Saturday, October 22, 2022

​ഗോതമ്പ് ദോശ

വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ​ഗോതമ്പ് ദോശ

   ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ​ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ ​ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ കുറച്ച് ചേരുവകൾ കൂടി ചേർക്കുക. രുചികരമായി ഒരു കിടിലൻ ​ഗോതമ്പ് ദോശ തയ്യാറാക്കാം.

              ചേരുവകൾ

ഗോതമ്പ് പൊടി – 1 കപ്പ്

തെെര് – അരക്കപ്പ്

സവാള – 1/2 കപ്പ് ( കൊത്തി അരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം

ജീരകം – ഒരു നുള്ള്

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

                  തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പുളിപ്പിക്കാൻ മൂടി വയ്ക്കുക. ശേഷം അതിലേക്ക് സവാള കൊത്തി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞതും അൽപ്പം ജീരകവും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഈ മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment