Saturday, October 8, 2022

പാലപ്പവും മട്ടൺ സ്റ്റൂവും

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാലപ്പവും മട്ടൺ സ്റ്റൂവും

  നല്ല നാടൻ പാലപ്പവും മട്ടൺ സ്റ്റൂവും ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?. വെളുത്ത് മൃദുവായ പാലപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും ഒരുമിക്കുമ്പോൾ രുചികരമായ പ്രാതൽ തയ്യാർ. ഇവ തയ്യാറാക്കുന്ന വിധം നോക്കാം.

         അപ്പത്തിനാവശ്യമായ സാധനങ്ങൾ

നേർമ്മയായി പൊടിച്ച അരിപ്പൊടി – 500 ​ഗ്രാം

തേങ്ങാപ്പാൽ – 250 മില്ലി

ഉപ്പ് – ആവശ്യത്തിന് ‌

പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

റവ – 100 ​ഗ്രാം

യീസ്റ്റ് – 1 ടീസ്പൂൺ

വെളളം

        തയ്യാറാക്കുന്ന വിധം

റവ വെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയ ശേഷം തണുക്കാൻ വെക്കുക. അരിപ്പൊടിയും തേങ്ങാപ്പാലും വെളളവും ചേർത്ത് കുഴക്കുക. ഇതിലേക്ക് തണുത്ത റവ കാച്ചിയതും പഞ്ചസാരയിൽ ലയിപ്പിച്ച യീസ്റ്റും ചേർത്ത് നന്നായിളക്കി പുളിക്കാൻ വെയ്ക്കണം. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞാൽ മാവ് അപ്പമുണ്ടാക്കാനുളള പാകമാവും. അപ്പച്ചട്ടിയിൽ എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ച് അരികുകൾ കനം കുറഞ്ഞുവരുന്ന രീതിയിൽ ചട്ടി ചുറ്റിച്ച് വെയ്ക്കുക. ചട്ടി അടച്ച് ചെറുതീയിൽ വേണം അപ്പം ചുട്ടെടുക്കാൻ.

      മട്ടൺ സ്റ്റൂവിനാവശ്യമായ സാധനങ്ങൾ

മട്ടൺ- 250 ​ഗ്രാം

തേങ്ങ – രണ്ടെണ്ണം ചിരകി പാലെടുത്തത്

സവാള – രണ്ട്

ഉരുളക്കിഴങ്ങ് – രണ്ട്

തക്കാളി – 3

പച്ചമുളക് – 6

വെളുത്തുളളി – 25​ഗ്രാം

ഇഞ്ചി – 4 കഷണം

കസ്കസ് – 1 ടീസ്പൂൺ

കറുവാപ്പട്ട

ഗ്രാമ്പൂ

മല്ലി – 1 ടേബിൾ സ്പൂൺ

മല്ലിയില

എണ്ണ – 2 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

               തയ്യാറാക്കുന്ന വിധം

മട്ടൺ കഴുകി കഷണങ്ങളാക്കുക. ഉളളി, പച്ചമുളക്, തക്കാളി എന്നിവ അരിയുക. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് നാലാക്കി മുറിക്കുക. മല്ലിയും കസ്കസും അരച്ച് കുഴമ്പ് പരുവത്തിലാക്കുക. ഇഞ്ചിയും വെളുത്തുളളിയും ഒന്നിച്ച് അരക്കുക. ഇവയെല്ലാം ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വെയ്ക്കുക.

എണ്ണ ചൂടാക്കി മസാല മൂപ്പിക്കുക. ഇതിലേക്ക് മട്ടൺ ചേർത്ത് ഒന്നു ചൂടാക്കിയ ശേഷം ആവശ്യത്തിന് വെളളമൊഴിച്ച് വേവിക്കണം. വെളളം വറ്റി ഇറച്ചി മൃദുവാകുന്നതു വരെ വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും അരിഞ്ഞ മല്ലിയിലയും ചേർത്തിളക്കുക. ചൂടോടെ ഉപയോഗിക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment