ഇന്ന് നല്ല നാടൻ രസം ആയാലോ ..... എല്ലാവരുടെയും വീടുകളിൽ മിക്കവാറും തയ്യാറാക്കപ്പെടുന്ന ഒരു വിഭവം ആണ് രസം എങ്കിലും അറിയാത്തവർക്കായി രസം തയ്യാറാക്കുന്ന രീതി ഒന്നു കൂടി...
ചേരുവകൾ
തക്കാളി - 1 എണ്ണം
ചെറിയുള്ളി - 4 എണ്ണം
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - 1 ഇഞ്ച് നീളത്തിൽ
വറ്റൽ മുളക് - 1എണ്ണം
കടുക്, ഉലുവ - 1/4 ടീസ്പൂൺ
കായപ്പൊടി - ഒരു നുള്ള്
മല്ലിയില - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 3/4 ടീസ്പൂൺ
മുളക് പൊടി - 1/2 ടീസ്പൂൺ
കുരുമുളക് - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻചൂടാക്കി ഓയിൽ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക.
അതിലേക്ക് വറ്റൽ മുളക് ചേർക്കുക.
ഇനി അതിലേക്ക് ചതച്ച ചെറിയുള്ളി ,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം എല്ലാ മസാല പൊടികളും ചേർത്ത് മൂക്കുമ്പോൾ തക്കാളി, ഉപ്പ്, കായം , പുളിവെള്ളം കൂടെ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് 10 മിനുട്ട് നേരം അടച്ചു വേവിക്കുക.
അവസാനം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കുക.
നല്ല നാടൻ രസം തയ്യാർ.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment