ഓട്സ് ഉപയോഗിച്ച് രുചികരമായ വിഭവം തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവമാണിത്. ഓട്‌സില്‍ ആരോഗ്യഗുണം ഏറെയുള്ളതിനാല്‍ കുട്ടികള്‍ക്കും ഇത് നല്‍കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് -ഓട്‌സ്
സവാള(ചെറുത്-അരിഞ്ഞെടുത്തത്) -ഒന്ന്
തക്കാളി -ഒന്ന്
കാരറ്റ്(അരിഞ്ഞെടുത്തത്) -രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക് -2 എണ്ണം
ഗ്രീന്‍പീസ്(വേവിച്ചെടുത്തത്) -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല -അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി -ആവശ്യത്തിന്
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -ഒരു ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ്-ഒരു ടീസ്പൂണ്‍
വെള്ളം -ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഓട്‌സ് ഒരു പാനില്‍ ഇട്ട് നന്നായി വറുത്തെടുക്കുക. മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് നേരം വഴറ്റിയെടുക്കുക.
ഇതിലേക്ക് നേരത്തെ അരിഞ്ഞെടുത്തുവെച്ച സവാള ഇട്ട് നന്നായി വഴറ്റിയെടുക്കാം. ഇത് നന്നായി വഴന്നുകഴിയുമ്പോള്‍ ഇതിലേക്ക് തക്കാളി, പച്ചമുളക്, കാരറ്റ്, ഗ്രീന്‍പീസ് വേവിച്ചത് എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇത് അഞ്ച് മുതല്‍ ആറ് മിനിറ്റ് വരെ നന്നായി ഇളക്കിയിട്ട് വേവിച്ചെടുക്കാം. ഈ കൂട്ടിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കൊടുക്കാം. ശേഷം ഇളക്കിക്കൊടുക്കാം. ഗരം മസാല, മുളക് പൊടി എന്നിവ കൂടി ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇത് ചെറുതായി തിളച്ച് വരുമ്പോള്‍ നേരത്തെ വറുത്ത് വെച്ച ഓട്‌സ് കൂടി ചേര്‍ക്കാം. മൂടിവെച്ച് ആറ് മിനിറ്റ് വേവിച്ചെടുക്കാം ചൂടോടെ കഴിക്കാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment