Tuesday, August 3, 2021

വെജിറ്റബിൾ അപ്പം

ഇന്ന് നമുക്ക്‌ വീട്ടിൽ കാണുന്ന സ്ഥിരം ചേരുവകൾ ഉപയോഗിച്ച്‌ ഒരു വെജിറ്റബിൾ അപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

                      ചേരുവകൾ

അരിപൊടി - 3/4 കപ്പ്‌

റവ - 1/2 കപ്പ്‌

സവാള - 1/2 കപ്പ്‌ കൊത്തിയരിഞ്ഞത്

തക്കാളി - 1/2 കപ്പ്‌ കൊത്തിയരിഞ്ഞത്

പച്ചമുളക് - 2 എണ്ണം

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

ജീരകം പൊടി - 1/4 ടീസ്പൂൺ

മല്ലിയില- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

വെള്ളം - 3/4 കപ്പ്‌

തൈര് - 1/2 കപ്പ്‌

സോഡാ പൊടി - 1/4 ടീസ്പൂൺ ( നിർബന്ധം ഇല്ല )

                  ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ റവ ,അരിപ്പൊടി സവാള, തക്കാളി, പച്ചമുളക്, കുരുമുളക് പൊടി, ജീരകപ്പൊടി, മല്ലിയില, ആവശ്യത്തിന് ഉപ്പ്  തുടങ്ങിയവ എല്ലാം ചേർത്ത് ഇളക്കി എടുക്കുക.

ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക.

ഇനി ഇതിലേക്ക് തൈര് കൂടെ ചേർത്ത് ഇളക്കി എടുക്കുക. ഒരു ഇഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം ഉണ്ടാവേണ്ടത്.

ഇനി ഇത് 30 മിനിറ്റ് നേരം മൂടിവെച്ച്
മാറ്റിവക്കുക.

അതിനുശേഷം സോഡ പൊടിയും കൂടെ ചേർത്ത് ഇളക്കി എടുക്കുക. സോഡാ പൊടി ചേർക്കാൻ താല്പര്യമില്ലാത്തവർ ഈ മാവ് രണ്ടു മണിക്കൂർ കൂടി മാറ്റി വെക്കണം.

അതിനു ശേഷം ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഒരു തവി മാവൊഴിച്ച് പരത്തി എടുക്കുക.

ഒരു സൈഡ് വേവുമ്പോൾ കുറച്ചു കൂടെ എണ്ണ ഒഴിച്ച് മറച്ചിട്ടു വേവിക്കുക. രണ്ടു വശവും നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം.

നല്ല തേങ്ങ ചമ്മന്തിക്ക്‌ ഒപ്പം കഴിക്കാൻ അടിപൊളി ആണ്.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment