്ളം കൂടെ ആവശ്യത്തിന് വെള്ളം എന്നിവ   ചേർത്ത് 10 മിനുട്ട് നേരം അടച്ചു വേവിക്കുക.

അവസാനം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കുക.

നല്ല നാടൻ രസം തയ്യാർ.
https://noufalhabeeb.blogspot.com/?m=1

Sunday, August 8, 2021

തക്കാളി ചമ്മന്തി

തക്കാളി കൊണ്ട്‌ അടിപൊളി ചമ്മന്തി ഉണ്ടാക്കി നോക്കാം.

                ചേരുവകൾ

തക്കാളി -- 2 എണ്ണം

സവാള -- 1 എണ്ണം

ബദാം -- 10 എണ്ണം

വെളുത്തുള്ളി -- 4 അല്ലി

മഞ്ഞൾ പൊടി --  കാൽ ടീസ്പൂൺ

മുളക് പൊടി -- 1 ടീസ്പൂൺ

വെള്ളം -- കാൽ  കപ്പ്

കടുക് --  അര ടീസ്പൂൺ

വറ്റൽ മുളക് -- 2 എണ്ണം

കറി വേപ്പില - ആവശ്യത്തിന്‌

ശർക്കര - ചെറിയ കഷണം

ഉപ്പ് - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

             തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

ചൂടായ വെളിച്ചെണ്ണയിലേക്കു വെളുത്തുള്ളി ,സവാള ,ബദാം എന്നിവ ചേർത്ത് വഴറ്റുക .ഉപ്പു കൂടി ചേർത്താൽ വേഗം വഴന്നു കിട്ടും .

വഴന്നു വന്ന സവാളയിലേക്കു മഞ്ഞൾ പൊടി ,മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് തക്കാളി,ഒരു ചെറിയ കഷ്ണം ശർക്കര എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം പാൻ ഒരു മൂടി വെച്ച് അടച്ചു വെക്കുക .

ഇനി മൂടി മാറ്റിയ ശേഷം  കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യുക .

വെള്ളം തിളച്ചു തക്കാളിയുമായി യോജിച്ചു  വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.

തക്കാളി മിക്സ് ഒന്ന് തണുത്തു വന്നാൽ മിക്സിയി ഇട്ടു നന്നായി അടിച്ചെടുക്കുക .

അടിച്ചെടുത്ത തക്കാളി ചമ്മന്തി ഒരു ബൗളിലേക്കു മാറ്റുക .

ഇനി ഒരു ചെറിയ പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് കടുകും വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു തക്കാളി ചമ്മന്തിയിൽ ചേർക്കുക .

നമ്മുടെ ഹെൽത്തി ആയ തക്കാളി ചമ്മന്തി തയ്യാർ..
https://noufalhabeeb.blogspot.com/?m=1

Saturday, August 7, 2021

മുളക്‌ ഫ്രൈ

വീട്ടിൽ ഊണിന്‌ മറ്റ്‌ കറികൾ ഒന്നും ഇല്ലാത്ത സമയം വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്‌  മുളക്‌ ഫ്രൈ.  ഇത്‌ ഉണ്ടെങ്കിൽ പിന്നെ വേറെ കറികൾ എന്തിന്‌...?

ഈയൊരു കിടിലൻ മുളക് ഫ്രൈ മതി...പാത്രം കാലിയാകുന്നതറിയില്ല. ചോറ് വീണ്ടും ചോദിച്ചു കഴിച്ചുകൊണ്ടേയിരിക്കും!

                ചേരുവകൾ  

മുളക് - 200 ഗ്രാം. (വലിയ സാമ്പാർ മുളക്‌ ആണെങ്കിൽ നല്ലത്‌ )

എണ്ണ - 1ടേബിൾസ്പൂൺ (വെളിച്ചെണ്ണ ആയാൽ ടേസ്റ്റ്‌ കൂടും )

ഉപ്പ് - 1/4 ടീസ്പൂൺ

പുളി(നാരങ്ങാ)നീര് - 1/2 ടീസ്പൂൺ

              തയ്യാറാക്കുന്ന വിധം

മുളക് നല്ല വൃത്തിയാക്കി രണ്ടായി മുറിച്ചു വെയ്ക്കുക .ഒന്നു കൂടി വരഞ്ഞു വക്കുന്നത്‌ നന്നായിരിക്കും ...

ചൂടായ പാനിലേക്കു എണ്ണയൊഴിച്ചു അതിലേക്കു മുളക് വെച്ച് ആവശ്യത്തിന്  ഉപ്പുചേർക്കുക...കുറഞ്ഞ  തീയിൽ വേവിക്കുക. അല്ലെങ്കിൽ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്‌.

ഇനി പുളി നീരോ അല്ലെങ്കിൽ നാരങ്ങ നീരോ മുളകിന്‌ മുകളിൽ തളിച്ച്‌  കൊടുത്ത്‌  മുളകിന്റെ രണ്ടുവശവും നല്ല മൊരിഞ്ഞു സോഫ്റ്റായി വരുമ്പോൾ വാങ്ങി വയ്ക്കുക.

മുളക് ഫ്രൈ ഊണിനൊപ്പം വിളമ്പാവുന്നതാണ്.    https://noufalhabeeb.blogspot.com/?m=1

Friday, August 6, 2021

ഉലുവ കഞ്ഞി

കർക്കിടകം സ്പെഷ്യൽ ഉലുവ കഞ്ഞി എങ്ങനെ തയ്യറാക്കാം എന്ന് നോക്കാം..

                     ചേരുവകൾ 

മട്ട അരി / പുഴുക്കലരി /പച്ചരി /ഞവര അരി - 1/2 കപ്പ്‌

ഉലുവ - 1 ടേബിൾസ്പൂൺ

ചെറുപയർ - 1 ടേബിൾസ്പൂൺ

തേങ്ങ - 3 ടേബിൾസ്പൂൺ

ചെറിയ ജീരകം - 1/4 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ചെറിയ ഉള്ളി - 3 to 4 എണ്ണം

വെള്ളം - 3 to 4 കപ്പ്‌

ഉപ്പ് - ആവശ്യത്തിന്

നെയ്യ് - 1 ടീസ്പൂൺ

          ഉണ്ടാക്കുന്ന വിധം

1. ആദ്യം തന്നെ അരിയും, ഉലുവയും, ചെറുപയറും മൂന്ന് പാത്രങ്ങളിൽ ആയി 30 മിനിറ്റ് നേരം കുതിർക്കാൻ വയ്ക്കുക.

2. ഒരു കുക്കറിലേക്ക് കുതിർത്ത വെച്ചിട്ടുള്ള അരിയും ഉലുവയും ചെറുപയറും ചേർക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം കൂടി ഒഴിക്കുക. അടച്ചുവെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.

3. മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് തേങ്ങയും ജീരകവും ചെറിയുള്ളിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരിത്തിരി വെള്ളംചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

4. കുക്കറിൽ വേവിച്ച് വെച്ചിട്ടുള്ള കൂട്ടിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക.

5. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

6. നമുക്ക് വേണ്ട പരുവം ആകുമ്പോൾ തീ കെടുത്താം.

7. ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

ഉലുവ കഞ്ഞി റെഡി ..

▪കുറച്ചു കൂടെ രുചി കൂട്ടാനായി ഈ കഞ്ഞിയിലേക്ക്, നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചതും കൂടെ ചേർക്കാം.
https://noufalhabeeb.blogspot.com/?m=1

Thursday, August 5, 2021

തൈര് സാദം

തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമാണ് തൈര് സാദം(Curd rice) ( തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവടങ്ങളിൽ ഇത് വളരെ വ്യാ‍പകമായി ലഭിക്കുന്ന ഒരു ഭക്ഷണവിഭവമാണ്.

                       തയ്യാറാക്കുന്ന വിധം  

ഇത് സാധാരണരീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത്.

                    മറ്റൊരു വിധം

അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക.

                        വിളമ്പുന്ന വിധം

തൈര് സാദം പൊതുവേ ഉച്ചഭക്ഷണമായാണ്‌ വിളമ്പുന്നത്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ എന്നിങ്ങനെയുള്ള അച്ചാറുകളാണ്‌ ഇതിന്റെ കൂടെ കഴിക്കുന്നത്.

തൈര്‌ സാദം ഉണ്ടാക്കുന്ന ഒരു വിധം ഇങ്ങനെ

            തൈര് സാദം / Curd rice

ബസുമതി റൈസ് - 1 കപ്പ്

തൈര് - 3 കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 3  കപ്പ്

എണ്ണ - 3 tbsp

കടുക് - 1 tsp

ഇഞ്ചി അരിഞ്ഞത്  - 2 tsp

ഉഴുന്ന് പരിപ്പ് - 1 tsp

ഉണക്കമുളക് - 2

കായപ്പൊടി - 1/4 tsp

കറിവേപ്പില - 2 - 3 തണ്ട്

കശുവണ്ടി - 15 (optional)

മാതളനാരങ്ങ - 1/2 കപ്പ് (optional)

ബസുമതി റൈസ് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ചോറ് നന്നായി തണുത്തതിനു ശേഷം അതിലേക്കു തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് , ഉഴുന്നു പരിപ്പ്, കറിവേപ്പില, ഉണക്ക മുളക് , കായപ്പൊടി, ഇഞ്ചി, കഴുവേണ്ടി എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇത് മിക്സ് ചെയ്തു വെച്ച റൈസിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മാതളനാരങ്ങായും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. തൈര് സാദം റെഡി.

തൈര്‌ സാദം കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര് സാദം.

ദിവസവും തൈര് സാദം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും തൈര് സാദം. ദിവസവും ഉച്ചക്ക് തൈര് സാദം കഴിക്കുന്നത് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

           ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും തൈര് സാദം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് തണുപ്പ് നല്‍കുന്നതോടൊപ്പം നല്ല ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ദഹനം മാറുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര് സാദം. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അത്രസമയം ഒന്നും വേണ്ട. കാരണം ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ തന്നെ പലപ്പോഴും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാല്‍ തൈര് സാദം ഇത്തരത്തിലുണ്ടാവുന്ന ഏത് ഗുരുതരമായ ദഹനപ്രശ്നത്തേയും ഇല്ലാതാക്കുന്നു.

               കുട്ടികള്‍ക്കും ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുട്ടികളുടെ ആരോഗ്യം. ഇതിന്റെ കാര്യത്തില്‍ എപ്പോഴും അമ്മമാര്‍ പല വിധത്തിലാണ് തലവേദന അനുഭവിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് സാദത്തിലൂടെ സാധിക്കുന്നു. കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. സുരക്ഷിതമായ ഭക്ഷണം എന്ന നിലക്ക് കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.

              കാല്‍സ്യം ധാരാളം

കാല്‍സ്യത്തിന്റെ അളവ് പാലിലും തൈരിലും എല്ലാം കൂടുതലാണ്. കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെയധികം സഹായിക്കുന്നു. ഇത് അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും മികച്ച ഒന്നായിരിക്കും തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യപരമായ പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് തൈര് സാദത്തിലൂടെ സാധിക്കും. എല്ല് പൊട്ടല്‍, മറ്റ് അസ്ഥസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര് സാദം.

                   മുടിയുടെ തിളക്കം

മുടിയുട തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും തൈര് സാദം മികച്ചതാണ്. മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സ്ഥിരമായി ഇത് കഴിക്കുന്നത് ശീലമാക്കുക. ആരോഗ്യത്തിനും കരുത്തിനും ഇത്രയും നല്ല ഫ്രഷ് ആയ ഒരു വിഭവം മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

                       തടി കുറയ്ക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നുണ്ടോ, എന്നാല്‍ ഇനി എന്നും തൈര് സാദം കഴിക്കാം. തടി കുറയ്ക്കാന്‍ പെടാപാട് പെടുന്നവര്‍ ഇനി തൈര് സാദത്തെ കൂട്ടു പിടിയ്ക്കാം. തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ട് തൈര് സാദം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിലെ അമിത കലോറി എരിച്ച് കളഞ്ഞ് ആരോഗ്യമുള്ള കരുത്തുള്ള ശരീരം നല്‍കുന്നതിന് സഹായിക്കുന്നു തൈര് സാദം.

         മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കാണുന്ന രോഗലക്ഷണമാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദം. അതിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു തൈര് സാദം. ഇത് ദിവസവും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ തൈര് സാദം സ്ഥിരമായി കഴിയ്ക്കുന്നത് സന്തോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ തൈര് സാദം ശീലാമാക്കുക. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.
 
                     ഹൃദയാരോഗ്യം

ഹൃദയസ്പന്ദനത്തില്‍ എന്തെങ്കിലും ചെറിയ തരത്തിലുള്ള മാറ്റം സംഭവിച്ചാല്‍ മതി. അത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം. തൈര് സാദം അത്തരത്തില്‍ ഒന്നാണ്. അതുകൊണ്ട് സ്ഥിരമായി തൈര് സാദം കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. https://noufalhabeeb.blogspot.com/?m=1

Wednesday, August 4, 2021

കിണ്ണപ്പം

ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം ; കിണ്ണപ്പം.  വിരുന്നുകാർ ഒക്കെ വരുമ്പോൾ കൊടുക്കാൻ പറ്റിയ നല്ല സൂപ്പർ പലഹാരമാണ്.  


              ചേരുവകൾ  

വറുത്ത അരിപ്പൊടി - 3/4 കപ്പ്

തേങ്ങയുടെ ഒന്നാംപാൽ- 1  കപ്പ്

തേങ്ങയുടെ രണ്ടാംപാൽ - 2 കപ്പ്

ശർക്കര പാനി- 1.5 കപ്പ്

കശുവണ്ടി നുറുക്കിയത് - 1/4 കപ്പ്

നെയ്യ് - ആവശ്യത്തിന്

ഉപ്പ് - ഒരു നുള്ള്

               ഉണ്ടാക്കുന്ന വിധം

1. പാകം ചെയ്യാനുള്ള പാത്രത്തിലേക്ക് വറുത്ത അരിപ്പൊടിയും തേങ്ങയുടെ രണ്ടാം പാലും ശർക്കര പാനിയും ഒരു നുള്ള് ഉപ്പും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക.

2. ഇനി നമുക്ക് ചെറു തീയിലിട്ട്  ഇത് നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക. തീ കൂട്ടിയിട്ട് ഒരിക്കലും ഇത് ഇളക്കാൻ പാടില്ല.

3.നല്ല പോലെ കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് തുടർച്ചയായി ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക.

4. നല്ല പോലെ കുറുകി വരുമ്പോൾ അതിലേക്ക് കശുവണ്ടി നുറുക്കിയത് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക.

5. ഇതിലേക്ക് നമ്മുടെ ആവശ്യാനുസരണം നെയ്യ് കുറേശ്ശെ ആയിട്ട് ചേർത്തു കൊടുത്തു ഇളക്കി നല്ലപോലെ വരട്ടിയെടുക്കുക.

6. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നമുക്ക് തീ കെടുത്താം.

7. നെയ്യ് പുരട്ടിയ ഒരു പാത്രത്തിൽ ഇത് ഒഴിച്ച് നല്ലപോലെ പരത്തിയെടുക്കുക.

8. ചൂടാറിയശേഷം മുറിച്ചു ഉപയോഗിക്കുക.   https://noufalhabeeb.blogspot.com/?m=1

Tuesday, August 3, 2021

വെജിറ്റബിൾ അപ്പം

ഇന്ന് നമുക്ക്‌ വീട്ടിൽ കാണുന്ന സ്ഥിരം ചേരുവകൾ ഉപയോഗിച്ച്‌ ഒരു വെജിറ്റബിൾ അപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

                      ചേരുവകൾ

അരിപൊടി - 3/4 കപ്പ്‌

റവ - 1/2 കപ്പ്‌

സവാള - 1/2 കപ്പ്‌ കൊത്തിയരിഞ്ഞത്

തക്കാളി - 1/2 കപ്പ്‌ കൊത്തിയരിഞ്ഞത്

പച്ചമുളക് - 2 എണ്ണം

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

ജീരകം പൊടി - 1/4 ടീസ്പൂൺ

മല്ലിയില- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

വെള്ളം - 3/4 കപ്പ്‌

തൈര് - 1/2 കപ്പ്‌

സോഡാ പൊടി - 1/4 ടീസ്പൂൺ ( നിർബന്ധം ഇല്ല )

                  ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ റവ ,അരിപ്പൊടി സവാള, തക്കാളി, പച്ചമുളക്, കുരുമുളക് പൊടി, ജീരകപ്പൊടി, മല്ലിയില, ആവശ്യത്തിന് ഉപ്പ്  തുടങ്ങിയവ എല്ലാം ചേർത്ത് ഇളക്കി എടുക്കുക.

ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക.

ഇനി ഇതിലേക്ക് തൈര് കൂടെ ചേർത്ത് ഇളക്കി എടുക്കുക. ഒരു ഇഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം ഉണ്ടാവേണ്ടത്.

ഇനി ഇത് 30 മിനിറ്റ് നേരം മൂടിവെച്ച്
മാറ്റിവക്കുക.

അതിനുശേഷം സോഡ പൊടിയും കൂടെ ചേർത്ത് ഇളക്കി എടുക്കുക. സോഡാ പൊടി ചേർക്കാൻ താല്പര്യമില്ലാത്തവർ ഈ മാവ് രണ്ടു മണിക്കൂർ കൂടി മാറ്റി വെക്കണം.

അതിനു ശേഷം ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഒരു തവി മാവൊഴിച്ച് പരത്തി എടുക്കുക.

ഒരു സൈഡ് വേവുമ്പോൾ കുറച്ചു കൂടെ എണ്ണ ഒഴിച്ച് മറച്ചിട്ടു വേവിക്കുക. രണ്ടു വശവും നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം.

നല്ല തേങ്ങ ചമ്മന്തിക്ക്‌ ഒപ്പം കഴിക്കാൻ അടിപൊളി ആണ്.   https://noufalhabeeb.blogspot.com/?m=1

Monday, August 2, 2021

ബട്ടർ നാൻ

ചപ്പാത്തി തിന്ന് മടുത്തവർക്കായി ഇടക്ക്‌ ബട്ടർ നാൻ ഉണ്ടാക്കി നോക്കിയാലൊ... ഇന്നത്തെ പാചകത്തിൽ ഇന്ന് നമുക്ക്‌ എങ്ങനെ നാൻ ഉണ്ടാക്കാം എന്ന് നോക്കാം..    

      ചേരുവകള്‍   

മൈദ -3 കപ്പ് 

ഗോതമ്പ് പൊടി -1 കപ്പ്

ബേക്കിങ് പൗഡർ -അര ടീസ്പൂൺ

മുട്ട -ഒന്ന്

പഞ്ചസാര -കാൽ കപ്പ്

പാൽ -ഒരു കപ്പ്

ബട്ടർ -100 ഗ്രാം

ഉപ്പ് -ആവശ്യത്തിന്

             പുളിപ്പിക്കാൻ

യീസ്റ്റ് -ഒന്നര ടീസ്പൂൺ

ചൂടുപാൽ -രണ്ടു ടീസ്പൂൺ

പഞ്ചസാര -അര ടീസ്പൂൺ

തൈര് -ഒരു ടീസ്പൂൺ

              തയ്യാറാക്കുന്ന വിധം

പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക.മൈദ, ഗോതമ്പുപൊടി, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവയും നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി രൂപത്തിൽ കുഴച്ചെടുക്കുക. ഈ മിശ്രിതം പൊങ്ങാനായി രണ്ട് മണിക്കൂർ മാറ്റിവെക്കണം. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വെക്കണം

രണ്ട് മണിക്കൂറിന് ശേഷം ചെറുതായി പൊങ്ങിയ മിശ്രിതം ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അൽപം വലിയ  ഉരുളകളാക്കുക.  കട്ടികൂട്ടി പരത്തി തവയിലോ നോൺസ്റ്റിക് പാനിലോ ചുട്ടെടുക്കാം. പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം തീയിൽ പൊള്ളിച്ചും ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും ബട്ടർ പുരട്ടി ചൂടോടെ ഉപയോഗിക്കാം.

ബട്ടര്‍ ചൂടാക്കി ഇതില്‍ തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി മൂപ്പിച്ചെടുത്ത് മാവിനോടൊപ്പം കുഴച്ചാൽ ഗാർലിക് നാൻ ഉണ്ടാക്കിയെടുക്കാം. അരിഞ്ഞ മല്ലിയില നാനിന് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.ബട്ടർ ചിക്കൻ, ഗാർലിക് ചിക്കൻ, പനീർ മസാല എന്നീ കറികളാണ് ബട്ടർ നാനിനൊപ്പം കഴിക്കേണ്ടത്.  https://noufalhabeeb.blogspot.com/?m=1

Sunday, August 1, 2021

ഹൈദരാബാദി ബിരിയാണി

ബിരിയാണിയിൽ നിന്ന് മാറി ഹൈദരബാദി ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? ഹൈദരബാദി ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

               ചേരുവകൾ   

1. ബസ്മതി അരി - ഒരു കിലോ

2. ചിക്കൻ/മട്ടൺ - ഒരു കിലോ

3. സവാള - 6 എണ്ണം

4. തൈര് - മുക്കാൽ കപ്പ്

5. പാൽ - അര കപ്പ്

6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 6 ടേബിൾ സ്പൂൺ

7. പച്ചമുളക് - 6 എണ്ണം

8. ഗരം മസാല - ഒരു ടേബിൾ സ്പൂൺ

9. മഞ്ഞൾപ്പൊടി - ഒരു ടേബിൾ സ്പൂൺ

10. പൊതിന, കളർ - ആവശ്യത്തിന്

11. എണ്ണ, നെയ്യ്- ആവശ്യത്തിന്

12. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

13. ചെറുനാരങ്ങ - ഒന്ന്

          തയ്യാറാക്കുന്ന വിധം

▪️ എണ്ണ ഒഴിച്ച് രണ്ട് ഉള്ളി നേർമയായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക.
ബാക്കി എണ്ണയിൽ ചിക്കൻ/ മട്ടൻ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ഇതിലേക്ക് തൈര്, പാൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, പൊതിന എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കി വെക്കുക.
ഒരു മണിക്കൂർ ഈ മസാലക്കൂട്ട് മാറ്റിവെക്കുക._
ഇതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ സവാള മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.

▪️ ബസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞത് ഇട്ട് നന്നായി വാട്ടിയെടുക്കുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അരി ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറിയ തീയിൽ വേവിക്കുക. മുക്കാൽ വേവിൽ ചോറ് വേവിക്കുക. ഇതിലേക്ക് നെയ്യ് ചേർക്കുക

▪️ ഇനി ഇറച്ചി മസാല കൂട്ടിലേക്ക് ചോറ് ഇടുക. അതിന്റെ മുകളിൽ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന വിതറുക. നാരങ്ങ നീരിൽ കളർ ചേർത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് തവി കൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളിൽ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് തവി കൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയിൽ ദമ്മ് ആക്കി വെക്കുക. അത് ഒന്ന് സെറ്റായി കഴിഞ്ഞാൽ ചോറ് മുഴുവൻ വേറൊരു പാത്രത്തിൽ ഇട്ട് മിക്സ് ചെയ്യുക. മസാല വേറേ തന്നെ വിളമ്പുക. ചോറ് വേറേ വിളമ്പുക.

സ്വാദിഷ്ടമായ ഹൈദരബാദി ബിരിയാണി റെഡി.   https://noufalhabeeb.blogspot.com/?m=1