ഇഞ്ചി ചേര്‍ത്തു മുരിങ്ങയില വേവിച്ചു കഴിയ്ക്കൂ
മുരിങ്ങയില ആരോഗ്യത്തിന് അത്യുത്തമമാണ്. പ്രകൃതി നല്‍കുന്ന ഔഷധക്കൂട്ടെന്നു പറയാം. പലതരം വൈറ്റമിനുകളും അടങ്ങിയ ഒന്നാണിത്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമവുമാണ്. https://noufalhabeeb.blogspot.com/?m=1
നാരുകളുടെ നല്ലൊരു കലവറ. ഇലക്കറിയുടെ ഗുണങ്ങളടങ്ങിയ ഒന്ന്. ഇതുപോലെത്തെന്നെയാണ് ഇഞ്ചിയും. തടി കുറയ്ക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ പല ആരോഗ്യഗുണങ്ങളും നിറഞ്ഞ ഒന്നാണിത്. വയറിന്റെ ആരോഗ്യത്തിന് അത്യുത്തമവും.
മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും. മുരിങ്ങയില പല രീതിയിലും കഴിയ്ക്കാം.
ഇത് സാധാരണ തോരന്‍ വച്ചു കഴിയ്ക്കുന്നതാണ് പതിവ. മുരിങ്ങയില ഇഞ്ചിയ്‌ക്കൊപ്പം വേവിച്ചു കഴിയ്ക്കുന്നത് ഒരുപിടി ആരോഗ്യഗുണങ്ങള്‍ നല്‍കും. ഊര്‍ജ്ജം നല്‍കുന്നതിനും ശരീരത്തിന് എനര്‍ജി ഏത് വിധത്തില്‍ പ്രദാനം ചെയ്യുന്നതിനും ഇഞ്ചി മുന്നിലാണ്.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇഞ്ചി. ഇത് പല തരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ഇതെക്കുറിച്ചറിയൂ,
വാതമകറ്റാനുളള നല്ലൊരു വഴി
വാതമകറ്റാനുളള നല്ലൊരു വഴിയാണ് ഇഞ്ചിയും മുരിങ്ങയിലയും ചേര്‍ന്ന മിശ്രിതം. ഇതിലെ കോപ്പര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് ഇതിനു സഹായിക്കുന്നത്.
ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയില, ഇഞ്ചി മിശ്രിതം. അത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നു. ഇതാണ് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം.
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയില, ഇഞ്ചി മിശ്രിതം. ഇതുവഴി തന്നെ ഹൃദയാരോഗ്യത്തിനും ഗുണകരമാകും.
തലവേദന
തലവേദന തടയാന്‍ മുരിങ്ങായില ഏറെ നല്ലതാണ്. മൈഗ്രേനും നല്ലത്. ഇഞ്ചി അനാള്‍ജിക് ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.
ബിപി
ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിയും മുരിങ്ങയിലയും കലര്‍ന്ന മിശ്രിതം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. വയറിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു വഴി വയറിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് മുരിങ്ങയിലയും ഇഞ്ചിയും ചേര്‍ന്ന മിശ്രിതം.
കരള്‍
കരള്‍ രോഗങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണിത്. ഇത് കരളിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
വിളര്‍ച്ച
വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മുരിങ്ങയില അയേണ്‍ സമ്പുഷ്ടമവുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം നല്‍കുന്ന ഒന്നാണിത്.
ഇഞ്ചി ,മുരിങ്ങയില ഇഞ്ചി കഷ്ണങ്ങളായിക്കി അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക. 10 മിനിറ്റു തിളയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മുരിങ്ങയില കഴുകി വൃത്തിയാക്കി ഇട്ടു വയ്ക്കുക. ഇതും പത്തു പതിനഞ്ചു മിനിറ്റ് ഈ തിളച്ച വേള്ളത്തില്‍ ഇട്ടു വയ്ക്കണം. പീന്നീട് പുറത്തെടുത്തു കഴിയ്ക്കാം.
ഇതല്ലെങ്കില്‍ മുരിങ്ങയിലയ്‌ക്കൊപ്പം ഇഞ്ചിയിട്ടു വേവിച്ചു കഴിയ്ക്കാം. തോരന്‍ തയ്യാറാക്കുമ്പോള്‍ ഒരു കഷ്ണം ഇഞ്ചിയിട്ടു വേവിച്ചാലും മതിയാകും. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ശീലമാക്കാം. https://noufalhabeeb.blogspot.com/?m=1
🌿അറിവുകൾ🌍
No comments:
Post a Comment