ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇറച്ചി പത്തിരി
ചേരുവകൾ
മൈദാ-1 3/4 കപ്പ്
ആവശ്യമായ ഉപ്പ്
വെള്ളം
മൈദാ, ഉപ്പ് ആവശ്യമായ വെള്ളം ചേർത്ത് എന്നിവ ചേർത്ത് പൂരിക്ക് കുഴച്ചു എടുക്കുന്ന പോലെ കുഴച്ചു അര മണിക്കൂർ മാറ്റി വക്കുക
ബീഫ് -350 ഗ്രാം
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/4ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
പെരുംജീരകം പൊടി -1/4 ടീസ്പൂൺ
ഉപ്പ്
ബീഫ് ഉപ്പ് ,മേൽ പറഞ്ഞ ചേരുവകൾ എന്നിവ ചേർത്ത് കുക്കറിൽ 4-5 വിസിൽവരുന്ന വരെ
വേവിക്കുക. ചൂട് ആറിയാൽ മിക്സിയുടെ ചെറിയ ജാറിൽ പൊടിച് എടുക്കാം.
മസാലക്ക്
വെളിച്ചെണ്ണ -2 ടേബിൾ സ് പൂൺ
സവാള -3
ഉപ്പ്
ഇന്ജി വെള്ളുളി പേസ്റ്റ് -1 ടേബിൾ ആ
മഞ്ഞൾ
-1/4 ടീസ്പൂൺ
പച്ച മുളക് ചതച്ചത് -3-4
കറി വേപ്പില
മല്ലിയില
ഗരം മസാല -1/4 ടീസ്പൂൺ
ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് 2ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 3സവാള അരിഞ്ഞത് ,ഉപ്പ്, ഇന്ജി വെള്ളുളി പേസ്റ്റ്, പച്ചമുളക്,കറി വേപ്പില വ എന്നിവചേർത്ത് വഴറ്റുക. ഒരു 1/4ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വീണ്ടും വേഴറ്റി shred ചെയ്ത ബീഫ്, മല്ലി ഇല ഗരം മസാല ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ നിന്ന് മാറ്റാം
മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്തു പൂരി പോലെ പരത്താം.ഒരോ പൂരിക്ക് മേൽ മസാല വച്ച് മറ്റൊരു പൂരി അതിന് മുകളിൽ വച്ച് അരിക് വിരൽ വച്ച് ഒട്ടിച്ച് വെച്ച് ചൂട് ആയ എണ്ണയിയലിട് വറുക്കുക.
മുട്ട -3
പഞ്ചസാര -2 ടേബിൾ സ് പൂൺ
ഏലക്ക പൊടി -1/4 ടീസ്പൂൺ
ഇത് എല്ലാം കൂടി ചേർത്ത് മിക്സ് ചെയ്ത് ഇറച്ചി പത്തിരി ഇതിൽ മുക്കി, പാനിൽ 2 ടേബിൾ സ് പൂൺ നെയ്യ് ചേർത്ത് ചൂടാക്കി അതിലേക്ക് വച്ച് വാട്ടി എടുക്കാം . https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment