Monday, October 31, 2022

അപ്പം

ബ്രേക്ക്ഫാസ്റ്റിന് അപ്പം തയ്യാറാക്കാം വെറും അരമണിക്കൂറിൽ

സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ പോലെ മൃദുവായ അപ്പം ഞൊടിയിടയിൽ ചുട്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

         ചേരുവകൾ

വറുത്ത അരിപ്പൊടി – 2 കപ്പ്

ചോറ് – 1 കപ്പ്

വള്ളം – 1 1/2 + 1 3/4കപ്പ്‌

യീസ്റ്റ് – 1 ടീസ്പൂണ്‍

പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

        തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറെടുത്ത് 2 കപ്പ് അരിപ്പൊടി, 1 കപ്പ് ചോറ് എന്നിവ ഇട്ടു കൊടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ് യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തി അടിച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. ശേഷം അപ്പം ചുട്ടെടുക്കാം. അരമണിക്കൂറിൽ അപ്പം തയ്യാർ.   https://noufalhabeeb.blogspot.com/?m=1

Sunday, October 30, 2022

പൈനാപ്പിൾ ദോശ

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം പൈനാപ്പിൾ ദോശ

വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

             ചേരുവകൾ

ശർക്കര – 1 1/2 കപ്പ്

വെള്ളം – 1/2 കപ്പ്

പൈനാപ്പിൾ – 1 എണ്ണം

പച്ചരി – 2 കപ്പ്

അവൽ – 1 കപ്പ്

സോഡാപ്പൊടി – 1 / 4 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

             തയ്യാറാക്കുന്ന വിധം

ശർക്കര ഒന്നര കപ്പ് പൊടിച്ചെടുക്കുക. അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കാൻ വയ്ക്കുക. ഇനി ഒരു പൈനാപ്പിൾ (മീഡിയം സൈസ്) എടുത്ത് ചെറുതായി അരിയുക.

2 കപ്പ് പച്ചരി നാലഞ്ചു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക. അധികം പശയില്ലാത്ത നല്ലയിനം പച്ചരി വേണം. കുതിർന്ന പച്ചരി നന്നായി കഴുകി എടുക്കുക. ഇനി വേണ്ടത് 1 കപ്പ് അവലാണ്. അത് വെള്ള അവലോ ചെമ്പാവിന്റെ കുത്ത് അവലായാലും മതി. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് 5 മിനിട്ട് വെച്ച് കുതിർത്തെടുക്കാം.

ഇനി ഒരു മിക്‌സിയുടെ ജാറിലേക്ക് ആദ്യം ചെറുതായി അരിഞ്ഞ പൈനാപ്പിൾ കഷണങ്ങൾ കുറച്ചെടുത്ത് അരയ്ക്കുക അതിലേക്ക് കുതിർത്ത പച്ചരിയും കുതിർത്ത അവലും ശർക്കര ഉരുക്കിയത് (തണുത്തതിനു ശേഷം) അരിച്ചു ഒഴിക്കുക. ഇവയെല്ലാം നല്ല പേസ്റ്റ് പോലെ തരിയില്ലാതെ അരച്ചെടുക്കുക. കുറച്ചു വീതം എടുത്ത് രണ്ടു മൂന്നു പ്രാവശ്യമായി വേണം അരച്ചെടുക്കാൻ.

ഈ മാവിലേക്ക് അൽപം ഉപ്പും കാൽ ടീസ്‌പൂൺ സോഡാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അധികം മധുരമൊന്നും ഉണ്ടാവില്ല. ഇതൊരു ഇൻസ്റ്റന്റ് ദോശയാണ് വച്ചേക്കണ്ട ആവശ്യമില്ല ഉടനെ തന്നെ ഉണ്ടാക്കാം. ഇനി സാധാരണ ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാം. ഇതിൽ കുറച്ച് നെയ് തേച്ചു നെയ് റോസ്റ്റ് ആയും ഉണ്ടാക്കാം. പൈനാപ്പിൾ ദോശ റെഡി.             https://noufalhabeeb.blogspot.com/?m=1

Friday, October 28, 2022

അപ്പവും ഞണ്ടുകറിയും

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ഞണ്ടുകറിയും

  അപ്പം

          ചേരുവകൾ

അരിപ്പൊടി – 1കിലോ

യീസ്റ്റ് – 5​ഗ്രാം

തേങ്ങാപ്പാൽ – അര ലിറ്റർ‌

ഉപ്പും പഞ്ചസാരയും – അവശ്യത്തിന്

കപ്പി – 100 ​ഗ്രാം

വെളളം – മാവിന്റെ പാകത്തിന്

           തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും വെളളവും യീസ്റ്റും കപ്പിയും നന്നായി കുഴച്ച് വെയ്ക്കണം. മാവ് കട്ടിയായിരിക്കണം. അരിപ്പൊടി ചൂടുവെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് മാവിൽ ചേർക്കുന്ന കപ്പി. ഇതിനെ 6 മണിക്കൂർ പുളിയ്ക്കാനായി വെയ്ക്കണം. അതിനുശേഷം ഈ കൂട്ടിലേക്ക് പഞ്ചസാരയും ഉപ്പും തേങ്ങാപ്പാലും ചേർത്ത് മാവ് കോരിയൊഴിക്കാനുളള പാകത്തിൽ കലക്കിയെടുക്കണം. തുടർന്ന് അപ്പച്ചട്ടിയിൽ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ഞണ്ടുകറി

            ചേരുവകൾ

ഞണ്ട് വൃത്തിയാക്കിയത് – അര കിലോ

സവാള – 200 ​ഗ്രാം

ഇഞ്ചി – 25 ​ഗ്രാം

പച്ചമുളക് – 4 എണ്ണം

വെളുത്തുളളി – 25 ​ഗ്രാം

കറി വേപ്പില – ആവശ്യത്തിന്

തക്കാളി – 100 ​ഗ്രാം

തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ – ഒന്നര ​ഗ്ലാസ്

​ഗരം മസാല – ഒരു നുളള്

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 25 ​ഗ്രാം

മുളകുപൊടി – 30 ​ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 100​ഗ്രാം

             തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഉളളി അരിഞ്ഞതും വെളുത്തുളളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്തു തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. എല്ലാ മസാലപ്പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഞണ്ട് ചേർത്ത് കുറച്ച് വെളളമൊഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാലൊഴിച്ച് അരിഞ്ഞ തക്കാളി ചേർത്ത് അലങ്കരിക്കാം.       https://noufalhabeeb.blogspot.com/?m=1

Thursday, October 27, 2022

അഫ്ഗാനി ഓംലെറ്റ്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അഫ്ഗാനി ഓംലെറ്റ്

 ഉരുളക്കിഴങ്ങും തക്കാളിയും ചേർത്തുണ്ടാക്കാവുന്ന ഒരു വ്യത്യസ്ത വിഭവമാണ് അഫ്ഗാനി ഓംലെറ്റ്. ബ്രെഡ്, ബൺ എന്നിവയ്ക്കൊപ്പമാണ് പൊതുവേ ഇത് വിളമ്പുന്നത്. എണ്ണയ്ക്ക് പകരം ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലതെങ്കിലും ബട്ടർ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാം.

              ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ്– ഒരെണ്ണം

തക്കാളി– ഒരെണ്ണം

സവാള– ഒരെണ്ണം

പച്ചമുളക്– 3 എണ്ണം

ഉപ്പ്– അര ടീ സ്പൂൺ

കുരുമുളക് പൊടി– അര ടീ സ്പൂൺ

മുട്ട– 3 എണ്ണം

ബട്ടർ– 3 ടേബിൾ സ്പൂൺ

             തയ്യാറാക്കുന്ന വിധം

ഒരു പാനെടുത്ത് അതിൽ ബട്ടർ ഇട്ട് അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക. പാർ ബോയിൽ ചെയ്തു വെള്ളം ഊറ്റി കളഞ്ഞതിനു ശേഷമുള്ള ഉരുളക്കിഴങ്ങ് ആണെങ്കിൽ കുറച്ചു കൂടി നല്ലത്.

ഉരുളക്കിഴങ്ങ് അത്യാവശ്യം വെന്തു കഴിയുമ്പോൾ അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉപ്പും കുരുമുളകും ചേർക്കുക. ഇതിനു പിന്നാലെ ഇതിലേക്ക് 3 മുട്ട പൊട്ടിച്ച് ഒഴിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് അടച്ചുവച്ചു ചെറിയ തീയിൽ വേവിച്ചെടുക്കുക.   https://noufalhabeeb.blogspot.com/?m=1

Wednesday, October 26, 2022

മസാല ദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല ക്രിസ്പി മസാല ദോശ

 ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്‌റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍ ഹോട്ടല്‍ രുചിയില്‍ നല്ല ക്രിസ്പി മസാല ദോശ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

               ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി – മുക്കാല്‍ കപ്പ്

ഉലുവ – ഒരു നുള്ള്

ഉഴുന്ന് – അരക്കപ്പ്

റവ- അരക്കപ്പ്

ക്യാരറ്റ് – അരക്കപ്പ്

ഉരുളക്കിഴങ്ങ് – മൂന്നെണ്ണം

ഇഞ്ചി – അരക്കഷണം

ഉള്ളി – 3 എണ്ണം

പച്ചമുളക് – 3 എണ്ണം

കറിവേപ്പില- ആവശ്യത്തിന്

തക്കാളി- 2 എണ്ണം

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

              തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഇതോടൊപ്പം റവയും കുതിര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് വേവിച്ചെടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക.

അതിന് ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. വേറൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതു പോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ക്കുക. അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും ക്യാരറ്റും മിക്‌സ് ചെയ്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.

അടുത്തതായി ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അല്‍പം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോശ പരത്തിയ ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മസാല ദോശ തയ്യാര്‍.           https://noufalhabeeb.blogspot.com/?m=1

Tuesday, October 25, 2022

മുട്ടദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ടദോശ

  ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഹെൽത്തിയും കുട്ടികൾക്ക് വളരെയ‌ധികം ഇഷ്ടപ്പെടുന്നതുമായ മുട്ടദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

              വേണ്ട ചേരുവകൾ

ദോശ മാവ് – ആവശ്യത്തിന്

മുട്ട – 2 ദോശക്ക് ഒരു മുട്ട

തക്കാളി – 1 എണ്ണം

ചുവന്നുള്ളി – 5 എണ്ണം

പച്ച മുളക് – 1 എണ്ണം

ഉപ്പ് – ആവശ്യത്തിന്

              തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട പൊട്ടിച്ചു കൊത്തിയരിഞ്ഞ പച്ച മുളകും, ചുവന്നുള്ളിയും, ഉപ്പും ചേർത്ത് ഇളക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാവ് പരത്തുക. മുട്ട 3 ടേബിൾ സ്പൂണ്‍ അതിന്റെ മുകളിലേക്ക് ഒഴിക്കുക.

തക്കാളി അരിഞ്ഞതും ചേർക്കുക. അടച്ചു വച്ച് 2 മിനിറ്റ് വേവിക്കുക. പിന്നെ തിരിച്ചിട്ടു 1 മിനിറ്റ് കൂടി വേവിക്കുക. മുട്ട ദോശ തയ്യാർ.   https://noufalhabeeb.blogspot.com/?m=1

ലഡു

ദീപാവലി മധുരമായി ലഡു ഒരുക്കാം

  ദീപാവലിയുടെ തിരക്കിലാണ് നാട്. ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളുടെ തീന്‍മേശയില്‍ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാല്‍ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ മധുരം നല്‍കി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു. വീട്ടില്‍ വരുന്ന അതിഥികളും ബന്ധുക്കളും സല്‍ക്കരിക്കാനായി നിങ്ങളുടെ പാചക കഴിവുകള്‍ പരീക്ഷിക്കാവുന്ന വേളയാണിത്. ഈ ആഘോഷവേളയില്‍ വിരുന്നൊരുക്കാന്‍ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം. ഇതാ നോക്കൂ..

        ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ് - 1 കപ്പ്

വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ്

ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍

നെയ്യ് - 2 ടീസ്പൂണ്‍

പഞ്ചസാര - 1 കപ്പ്

കളര്‍

അണ്ടിപ്പരിപ്പ്

എണ്ണ

ഉണക്കമുന്തിരി         https://noufalhabeeb.blogspot.com/?m=1

Monday, October 24, 2022

ഓട്‌സ് കട്‌ലറ്റ്

എളുപ്പത്തിൽ തയ്യാറാക്കാം ഓട്‌സ് കട്‌ലറ്റ്

  ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്‌സ്. ഓട്‌സ് കൊണ്ട് ഉഗ്രന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ?

ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ് ഓട്‌സ് കട്‌ലറ്റ്. ഇതില്‍ അത്യാവശ്യം പച്ചക്കറികളും ചേര്‍ക്കുന്നുണ്ട്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

          തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത ശേഷം അത് നന്നായി പൊടിച്ചുവയ്ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച ക്യാരറ്റും ചേര്‍ക്കാം. വലിയൊരു ബൗളിലേക്ക് ഇവ പകര്‍ന്ന ശേഷം ഇതിലേക്ക് റോസ്റ്റഡ് ഓട്‌സ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മസാല പൊടി എന്നിവ ചേര്‍ക്കാം. ഒപ്പം തന്നെ ചെറുതായി അരിഞ്ഞെടുത്ത അല്‍പം പനീറും ചേര്‍ക്കാം.

എല്ലാം നന്നായി കുഴച്ച്‌ യോജിപ്പിച്ച ശേഷം ഉരുളകളാക്കി എടുത്ത് കയ്യില്‍ പരത്തി കട്‌ലറ്റിന്റെ പരുവത്തിലാക്കിയെടുക്കാം. ഓവനിലാണ് കട്‌ലറ്റ് കുക്ക് ചെയ്‌തെടുക്കേണ്ടത്. ഒരു സ്പൂണ്‍ ഓയില്‍ മാത്രം ഇതിന് ഉപയോഗിച്ചാല്‍ മതി. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിവയ്ക്കാം. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടിയ ശേഷം കട്‌ലറ്റുകള്‍ വയ്ക്കാം. 20 മിനുറ്റ് കൊണ്ട് നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാര്‍.           https://noufalhabeeb.blogspot.com/?m=1

Sunday, October 23, 2022

ഓട്സ് ദോശ

എളുപ്പത്തിൽ തയ്യാറാക്കാം പ്രാതലിന് ഓട്സ് ദോശ

  ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ.

              ആവശ്യമുള്ള സാധനങ്ങൾ

ഓട്സ് പൊടിച്ചത് – മുക്കൽ കപ്പ്

റവ – 1/2 കപ്പ്

അരിപ്പൊടി – 1/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഇഞ്ചി – 1/4 ടേബിൾസ്പൂൺ

അണ്ടിപരിപ്പ് – 4 എണ്ണം

കുരുമുളക് പൊടി – അരടീസ്പൂൺ

കായപ്പൊടി – 2 നുള്ള്

ജീരകപ്പൊടി – 1/4 ടേബിൾസ്പൂൺ

വെള്ളം – ആവശ്യത്തിന്

           തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, കറിവേപ്പില, അരിപ്പൊടി, പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

കുറച്ച് കഴിഞ്ഞ് അതിലേക്ക് അൽപം വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഈ മാവ് 10 മിനുട്ട് അടച്ച് വയ്ക്കുക.

ശേഷം പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു മാത്രം കൊടുക്കുക. രണ്ട് വശവും നന്നായി മൊരിച്ച് എടുക്കുക. ഓട്സ് ദോശ തയാറായി.   https://noufalhabeeb.blogspot.com/?m=1

Saturday, October 22, 2022

​ഗോതമ്പ് ദോശ

വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ​ഗോതമ്പ് ദോശ

   ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ​ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ ​ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ കുറച്ച് ചേരുവകൾ കൂടി ചേർക്കുക. രുചികരമായി ഒരു കിടിലൻ ​ഗോതമ്പ് ദോശ തയ്യാറാക്കാം.

              ചേരുവകൾ

ഗോതമ്പ് പൊടി – 1 കപ്പ്

തെെര് – അരക്കപ്പ്

സവാള – 1/2 കപ്പ് ( കൊത്തി അരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം

ജീരകം – ഒരു നുള്ള്

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

                  തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പുളിപ്പിക്കാൻ മൂടി വയ്ക്കുക. ശേഷം അതിലേക്ക് സവാള കൊത്തി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞതും അൽപ്പം ജീരകവും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഈ മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.   https://noufalhabeeb.blogspot.com/?m=1

Friday, October 21, 2022

പാൻ കേക്ക്

ബ്രേക്ക്ഫാസ്റ്റിന് പാലും മുട്ടയും കൊണ്ട് തയ്യാറാക്കാം രുചിയൂറും ഈ വിഭവം

ഭക്ഷണത്തിൽ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമാണ്. ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിലും സന്തോഷം. അത്തരത്തിൽ വേ​ഗത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് പാൻ കേക്ക്.

     പാൻ കേക്ക് തയ്യാറാക്കുന്ന വിധം

അര കപ്പ് പാൽ, മൂന്ന് മുട്ട, ഒരു വാഴപ്പഴം രണ്ട് ടേബിൾ സ്പൂൺ തേൻ, ഒരു കപ്പ് ഓട്ട്സ് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് അപ്പക്കാരം എന്നിവ ചേർത്ത് നന്നായി ബ്ലെൻഡർ ഉപയോഗിച്ച് ഇളക്കുക. ഈ മിശ്രിതം പേസ്റ്റ് രൂപത്തിൽ ആയാൽ ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണ തളിക്കുക.

പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മിശ്രിതം പാനിൽ പരത്തുക. ഒരു വശം വെന്ത് കഴിഞ്ഞാൽ പാൻ കേക്കിൻ്റെ മറു ഭാഗവും നന്നായി വേവിക്കുക. തേനും പഴങ്ങളും കൂട്ടി ഇത് കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.     https://noufalhabeeb.blogspot.com/?m=1

Thursday, October 20, 2022

ചിക്കൻ സീക്ക്‌ കബാബ്‌

ഇന്ന് നമുക്ക്‌ സ്വന്തമായി ചിക്കൻ സീക്ക്‌ കബാബ്‌ വീട്ടിൽ വച്ചു തന്നെ  ഉണ്ടാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം. 

         ചേരുവകൾ

ചിക്കൻ മിൻസ് /ബോൺലെസ്സ് ചിക്കൻ ---1/2kg

മുളക് പൊടി ----1ടീസ്പൂൺ

മഞ്ഞൾ  പൊടി -----1/2ടീസ്പൂൺ

പച്ചമുളക്-----5, 6

ഇഞ്ചി വെളുത്തുള്ളി -----2ടീസ്പൂൺ

നല്ല ജീരകം ----1/2ടീസ്പൂൺ

ഗരം മസാല ----1ടീസ്പൂൺ

ഉള്ളി ചെറുതായി മുറിച്ചത് ----1/2കപ്പ്‌

മല്ലിയില ----1കപ്പ്‌

ലെമൺ ജ്യൂസ്‌ ------1ടേബിൾസ്പൂൺ

ഗീ ----1ടേബിൾസ്പൂൺ

ഉപ്പ് ----ആവശ്യത്തിന്

ഓയിൽ ----ആവശ്യത്തിന്

ചാർകോൾ ---1

B. B. Q. സ്റ്റിക്ക് ----ആവശ്യത്തിന്

              തയ്യാറാകുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ ചിക്കൻ മിൻസ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിച്ചപ്പ് എന്നിവ ഇട്ടു അരച്ചെടുക്കുക.

പിന്നെ ഇതിലേക്ക് ചെറുതായി മുറിച്ച ഉള്ളി മുളക് പൊടി, മഞ്ഞൾ  പൊടി, ജീരകം പൊടി, ഗരം മസാല, ഗീ, ലെമൺ ജ്യൂസ്‌, ഉപ്പ് എന്നിവ ചേർത്ത് നല്ലോണം മിക്സ്‌ ചെയ്തു ഒരു ചാർ കോൾ കത്തിച്ചു ചിക്കൻ മിക്സിന്റെ നടുവിൽ ഒരു ഹോൾ ഇട്ടു കപ്പിൽ വെച്ച് മൂടി 2 മണിക്കൂർ വെക്കുക.

അതിനുശേഷം കുറച്ചു ചിക്കൻ മിക്സ്‌ എടുത്തു bbq സ്റ്റിക്കിൽ വെച്ച് ഉരുട്ടിയെടുത്തു അതിനുശേഷം മെല്ലെ സ്റ്റി ക്കിൽ നിന്നും ഊരി എടുത്തു ഒരു ഗ്രിൽ പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു ഫ്രൈ ചെയ്തെടുക്കുക. ടേസ്റ്റി സീക്ക് കബാബ് റെഡി.   https://noufalhabeeb.blogspot.com/?m=1

Wednesday, October 19, 2022

മസാല ഓട്സ്

ഓട്‌സ് ഉപയോഗിച്ച് രുചികരമായ വിഭവം തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവമാണിത്. ഓട്‌സില്‍ ആരോഗ്യഗുണം ഏറെയുള്ളതിനാല്‍ കുട്ടികള്‍ക്കും ഇത് നല്‍കാം.

            ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് -ഓട്‌സ്

സവാള(ചെറുത്-അരിഞ്ഞെടുത്തത്) -ഒന്ന്

തക്കാളി -ഒന്ന്

കാരറ്റ്(അരിഞ്ഞെടുത്തത്) -രണ്ട് ടേബിള്‍ സ്പൂണ്‍

പച്ചമുളക് -2 എണ്ണം

ഗ്രീന്‍പീസ്(വേവിച്ചെടുത്തത്) -2 ടേബിള്‍ സ്പൂണ്‍

ഗരം മസാല -അര ടേബിള്‍ സ്പൂണ്‍

മുളക്‌പൊടി -ആവശ്യത്തിന്

മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

നെയ്യ് -ഒരു ടീസ്പൂണ്‍

ജീരകം -അര ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി

 പേസ്റ്റ്-ഒരു ടീസ്പൂണ്‍

വെള്ളം -ഒരു കപ്പ്

          തയ്യാറാക്കുന്ന വിധം

ഓട്‌സ് ഒരു പാനില്‍ ഇട്ട് നന്നായി വറുത്തെടുക്കുക. മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് നേരം വഴറ്റിയെടുക്കുക.

ഇതിലേക്ക് നേരത്തെ അരിഞ്ഞെടുത്തുവെച്ച സവാള ഇട്ട് നന്നായി വഴറ്റിയെടുക്കാം. ഇത് നന്നായി വഴന്നുകഴിയുമ്പോള്‍ ഇതിലേക്ക് തക്കാളി, പച്ചമുളക്, കാരറ്റ്, ഗ്രീന്‍പീസ് വേവിച്ചത് എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇത് അഞ്ച് മുതല്‍ ആറ് മിനിറ്റ് വരെ നന്നായി ഇളക്കിയിട്ട് വേവിച്ചെടുക്കാം. ഈ കൂട്ടിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കൊടുക്കാം. ശേഷം ഇളക്കിക്കൊടുക്കാം. ഗരം മസാല, മുളക് പൊടി എന്നിവ കൂടി ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇത് ചെറുതായി തിളച്ച് വരുമ്പോള്‍ നേരത്തെ വറുത്ത് വെച്ച ഓട്‌സ് കൂടി ചേര്‍ക്കാം. മൂടിവെച്ച് ആറ് മിനിറ്റ് വേവിച്ചെടുക്കാം ചൂടോടെ കഴിക്കാം.   https://noufalhabeeb.blogspot.com/?m=1

Tuesday, October 18, 2022

ഖമീർ

എന്നും ചപ്പാത്തിയും പൂരിയും കഴിച്ച് മടുത്തോ.

ഇന്ന് നമ്മുക്ക്  ഖമീർ തയ്യാറാക്കാം.മൈദാ പൊടി മാത്രം ഉപോയോഗിച്ച് ചെയ്യാം.ഞാൻ മൈദയും,ആട്ട പൊടി കൂടി ചേർത്താണ് മാവ്‌ ഉണ്ടാക്കുന്നത്.

      ചേരുവകൾ

മൈദാ -1 1/2 കപ്പ്
ആട്ട -1 cup
റവ -2 ടേബിൾസ്പൂൺ
പഞ്ചസാര -1 ടീസ്പൂൺ
ഉപ്പ്
ഈസ്റ്റ് -1 ടീസ്പൂൺ
(ഇൻസ്റ്റന്റ് ഈസ്റ്റ് ആണ് എടുത്തിരിക്കുന്നത്)
മുട്ട -1
ഓയിൽ -2 ടേബിൾസ്പൂൺ
കറുത്ത എള്ള് -1 ടീസ്പൂൺ
ഇവയെല്ലാം കൂടി ചെറു ചൂടു വെള്ളത്തിൽ കുഴച്ച് 1 മണിക്കൂർ പൊങ്ങാൻ വെക്കുക.ശേഷം ഇഷ്ടമുള്ള രീതിയിൽ പരത്തി എണ്ണയിൽ വറുത്തു കോരുക    https://noufalhabeeb.blogspot.com/?m=1

Monday, October 17, 2022

ചപ്പാത്തി

ചപ്പാത്തി കൊണ്ട് തയ്യാറാക്കാം ഒരു ഉ​ഗ്രൻ ബ്രേക്ക്ഫാസ്റ്റ്

തലേ ദിവസം ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറിയൊന്നും ഇതിന് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ 5 മിനിറ്റ് മാത്രം മതി.

           ചേരുവകൾ

ചപ്പാത്തി – 4 എണ്ണം

സവാള – 1 എണ്ണം (അരിഞ്ഞത് )

ഇഞ്ചി &പച്ച മുളക് – 1ടീസ്പൂൺ (അരിഞ്ഞത് )

കാരറ്റ് – പകുതി (ചീകിയത് )

ഉഴുന്ന് – 1 ടീസ്പൂൺ

വെളിച്ചെണ്ണ -3 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

കടുക് – 1/2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

           തയ്യാറാക്കുന്ന വിധം

ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഒന്ന് ചതച്ച്‌ എടുക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറുത്ത് ഇതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ഇട്ടു ഇളക്കുക.

കാരറ്റ് ഇട്ട് 2 മിനിറ്റ് വഴറ്റിയ ശേഷം ചതച്ച ചപ്പാത്തി ഇട്ട് രണ്ടു മൂന്നു മിനിറ്റ് ചെറുതീയിൽ ഇളക്കി യോജിപ്പിക്കുക. അടിപൊളി പ്രഭാതഭക്ഷണം തയ്യാർ.    https://noufalhabeeb.blogspot.com/?m=1

Saturday, October 15, 2022

ബീറ്റ്റൂട്ട് പുട്ട്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് പുട്ട്

പുട്ട് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. മിക്ക ആളുകളും പ്രഭാത ഭക്ഷണമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ്, റവ എന്നിവ കൊണ്ടും വിവിധ തരത്തിലുള്ള പുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പുട്ടാണ് ബീറ്റ്‌റൂട്ട് പുട്ട്. കാണാൻ ഭംഗി ഉള്ളതും അതിലേറെ സ്വാദിഷ്ടമായതുമാണ് ബീറ്റ്‌റൂട്ട് പുട്ട്. വളരെ എളുപ്പം തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു കപ്പ് ബീറ്റ്‌റൂട്ട് ആണ് എടുത്തതെങ്കിൽ രണ്ടു കപ്പ് പുട്ട് പൊടി എടുക്കുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക.

ഇത് പുട്ടു പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. പിന്നീട് നാളികേരവും ചേർത്ത് പുട്ടു കുറ്റിയിലേക്ക് പൊടിയിട്ട ശേഷം ആവിയിൽ വേവിച്ചെടുക്കാം. പെട്ടെന്നു തന്നെ വളരെ സ്വാദിഷ്ടമായ പുട്ട് തയ്യാറാകും. കുട്ടികൾക്ക് രാവിലെയുള്ള ഭക്ഷണം കഴിക്കാൻ പൊതുവേ മടിയാണ്. എന്നാൽ, ഇതുപോലെ ബീറ്റ്റൂട്ട് പുട്ട് ഉണ്ടാക്കിയാൽ കുട്ടികൾ വളരെ പെട്ടെന്ന് തന്നെ അത് കഴിക്കുന്നു. കാരണം, ബീറ്റ്റൂട്ട് മധുരമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ, മറ്റു കറികളൊന്നും വേണ്ട. ബീറ്റ്റൂട്ട് പുട്ട് തനിയെ കഴിയ്ക്കാവുന്നതാണ്. കുട്ടികൾ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

അതിലുപരിയായി ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനും രക്തക്കുറവ് പരിഹരിക്കുന്നതിനും ഉത്തമമാണ് ബീറ്റ്റൂട്ട്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. അർബുദത്തെ തടയുന്നു. കൂടാതെ ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ധാരാളം ഊർജ്ജം ലഭിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ, രാവിലെ ഇത് കഴിക്കുന്നത് ആരോഗ്യത്തിനും ദിവസത്തെ ഊർജ്ജം നിലനിർത്തുന്നതിനും വളരെ സഹായകമാണ്.      https://noufalhabeeb.blogspot.com/?m=1

കോളിഫ്ലവർ ഫ്രൈ

ഇന്ന് നമുക്ക് ഒരടിപൊളി റെസ്റ്റോറന്റ്‌ സ്റ്റൈൽ നല്ല ക്രിസ്പ്പിയായിട്ടുള്ള  കോളിഫ്ലവർ ഫ്രൈ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്ന് നോക്കാം.

             ആവശ്യമായ ചേരുവകൾ

കോളിഫ്ലവർ -1 മീഡിയം

മുട്ട -1 എണ്ണം

പച്ചമുളക് -2 എണ്ണം

ഇഞ്ചി -1 മീഡിയം

വെളുത്തുള്ളി -10 അല്ലി

മല്ലിയില -ആവിശ്യത്തിന്

കാശ്മീരി മുളകുപൊടി -1  ടേബിൾ സ്പൂൺ

ഗരംമസാല -1/2 ടീസ്പൂൺ

ഉപ്പ് -ആവിശ്യത്തിന്

അരിപൊടി -2 ടേബിൾ സ്പൂൺ

മൈദ-2 ടേബിൾ സ്പൂൺ

കോൺഫ്ലോർ - 2  ടേബിൾ സ്പൂൺ

വെള്ളം -ആവിശ്യത്തിന്

                 ഉണ്ടാക്കുന്നവിധം

കോളിഫ്ലവർ ചെറിയ കഷ്ണങ്ങൾ ആക്കി അടർത്തി എടുത്ത് ഉപ്പിട്ട ചുടുവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക.

അതിനുശേഷം കോളിഫ്ലവറിലേക്ക് മുളകുപൊടിയും ഗരംമസാലയും ഇഞ്ചി,  പച്ചമുളക് , വെളുത്തുള്ളി ചതച്ചെടുത്തതും മല്ലിയില ചെറുതായി അരിഞ്ഞതും ,  ഉപ്പും , മുട്ടയും , അരിപ്പൊടിയും , മൈദയും ,  കോൺഫ്‌ളോറും ,  ഒരല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

അതിനുശേഷം അത് നന്നായി ചൂടായ എണ്ണയിലേക്കിട്ട് പകുതി വേവാകുന്നതുവരെ ഒന്ന് ഫ്രൈ ചെയ്തടുക്കുക.

ഈ രീതിയിൽ ഇതെല്ലാം ഫ്രൈ ചെയ്തെടുത്ത ശേഷം അത് ഒന്നുകൂടി നല്ല ക്രിസ്‍പി ആകുന്നതുവരെ ഫ്രൈ ചെയ്യുക ഇത് അടുപ്പിൽ നിന്ന്  എടുക്കുന്നതിന് മുൻപായി അതിലേക്ക് കുറച്ചു വേപ്പിലയും ചേർത്ത് ഫ്രൈ ചെയ്തെടുക്കാം .
ഇത് ചൂടോടുകൂടി സെർവ് ചെയ്യാം.   https://noufalhabeeb.blogspot.com/?m=1

Thursday, October 13, 2022

മുട്ട ദോശ

പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കാം

പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേ​ഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ​ദോശ.

             ആവശ്യമുള്ള സാധനങ്ങൾ

ദോശമാവ് – 2 കപ്പ്

കാരറ്റ് – 2 എണ്ണം( ചെറുതായി അരിഞ്ഞത്)

ചെറിയ ഉള്ളി – 5 എണ്ണം

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

തക്കാളി – 1 എണ്ണം

മുട്ട – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

ക്രഷ്ഡ് ചില്ലി – 1 ടീസ്പൂൺ

         തയ്യാറാക്കുന്ന വിധം

ആദ്യം ദോശ മാവ് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തുക.

ശേഷം മിക്സ് ചെയ്ത് വച്ചിരിക്കുന്ന മുട്ടക്കൂട്ട് ദോശയ്ക്ക് മുകളിൽ ഒഴിക്കുക. ശേഷം അതിന് മുകളിൽ ക്രഷ്ഡ് ചില്ലി വിതറി അടച്ച് വച്ച് വേവിക്കുക. രുചികരമായ സ്പെഷ്യൽ മുട്ടദോശ തയ്യാർ.           https://noufalhabeeb.blogspot.com/?m=1

Tuesday, October 11, 2022

ബീറ്റ്റൂട്ട് ദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് ദോശ

നല്ല ചുവപ്പ് നിറത്തിൽ കളർഫുൾ ആയ മൊരിഞ്ഞ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം.

                   ചേരുവകൾ

ബീറ്റ്റൂട്ട് – 2 എണ്ണം

ഉരുളക്കിഴങ്ങ് – 3 എണ്ണം

ക്യാരറ്റ് – 1 എണ്ണം

സവാള – 1 എണ്ണം

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 കഷണം

വെളുത്തുള്ളി – 3 എണ്ണം

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

കടുക്, ഉഴുന്നു പരിപ്പ് – 1/4 ടീസ്പൂൺ

കറിവേപ്പില – 1 തണ്ട്

ദോശമാവ്– ആവശ്യത്തിന്

            തയ്യാറാക്കുന്ന വിധം

കുക്കറിൽ ബീറ്റ്റൂട്ട്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് ഇവ വൃത്തിയാക്കി മൂന്നു വിസിൽ വേവിച്ച്, ചൂടാറിയശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക.

ശേഷം, ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം. ചൂടാക്കിയ തവയിൽ എണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തിൽ പരത്തണം.

ഒരു വശം വേകുമ്പോൾ പുറമേ എണ്ണ പുരട്ടി തയ്യാറാക്കിയ മസാലക്കൂട്ടിൽ നിന്ന് കുറച്ചു ദോശയുടെ മുകളിൽ വച്ച് ത്രികോണാകൃതിയിൽ മടക്കിയെടുത്താൽ മസാലദോശ റെഡി.   https://noufalhabeeb.blogspot.com/?m=1

Monday, October 10, 2022

പപ്പടം

വെറൈറ്റി വിഭവം പരീക്ഷിച്ചാലോ; ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ പപ്പടം

ഊണിനൊപ്പം കഴിക്കാൻ അടിപൊളി പപ്പടം തയ്യാറാക്കി നോക്കിയാല്ലോ. ഉരുളക്കിഴങ്ങ് കൊണ്ട ്സ്വാദേറിയ പപ്പടം തയ്യാറാക്കാം.

              ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ് നാലെണ്ണം

ജീരകം ഒരു ടീസ്പൂണ്‍

വറ്റല്‍മുളക് ചതച്ചത്...ഒരു ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

                തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് അല്പം ജീരകവും മുളക് ചതച്ചതും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതില്‍നിന്ന് ഓരോ ഉരുളകളെടുത്ത് പ്ലാസ്റ്റിക് ഷീറ്റില്‍വെച്ച്, മറ്റൊരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുക. ശേഷം ഒരു പ്ലേറ്റുപയോഗിച്ച് നന്നായി അമര്‍ത്തുക. അപ്പോള്‍ പപ്പടത്തിന്റെ ആകൃതിയില്‍ പരത്തിക്കിട്ടും. ഇനി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കാം. (വറ്റല്‍മുളക് ചതച്ചതിനുപകരം കാന്താരിമുളകോ പച്ചമുളകോ ചതച്ചതും അല്ലെങ്കില്‍ മുളകുപൊടിയും ഉപയോഗിക്കാം. കൈയില്‍ അല്പം എണ്ണ പുരട്ടിയശേഷം വേണം, ഉരുളക്കിഴങ്ങ് ഉരുളയാക്കിയെടുക്കാന്‍. അല്ലെങ്കില്‍ കൈയില്‍ ഒട്ടിപ്പിടിക്കും).   https://noufalhabeeb.blogspot.com/?m=1

Sunday, October 9, 2022

അവൽപുട്ട്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അവൽപുട്ട്

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല്‍ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. എന്നാൽ, പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ.

           വേണ്ട ചേരുവകൾ

അവൽ – ഒന്നര കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം- ആവശ്യത്തിന്

തേങ്ങ ചിരകിയത് – ഒരു കപ്പ്

           തയ്യാറാക്കുന്ന വിധം

ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്തു പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. അവൽ പുട്ട് തയ്യാർ.   https://noufalhabeeb.blogspot.com/?m=1

റവ മധുരം

റവ മധുരം

റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ...? നല്ല അടിപൊളി ടേസ്റ്റ്‌ ആണ്‌.  തയ്യാറാക്കാനും എളുപ്പം ...

               ചേരുവകൾ

റവ - 1 കപ്പ്‌

തേങ്ങ - അര കപ്പ്‌

പാൽ - മുക്കാൽ കപ്പ്‌

നെയ്യ് - 2 ടീസ്പൂൺ_

ഏലക്ക പൊടി - അര ടീസ്പൂൺ

ശർക്കര - 1 കപ്പ്‌

വെള്ളം - കാൽ കപ്പ്‌

കശുവണ്ടി - കുറച്ച്‌

ഉണക്ക മുന്തിരി - കുറച്ച്‌

             തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക . അതിൽ റവ ചേർത്ത് 3- 4 മിനിറ്റ് ചെറിയ തീയിൽ വച്ച് വറുക്കുക.

റവ  ഒരു പാത്രത്തിലേക്കു മാറ്റുക.  അതിൽ തേങ്ങ, ചെറു ചൂട് പാൽ എന്നിവ ചേർത്ത് യോജിപ്പിച്ചു 15 മിനിറ്റ് അടച്ചു വക്കുക.

ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക .

ഒരു കപ്പ്‌ ശർക്കര കാൽ കപ്പ്‌ വെള്ളത്തിൽ പാവ് ഉണ്ടാക്കുക. നല്ല വണ്ണം കുറുക്കി എടുക്കണം..
ഇതിൽ ഏലക്ക പൊടിയും ചേർക്കുക.

ഇനി  ശർക്കര പാനിയിലേക്ക്‌ ആദ്യം തയ്യാറാക്കി വച്ച റവ കൂട്ടും. അതിനോടൊപ്പം കശുവണ്ടി, ഉണക്ക മുന്തിരി കൂട്ടും ചേർത്ത്‌ നല്ല വണ്ണം യോജിപ്പിക്കുക.3 മിനിറ്റ് ഇളക്കി വേവിക്കുക.

തേങ്ങ കശുവണ്ടി ഉണക്ക മുന്തിരി വച്ച് അലങ്കരിക്കാം.   https://noufalhabeeb.blogspot.com/?m=1

Saturday, October 8, 2022

പാലപ്പവും മട്ടൺ സ്റ്റൂവും

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാലപ്പവും മട്ടൺ സ്റ്റൂവും

  നല്ല നാടൻ പാലപ്പവും മട്ടൺ സ്റ്റൂവും ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?. വെളുത്ത് മൃദുവായ പാലപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും ഒരുമിക്കുമ്പോൾ രുചികരമായ പ്രാതൽ തയ്യാർ. ഇവ തയ്യാറാക്കുന്ന വിധം നോക്കാം.

         അപ്പത്തിനാവശ്യമായ സാധനങ്ങൾ

നേർമ്മയായി പൊടിച്ച അരിപ്പൊടി – 500 ​ഗ്രാം

തേങ്ങാപ്പാൽ – 250 മില്ലി

ഉപ്പ് – ആവശ്യത്തിന് ‌

പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

റവ – 100 ​ഗ്രാം

യീസ്റ്റ് – 1 ടീസ്പൂൺ

വെളളം

        തയ്യാറാക്കുന്ന വിധം

റവ വെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയ ശേഷം തണുക്കാൻ വെക്കുക. അരിപ്പൊടിയും തേങ്ങാപ്പാലും വെളളവും ചേർത്ത് കുഴക്കുക. ഇതിലേക്ക് തണുത്ത റവ കാച്ചിയതും പഞ്ചസാരയിൽ ലയിപ്പിച്ച യീസ്റ്റും ചേർത്ത് നന്നായിളക്കി പുളിക്കാൻ വെയ്ക്കണം. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞാൽ മാവ് അപ്പമുണ്ടാക്കാനുളള പാകമാവും. അപ്പച്ചട്ടിയിൽ എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ച് അരികുകൾ കനം കുറഞ്ഞുവരുന്ന രീതിയിൽ ചട്ടി ചുറ്റിച്ച് വെയ്ക്കുക. ചട്ടി അടച്ച് ചെറുതീയിൽ വേണം അപ്പം ചുട്ടെടുക്കാൻ.

      മട്ടൺ സ്റ്റൂവിനാവശ്യമായ സാധനങ്ങൾ

മട്ടൺ- 250 ​ഗ്രാം

തേങ്ങ – രണ്ടെണ്ണം ചിരകി പാലെടുത്തത്

സവാള – രണ്ട്

ഉരുളക്കിഴങ്ങ് – രണ്ട്

തക്കാളി – 3

പച്ചമുളക് – 6

വെളുത്തുളളി – 25​ഗ്രാം

ഇഞ്ചി – 4 കഷണം

കസ്കസ് – 1 ടീസ്പൂൺ

കറുവാപ്പട്ട

ഗ്രാമ്പൂ

മല്ലി – 1 ടേബിൾ സ്പൂൺ

മല്ലിയില

എണ്ണ – 2 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

               തയ്യാറാക്കുന്ന വിധം

മട്ടൺ കഴുകി കഷണങ്ങളാക്കുക. ഉളളി, പച്ചമുളക്, തക്കാളി എന്നിവ അരിയുക. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് നാലാക്കി മുറിക്കുക. മല്ലിയും കസ്കസും അരച്ച് കുഴമ്പ് പരുവത്തിലാക്കുക. ഇഞ്ചിയും വെളുത്തുളളിയും ഒന്നിച്ച് അരക്കുക. ഇവയെല്ലാം ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വെയ്ക്കുക.

എണ്ണ ചൂടാക്കി മസാല മൂപ്പിക്കുക. ഇതിലേക്ക് മട്ടൺ ചേർത്ത് ഒന്നു ചൂടാക്കിയ ശേഷം ആവശ്യത്തിന് വെളളമൊഴിച്ച് വേവിക്കണം. വെളളം വറ്റി ഇറച്ചി മൃദുവാകുന്നതു വരെ വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും അരിഞ്ഞ മല്ലിയിലയും ചേർത്തിളക്കുക. ചൂടോടെ ഉപയോഗിക്കാം.   https://noufalhabeeb.blogspot.com/?m=1

Friday, October 7, 2022

പാലപ്പം

ബ്രേക്ക്ഫാസ്റ്റിന് പാലപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

പാലപ്പം എല്ലാവർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്. യീസ്റ്റ് ചേർക്കാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

                ആവശ്യമുള്ള സാധനങ്ങൾ

പച്ചരി – 1 ഗ്ലാസ്

റവ – 2 ടേബിള്‍സ്പൂണ്‍

തേങ്ങ – അര മുറി

തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

പഞ്ചസാര – 1 ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

            തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക. ഇത് തണുക്കാന്‍ അനുവദിക്കുക. അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. വെള്ളം അധികം ആകരുത്.

ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം. പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക. നടുഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. പാലപ്പം റെഡി.  https://noufalhabeeb.blogspot.com/?m=1

Thursday, October 6, 2022

മാമ്പഴ കുട്ടിദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മാമ്പഴ കുട്ടിദോശ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. അതിലൊന്നാണ് മാമ്പഴ കുട്ടിദോശ.

      തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങള്‍

ഗോതമ്പുമാവ് – രണ്ടു കപ്പ്

ഒരു വലിയ മാമ്പഴം – പേസ്റ്റാക്കിയത്

പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

തേങ്ങാ ചിരകിയത്, ഉപ്പ്, സോഡാപ്പൊടി – ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം:

രണ്ടു കപ്പ് ഗോതമ്പുമാവില്‍ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേര്‍ത്ത്, അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും, തേങ്ങാ ചിരകിയതും, ഒരു നുള്ള് ഉപ്പും, ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂണ്‍ ദോശയുടെ മുകളില്‍ ഒഴിച്ചാല്‍ സ്വാദ് ഇരട്ടിയാവും.  https://noufalhabeeb.blogspot.com/?m=1

Tuesday, October 4, 2022

മില്‍ക്ക് പൗഡര്‍ ബര്‍ഫി

വിട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം മില്‍ക്ക് പൗഡര്‍ ബര്‍ഫി

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരമാണ് ബര്‍ഫി. എന്നാല്‍, അത് ആരും വീട്ടിലുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു കൂടി ഉണ്ടാകില്ല. എന്നാല്‍, മില്‍ക്ക് പൗഡര്‍ ബര്‍ഫി വീട്ടിലുണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

                 ചേരുവകള്‍ :

നെയ്യ് -1/2 കപ്പ്

മില്‍ക് – 3/4 കപ്പ്

മില്‍ക്ക് പൗഡര്‍ – 2.1/2 കപ്പ്

പഞ്ചസാര – 1/2 കപ്പ്

എലക്കാ പൗഡര്‍ – 1/4 ടീസ്പൂണ്‍

പിസ്തായോ, കശുവണ്ടി പരിപ്പോ, ബാദാമോ ചോപ്പ് ചെയ്തത് – 4 സ്പൂണ്‍

         തയ്യാറാക്കുന്ന വിധം

അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കുക. അതിലേക്ക് ആദ്യം നെയ്യ് ഒഴിക്കുക. ശേഷം ഡ്രൈ നട്‌സ് ഒഴികെ മുകളില്‍ പറഞ്ഞിരിക്കുന്ന ഐറ്റംസ് എല്ലാം ചെര്‍ത്ത് അടിയില്‍ പിടിക്കാതേ ഇളക്കുക. പാത്രത്തിൽ നിന്ന് വിട്ട് പോരുന്ന ഒരു പരുവം ആകുമ്പോ ഒരു ട്രേയില്‍ കുറച്ച് നെയ്യ് പുരട്ടി അതിലേക്ക് പാകമായ കൂട്ട് ഒഴിച്ച് തവി കൊണ്ട് പരത്തി വെക്കുക. ശേഷം ചോപ് ചെയ്ത നട്‌സ് മുകളില്‍ വിതറുക. ഒന്ന് തണുത്ത് കട്ടയാകുമ്പോള്‍ ആവശ്യമുള്ള ആകൃതിയില്‍ കട്ട് ചെയ്ത് സെര്‍വ്വ് ചെയ്യാം.          https://noufalhabeeb.blogspot.com/?m=1

Monday, October 3, 2022

ഇറച്ചി പത്തിരി

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇറച്ചി പത്തിരി

                ചേരുവകൾ 

മൈദാ-1  3/4 കപ്പ് 

ആവശ്യമായ ഉപ്പ് 

വെള്ളം

മൈദാ, ഉപ്പ്  ആവശ്യമായ വെള്ളം ചേർത്ത് എന്നിവ ചേർത്ത്  പൂരിക്ക് കുഴച്ചു എടുക്കുന്ന പോലെ കുഴച്ചു  അര മണിക്കൂർ മാറ്റി വക്കുക 

ബീഫ് -350 ഗ്രാം

മുളക് പൊടി  -1 ടീസ്പൂൺ 

മഞ്ഞൾ പൊടി -1/4ടീസ്പൂൺ 

മല്ലി പൊടി -1 ടീസ്പൂൺ 

പെരുംജീരകം പൊടി -1/4 ടീസ്പൂൺ 

ഉപ്പ് 

ബീഫ്  ഉപ്പ് ,മേൽ പറഞ്ഞ ചേരുവകൾ  എന്നിവ ചേർത്ത്  കുക്കറിൽ  4-5 വിസിൽവരുന്ന വരെ 

വേവിക്കുക. ചൂട് ആറിയാൽ മിക്സിയുടെ ചെറിയ  ജാറിൽ പൊടിച്  എടുക്കാം. 

            മസാലക്ക്

വെളിച്ചെണ്ണ  -2 ടേബിൾ സ് പൂൺ 

സവാള  -3

ഉപ്പ് 

ഇന്ജി വെള്ളുളി പേസ്റ്റ്  -1 ടേബിൾ ആ

മഞ്ഞൾ 

-1/4  ടീസ്പൂൺ

പച്ച മുളക്  ചതച്ചത്  -3-4

കറി വേപ്പില

മല്ലിയില 

ഗരം മസാല  -1/4 ടീസ്പൂൺ 

ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് 2ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 3സവാള  അരിഞ്ഞത് ,ഉപ്പ്, ഇന്ജി വെള്ളുളി പേസ്റ്റ്, പച്ചമുളക്,കറി വേപ്പില വ എന്നിവചേർത്ത് വഴറ്റുക. ഒരു 1/4ടീസ്പൂൺ  മഞ്ഞൾ പൊടിയും  ചേർത്ത്  വീണ്ടും വേഴറ്റി shred ചെയ്ത ബീഫ്, മല്ലി ഇല ഗരം മസാല  ചേർത്ത്  മിക്സ് ചെയ്ത് അടുപ്പിൽ നിന്ന് മാറ്റാം 

മാവിൽ നിന്ന്  ചെറിയ  ഉരുളകൾ എടുത്തു പൂരി പോലെ പരത്താം.ഒരോ പൂരിക്ക്  മേൽ  മസാല വച്ച് മറ്റൊരു പൂരി അതിന് മുകളിൽ വച്ച്  അരിക്  വിരൽ വച്ച്  ഒട്ടിച്ച് വെച്ച് ചൂട് ആയ എണ്ണയിയലിട് വറുക്കുക. 

മുട്ട  -3 

പഞ്ചസാര  -2 ടേബിൾ സ് പൂൺ 

ഏലക്ക പൊടി -1/4 ടീസ്പൂൺ 

ഇത് എല്ലാം കൂടി ചേർത്ത് മിക്സ് ചെയ്ത് ഇറച്ചി പത്തിരി  ഇതിൽ മുക്കി, പാനിൽ 2 ടേബിൾ സ് പൂൺ നെയ്യ് ചേർത്ത് ചൂടാക്കി അതിലേക്ക്  വച്ച് വാട്ടി എടുക്കാം .  https://noufalhabeeb.blogspot.com/?m=1

Sunday, October 2, 2022

അപ്പവും ഞണ്ടുകറിയും

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ഞണ്ടുകറിയും 

    അപ്പം

          ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി – 1കിലോ

യീസ്റ്റ് – 5​ഗ്രാം

തേങ്ങാപ്പാൽ – അര ലിറ്റർ‌

ഉപ്പും പഞ്ചസാരയും – അവശ്യത്തിന്

കപ്പി – 100 ​ഗ്രാം

വെളളം – മാവിന്റെ പാകത്തിന്

          തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും വെളളവും യീസ്റ്റും കപ്പിയും നന്നായി കുഴച്ച് വെയ്ക്കണം. മാവ് കട്ടിയായിരിക്കണം. അരിപ്പൊടി ചൂടുവെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് മാവിൽ ചേർക്കുന്ന കപ്പി. ഇതിനെ 6 മണിക്കൂർ പുളിയ്ക്കാനായി വെയ്ക്കണം. അതിനുശേഷം ഈ കൂട്ടിലേക്ക് പഞ്ചസാരയും ഉപ്പും തേങ്ങാപ്പാലും ചേർത്ത് മാവ് കോരിയൊഴിക്കാനുളള പാകത്തിൽ കലക്കിയെടുക്കണം. തുടർന്ന് അപ്പച്ചട്ടിയിൽ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ഞണ്ടുകറി

          ആവശ്യമുളള സാധനങ്ങൾ

ഞണ്ട് വൃത്തിയാക്കിയത് – അര കിലോ

സവാള – 200 ​ഗ്രാം

ഇഞ്ചി – 25 ​ഗ്രാം

പച്ചമുളക് – 4 എണ്ണം

വെളുത്തുളളി – 25 ​ഗ്രാം

കറി വേപ്പില – ആവശ്യത്തിന്

തക്കാളി – 100 ​ഗ്രാം

തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ – ഒന്നര ​ഗ്ലാസ്

​ഗരം മസാല – ഒരു നുളള്

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 25 ​ഗ്രാം

മുളകുപൊടി – 30 ​ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 100​ഗ്രാം

               തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഉളളി അരിഞ്ഞതും വെളുത്തുളളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്തു തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. എല്ലാ മസാലപ്പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഞണ്ട് ചേർത്ത് കുറച്ച് വെളളമൊഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാലൊഴിച്ച് അരിഞ്ഞ തക്കാളി ചേർത്ത് അലങ്കരിക്കാം.  https://noufalhabeeb.blogspot.com/?m=1

Saturday, October 1, 2022

പൈനാപ്പിൾ ദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള മധുരമുള്ള പൈനാപ്പിൾ ദോശ

വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

                 ചേരുവകൾ

ശർക്കര – 1 1/2 കപ്പ്

വെള്ളം – 1/2 കപ്പ്

പൈനാപ്പിൾ – 1 എണ്ണം

പച്ചരി – 2 കപ്പ്

അവൽ – 1 കപ്പ്

സോഡാപ്പൊടി – 1 / 4 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

          തയ്യാറാക്കുന്ന വിധം

ശർക്കര ഒന്നര കപ്പ് പൊടിച്ചെടുക്കുക. അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കാൻ വയ്ക്കുക. ഇനി ഒരു പൈനാപ്പിൾ (മീഡിയം സൈസ്) എടുത്ത് ചെറുതായി അരിയുക.

2 കപ്പ് പച്ചരി നാലഞ്ചു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക. അധികം പശയില്ലാത്ത നല്ലയിനം പച്ചരി വേണം. കുതിർന്ന പച്ചരി നന്നായി കഴുകി എടുക്കുക. ഇനി വേണ്ടത് 1 കപ്പ് അവലാണ്. അത് വെള്ള അവലോ ചെമ്പാവിന്റെ കുത്ത് അവലായാലും മതി. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് 5 മിനിട്ട് വെച്ച് കുതിർത്തെടുക്കാം.

ഇനി ഒരു മിക്‌സിയുടെ ജാറിലേക്ക് ആദ്യം ചെറുതായി അരിഞ്ഞ പൈനാപ്പിൾ കഷണങ്ങൾ കുറച്ചെടുത്ത് അരയ്ക്കുക അതിലേക്ക് കുതിർത്ത പച്ചരിയും കുതിർത്ത അവലും ശർക്കര ഉരുക്കിയത് (തണുത്തതിനു ശേഷം) അരിച്ചു ഒഴിക്കുക. ഇവയെല്ലാം നല്ല പേസ്റ്റ് പോലെ തരിയില്ലാതെ അരച്ചെടുക്കുക. കുറച്ചു വീതം എടുത്ത് രണ്ടു മൂന്നു പ്രാവശ്യമായി വേണം അരച്ചെടുക്കാൻ.

ഈ മാവിലേക്ക് അൽപം ഉപ്പും കാൽ ടീസ്‌പൂൺ സോഡാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അധികം മധുരമൊന്നും ഉണ്ടാവില്ല. ഇതൊരു ഇൻസ്റ്റന്റ് ദോശയാണ് വച്ചേക്കണ്ട ആവശ്യമില്ല ഉടനെ തന്നെ ഉണ്ടാക്കാം. ഇനി സാധാരണ ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാം. ഇതിൽ കുറച്ച് നെയ് തേച്ചു നെയ് റോസ്റ്റ് ആയും ഉണ്ടാക്കാം. പൈനാപ്പിൾ ദോശ റെഡി.             https://noufalhabeeb.blogspot.com/?m=1