ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ടദോശ
ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഹെൽത്തിയും കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതുമായ മുട്ടദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ദോശ മാവ് – ആവശ്യത്തിന്
മുട്ട – 2 ദോശക്ക് ഒരു മുട്ട
തക്കാളി – 1 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
പച്ച മുളക് – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പൊട്ടിച്ചു കൊത്തിയരിഞ്ഞ പച്ച മുളകും, ചുവന്നുള്ളിയും, ഉപ്പും ചേർത്ത് ഇളക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാവ് പരത്തുക. മുട്ട 3 ടേബിൾ സ്പൂണ്‍ അതിന്റെ മുകളിലേക്ക് ഒഴിക്കുക.
തക്കാളി അരിഞ്ഞതും ചേർക്കുക. അടച്ചു വച്ച് 2 മിനിറ്റ് വേവിക്കുക. പിന്നെ തിരിച്ചിട്ടു 1 മിനിറ്റ് കൂടി വേവിക്കുക. മുട്ട ദോശ തയ്യാർ. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment