Wednesday, November 30, 2022

മീൻ തലക്കറി

ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

  കേരളീയർക്ക് മീൻ കറിയെക്കാളും കൂടുതൽ ഇഷ്ടം മീനിന്റെ തലക്കറി ആയിരിക്കും. ഇത് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്. എങ്ങനെയാണ് ഷാപ്പിലെ മീൻ കറിയും ഹോട്ടലിലെ മീൻകറിയും ഇത്രയും സ്വാദ് ? ഈ മീൻ കറിയുടെ പേരിൽ അല്ലെങ്കിൽ തലക്കറിയുടെ പേരിൽ ഫേമസ് ആയിട്ടുള്ള സ്ഥലങ്ങൾ പോലും ഉണ്ട്. അങ്ങനെ അത് അത്രമാത്രം അറിയപ്പെടുന്നതെങ്കിൽ ആ കറിയിൽ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകത കൊണ്ടായിരിക്കണം. ആ ഒരു പ്രത്യേകത എന്താണ് എന്നാണ് നമ്മൾ നോക്കേണ്ടത്.

ആദ്യമായി ഏതെങ്കിലും ഒരു വലിയ മീനിന്റെ തല മാത്രമായി മാറ്റി ക്ലീൻ ചെയ്ത് എടുത്തുവയ്ക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ശേഷം ഇതിൽ തന്നെ, മഞ്ഞൾപ്പൊടിയും, ഉലുവപ്പൊടി, ജീരകത്തിന്റെ പൊടി, മുളക് പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി ഇത്രയും ചേർത്ത് ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ഇത് നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടെ ചേർത്തു കൊടുക്കണം.

നല്ലൊരു കളർ ആയി കഴിയുമ്പോൾ മാത്രം അതിലേക്ക് പുളി പിഴിഞ്ഞത് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്നു ഇളക്കി യോജിപ്പിച്ച് തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് മീൻ തല വെച്ചുകൊടുത്ത് അതിനു മുകളിലായി കുറച്ച് തക്കാളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്തതിനു ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടെ ചട്ടി വട്ടം കറക്കി ഇളക്കുക. തവി ഇട്ട് ഇളക്കരുത്. ഒരു പുറം വെന്തു കഴിഞ്ഞാൽ മറ്റേ പുറവും തിരിച്ചു വെക്കുക. കറി വീണ്ടും മൂടി വെക്കുക. കറി വറ്റിയ ശേഷം കറിവേപ്പില തൂവി അൽപ്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇറക്കി വെക്കുക. അടിപൊളി മീൻ തലക്കറി റെഡിയായി. ചൂടോടെ ചോറിനൊപ്പവും കപ്പയുടെ ഒപ്പവും ഇത് കഴിക്കാം. https://noufalhabeeb.blogspot.com/?m=1

Tuesday, November 29, 2022

ചീര കട്‌ലറ്റ്

വളരെ എളുപ്പം തയ്യാറാക്കാം ചീര കട്‌ലറ്റ്

  വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം നല്‍കാന്‍ കഴിയുന്ന ഒരു വിഭവമാണ് ചീര കട്‌ലറ്റ്. വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് ചീര കട്‌ലറ്റ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

           ചേരുവകള്‍

ചീര- 2 കെട്ട്

കടലപരിപ്പ്- 250 ഗ്രാം

സവാള (ചെറുതായി അരിഞ്ഞത്)- 2 എണ്ണം

ഇഞ്ചി (പൊടിയായി അരിഞ്ഞത്)- 2 കഷ്ണം

മല്ലിയില (പൊടിയായി അരിഞ്ഞത്)- 1 കപ്പ്

മുളക്പൊടി- 1/2 ടീസ്പൂണ്‍

കുരുമുളക്പൊടി- 1/2 ടീസ്പൂണ്‍

തേങ്ങ (ചിരകിയത്)- 1/2 കപ്പ്

ചെറുനാരങ്ങാനീര്- 1/2 നാരങ്ങയുടേത്

ബ്രെഡ്- 6 സ്ളൈസ്

റൊട്ടിപ്പൊടി- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

പച്ചമുളക് (പൊടിയായി അരിഞ്ഞത്)- 2 എണ്ണം

ഉപ്പ്- പാകത്തിന്

           തയ്യാറാക്കുന്ന വിധം

ചീരയില തണ്ടോടുകൂടി വെള്ളം ചേര്‍ക്കാതെ വേവിക്കുക. ഇത് മയത്തില്‍ അരച്ചെടുക്കുക. കടലപരിപ്പ് വേവാകുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞ് തരുതരുപ്പായി അരച്ചെടുക്കണം. പച്ചമുളക്, ഇഞ്ചി, സവാള, തേങ്ങ, മല്ലിയില എന്നിവ എണ്ണ നന്നായി വഴറ്റി മൂപ്പിക്കണം.

തുടര്‍ന്ന്, മുളക്പൊടി, കുരുമുളക് പൊടി, റൊട്ടിയുടെ നടുഭാഗം ചെറുകഷണങ്ങളാക്കിയത്, ചെറുനാരങ്ങാ നീര്, ഉപ്പ്, വഴറ്റിയ സവാളക്കൂട്ട്, അരച്ചുവെച്ചിരിക്കുന്ന കടലപ​രിപ്പ്​, ചീര എന്നിവയുമായുമായി നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് കുറേശെയെടുത്ത് കട്ലറ്റ് രൂപത്തിലാക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ചീര കട്ലറ്റ് തയ്യാർ. https://noufalhabeeb.blogspot.com/?m=1

Monday, November 28, 2022

ബട്ടൂരയും മുട്ട റോസ്റ്റും

 ഇന്ന് നമുക്ക്‌ ബട്ടൂരയും കൂട്ടുകറി ആയി മുട്ട റോസ്റ്റും തയ്യാർ ആക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം .  ബട്ടൂരയും മുട്ട റോസ്റ്റും

            ആദ്യം നമുക്ക്‌ ബട്ടൂര തയ്യാറാക്കാം

▪ ഒരു പാത്രത്തിൽ കാൽ കപ്പ് തൈര് , അര കപ്പ് പാൽ , ഒരു സ്പൂൺ പഞ്ചസാര എടുത്ത് നന്നായി മിക്സ് ചെയ്യുക.

 ▪ ഇതിലേക്ക് ഒന്നര കപ്പ് മൈദ , അര കപ്പ് ഗോതമ്പു പൊടി ,2 സ്പൂൺ ബേക്കിംഗ് പൗഡർ,  പാകത്തിന് ഉപ്പ് ഇവ ചേർത്ത് കുഴച്ചെടുക്കുക.

▪ കുഴച്ച ശേഷം 2 സ്പൂൺ എണ്ണ ചേർത്ത് ഒന്നു കൂടി കുഴച്ച് 2 മണിക്കൂർ വെക്കുക.

▪ അതിനു ശേഷം ഉരുളകളാക്കി റൗണ്ട് ഷേപ്പിൽ പരത്തി എണ്ണ ചൂടാക്കി പൊരിച്ചെടുക്കാം.

ഇനി നമുക്ക്‌ മുട്ട റോസ്റ്റ്‌ തയ്യാർ ആക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം

      മുട്ട റോസ്ററ്

മുട്ട - 3എണ്ണം

സവാള - 2 എണ്ണം

തക്കാളി -2എണ്ണം

പച്ചമുളക് -3 എണ്ണം

കറിവേപ്പില -1 തണ്ട്

വെളുത്തുള്ളി,ഇഞ്ചി പേസ്ററ് - 1/2 ടീസ്പൂൺ

മുളക്പൊടി -1 ടീസ്പൂൺ

കാശ്മീരി മുളക്പൊടി -1ടീസ്പൂൺ

മല്ലിപൊടി -1/4 ടീസ്പൂൺ

മഞ്ഞള്‍പൊടി -1/4 ടീസ്പൂൺ

വലിയജീരകം -1/4 ടീസ്പൂൺ

കറുവപട്ട -ചെറിയ കഷ്ണം

ഗ്രാമ്പൂ -3എണ്ണം

ഏലക്ക -2എണ്ണം

ഉപ്പ്       - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

                   തയ്യാറാക്കുന്നവിധം

മുട്ട പുഴുങ്ങി വെക്കുക...

ഒരു പാനില്‍ ഒായില്‍ ഒഴിച്ചു ചൂടാകുമ്പോള്‍,വലിയ ജീരകം ഇട്ട് മൂപ്പിക്കുക..ഇതിലേക്ക്  കറുവപട്ട,ഗ്രാമ്പൂ,ഏലക്ക എല്ലാം കൂടി ഒന്ന് ചതച്ച്,പാനിലേക്ക് ഇട്ട് മൂത്ത് വരുമ്പോള്‍,സവാള ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക.....

വഴന്നു വരുമ്പോള്‍,വെളുത്തുള്ളി ഇഞ്ചി പേസ്ററും,പച്ചമുളകും ചേര്‍ത്ത് വഴറ്റുക...

ഇതിലേക്ക് തക്കാളിയും,കറി വേപ്പിലയും ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക....

എല്ലാ പൊടികളും ചേര്‍ത്ത് മൂപ്പിച്ച്,പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് നല്ല പേസ്ററ് രൂപത്തില്‍ ആക്കി,മുട്ട  ചേര്‍ത്താല്‍ മുട്ട റോസ്ററ് റെഡി......

https://noufalhabeeb.blogspot.com/?m=1

ബീറ്റ്‌റൂട്ട് ചപ്പാത്തി

ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ബീറ്റ്‌റൂട്ട് ചപ്പാത്തി ഉണ്ടാക്കാം

   എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാര്‍ക്കും അത് മടുത്ത് തുടങ്ങും. അങ്ങനെ വിഷമിച്ചിരിക്കുന്ന വീട്ടമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇത്തവണ ഒരു വെറൈറ്റി ബീറ്റ്റൂട്ട് ചപ്പാത്തി തന്നെ പരീക്ഷിച്ചു നോക്കിയാലോ?

            ആവശ്യമായ സാധനങ്ങള്‍

ബീറ്റ് റൂട്ട് – 1

ഗോതമ്പ് പൊടി – 2 കപ്പ്

ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍ ( ജീരകം വറുത്തു പൊടിച്ചത് )

മുളക് പൊടി – 1/2 – 3/4 ടീ സ്പൂണ്‍

നെയ്യ് അല്ലെങ്കില്‍ എണ്ണ- 2 സ്പൂണ്‍

ഉപ്പ്

വെള്ളം

          തയാറാക്കുന്ന വിധം

ബീറ്റ് റൂട്ട് തൊലി കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്‌തെടുക്കുക. ഗോതമ്പ്‌പൊടിയില്‍ ബീറ്റ് റൂട്ടും ജീരകപ്പൊടിയും മുളകുപൊടിയും ഉപ്പും ഒരു സ്പൂണ്‍ നെയ്യോ എണ്ണയോ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അല്പാല്പമായി വെള്ളം തളിച്ച് കുഴച്ചു മാവാക്കുക.

കയ്യില്‍ അല്പം എണ്ണ പുരട്ടി മാവ് നന്നായി ഉരുട്ടി വയ്ക്കുക. അല്പ സമയം കഴിഞ്ഞാല്‍ കയ്യില്‍ ഗോതമ്പ് പൊടി പുരട്ടി മാവ് ഉരുളകളാക്കുക. എല്ലാ ഉരുളകളും പരത്തി , ചൂടാക്കിയ കല്ലില്‍ ചുട്ടെടുക്കുക.  https://noufalhabeeb.blogspot.com/?m=1

Saturday, November 26, 2022

സോയ കീമ പറോട്ട

ബ്രേക്ക്ഫാസ്റ്റിന് സ്‌പെഷ്യല്‍ സോയ കീമ പറോട്ട ഉണ്ടാക്കാം 

  ബ്രേക്ക്ഫാസ്റ്റിന് കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് സോയ കീമ പറോട്ട. ഇത് തയാറാക്കാന്‍ വളരെ എളുപ്പവുമാണ്. കുറച്ചു സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് സോയ കീമ പറോട്ട. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

              ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി രണ്ടു കപ്പ്

നെയ്യ് നാലു ടേബിള്‍സ്പൂണ്‍

            കീമ തയ്യാറാക്കാന്‍

സോയ ചങ്സ് ഒരു കപ്പ്

സവാള -രണ്ടെണ്ണം

തക്കാളി -ഒരെണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക് പേസ്‌റ് രണ്ടു ടേബിള്‍സ്പൂണ്‍

മല്ലിയില അരിഞ്ഞത് നാല് ടേബിള്‍സ്പൂണ്‍

പുതിന അരിഞ്ഞത് രണ്ടു ടേബിള്‍സ്പൂണ്‍

നല്ല ജീരകം അര ടീസ്പൂണ്‍

നല്ല ജീരകം പൊടി അര ടീസ്പൂണ്‍

ഗരം മസാല അര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍

ചിക്കന്‍ മസാല ഒന്ന്

മുളകുപൊടി ഒന്നര ടീസ്പൂണ്‍

മല്ലിപൊടി രണ്ടു ടീസ്പൂണ്‍

എണ്ണ നാലു ടേബിള്‍സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

      തയ്യാറാക്കുന്ന വിധം

   കീമ :-

സോയ ചങ്ക്സ് തിളച്ച വെള്ളത്തില്‍ ഉപ്പിട്ട് കുതിരാന്‍ വച്ച് , കുതിര്‍ന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് മിസ്‌ക്‌സിയില്‍ ഒന്ന് ക്രെഷ് ചെയ്യുക.

പാനില്‍ എണ്ണ ചൂടാക്കി നല്ലജീരകം ചേര്‍ത്ത് പൊട്ടിയാല്‍ സവാള ചേര്‍ത്ത് ഒന്ന് സോര്‍ട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്‌റ് ചേര്‍ത്ത് പച്ചമണം മാറിയാല്‍ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞള്‍ പൊടി , ചിക്കന്‍ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേര്‍ത്ത് വഴറ്റി പച്ചമണം മാറിയാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു വന്നാല്‍ സോയ ചങ്ക്സ് ,ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേര്‍ക്കുക.

ഗോതമ്പുപൊടി ,ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന രീതിയില്‍ കുഴച്ചെടുക്കുക ഇതിനു മുകളില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ചു ഒന്നുകൂടെ കുഴച്ചു അരമണിക്കൂര്‍ വച്ച് ഓരോ ഉരുളകളാക്കി കീമ മിക്‌സ് ഇതിനുള്ളില്‍ ഫില്‍ ചെയ്ത് ചപ്പാത്തി പരത്തുന്ന പോലെ പരത്തി പാനില്‍ രണ്ടുഭാഗവും നെയ്യ് തടവി ചുട്ടെടുക്കുക.  https://noufalhabeeb.blogspot.com/?m=1

Thursday, November 24, 2022

ഇലയട

വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് രുചിയൂറും സ്‌പെഷ്യൽ ഇലയട

  പ്രഭാത ഭക്ഷണമായി ദോശയും ഇഡലിയും അപ്പവും പുട്ടും ഒക്കെ ഉണ്ടെങ്കിലും കുട്ടികൾക്ക് പ്രിയം മധുരമൊക്കെ വെച്ച അടയാണ്. ഇത് ഉണ്ടാക്കുന്ന വിധമെങ്ങനെ എന്ന് കാണാം:

                ചേരുവകള്‍

ഉണക്കലരി – 500 ഗ്രാം

ശര്‍ക്കര -500 ഗ്രാം

തേങ്ങ ചിരകിയത് – 2 എണ്ണം

വാഴപ്പഴം – 1

നെയ്യ് -2 ടീസ്പൂണ്‍

പഞ്ചസാര -1 ടീസ്പൂണ്‍

വാഴയില – പൊതിയാന്‍ പാകത്തിന്

പഞ്ചസാര- ഒരു സ്പൂണ്‍

              തയ്യാറാക്കുന്ന വിധം:

അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ നൈസ് ആയി വേണം പൊടിച്ചെടുക്കുന്നതിന്. അതിന് ശേഷം ശര്‍ക്കര ചെറുതായി പൊടി പൊടിയായി അരിയുക. ശര്‍ക്കര പൊടിയായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഏലക്കയ്യും നെയ്യും കൂടി ചേര്‍ക്കുക. അതിന് ശേഷം അടക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മാവില്‍ ചേര്‍ക്കുക.

ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം വേണം അട തയ്യാറാക്കേണ്ടത്. ഒരു വാഴയില എടുത്ത് വാട്ടി അതിലേക്ക് അരിമാവ് പരത്തി അല്‍പം തേങ്ങയും ശര്‍ക്കരയും മിക്‌സ് ചെയ്തത് ഇതിന് മുകളില്‍ നിരത്തുക. വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം പഴവും ഇതിന് മുകളില്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ഇല മടക്കിയതിന് ശേഷം ഇത് ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. സ്‌പെഷ്യല്‍ അട വേവുന്നതിന് വേണ്ടി 20-25 മിനിറ്റ് വേവിക്കുക. നല്ല സ്‌പെഷ്യല്‍ തിരുവോണം സ്‌പെഷ്യല്‍ അട തയ്യാര്‍.           https://noufalhabeeb.blogspot.com/?m=1

ഇടിയപ്പം

ബാക്കി വന്ന ചോറു കൊണ്ടൊരുക്കാം പ്രാതലിന് സൂപ്പർ ഇടിയപ്പം…

 ചോറ് ബാക്കി വന്നാൽ പെട്ടെന്നൊരു  ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാം. പൂ പോലെ സോഫ്റ്റായ ഇടിയപ്പം തയാറാക്കാൻ 2 കപ്പ്  ചോറ് മതി

               ചേരുവകൾ

•ചോറ് – 2 കപ്പ്

•വറുത്ത അരിപ്പൊടി  – 1 കപ്പ്

•വെള്ളം  – 2 ടേബിൾസ്പൂൺ

•വെളിച്ചെണ്ണ  – 1 ടേബിൾസ്പൂൺ

•ഉപ്പ് – ആവശ്യത്തിന്

•തേങ്ങാ ചിരവിയത്  – 1/4 കപ്പ്

               തയാറാക്കുന്ന വിധം

•2 ടേബിൾസ്പൂൺ വെള്ളം ചേർത്തു ചോറ്  നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വറുത്ത അരിപ്പൊടിയും കൂടെ ചേർത്തു മയത്തിൽ കുഴച്ചെടുക്കുക. കൈയിൽ ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ എണ്ണ കൂടെ ചേർക്കാം.

•ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കാം. ഇടയ്ക്കു തേങ്ങയും ഇട്ട് കൊടുക്കാം, ഇനി 3 മിനിറ്റ് ആവിയിൽ വേവിച്ചാൽ മതി ഇടിയപ്പം തയാർ. ചൂടോടെ കറി കൂട്ടി കഴിക്കാം.  https://noufalhabeeb.blogspot.com/?m=1

Wednesday, November 23, 2022

ചുക്ക്‌ കാപ്പി

ചുക്ക്‌ കാപ്പി

വീട്ടിൽ ആർക്കെങ്കിലും ചെറിയൊരു പനി വന്നാൽ നാം ആദ്യം ഉണ്ടാക്കുന്ന ഒന്നാണ്‌ ചുക്കു കാപ്പി. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾക്ക്‌ അതിന്റെ ചേരുവകൾ അത്ര പിടിയില്ല.. അതിന്‌ ഒരു പരിഹാരമാണ്‌ ഈ പാചകക്കുറിപ്പ്‌.

പനി, മേലുവേദന , തലവേദന തുടങ്ങി പല അസുഖങ്ങൾക്കും. നല്ലൊരു നാട്ടു മരുന്ന് ആണ്‌ ചുക്കു കാപ്പി.. ഇതിൽ ചേർക്കുന്ന ഓരോ വിഭവത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്‌. എങ്കിലും  ചുക്കിന്റെ പ്രാധാന്യം മാത്രം നമുക്ക്‌ പാചക കുറിപ്പിന്‌ അവസാനം  നോക്കാം... ആദ്യം നമുക്ക്‌ ചുക്കു കാപ്പി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

           വേണ്ട ചേരുവകൾ

ചുക്ക്‌ - ഒരു വലിയ കഷണം

മല്ലി - ഒരു ടേബിൾ സ്പൂൺ

കുരുമുളക്‌ - ഒരു ടീസ്പൂൺ

ഏലക്ക - രണ്ട്‌ എണ്ണം

പട്ട - ഒരു ചെറിയ കഷണം

വെള്ളം - മൂന്ന് ഗ്ലാസ്‌

കൃഷ്ണതുളസി ഇല - 15 എണ്ണം

പനഞ്ചക്കര /കരിപ്പട്ടി - ഒരു വലിയ ക്ഷണം

പനംകൽകണ്ടം -ഒരു ടേബിൾ സ്പൂൺ

           ഉണ്ടാക്കുന്ന വിധം

ഒരു ടേബിൾ സ്പൂൺ മല്ലി,  ഒരു ടീസ്പൂൺ കുരുമുളക് , രണ്ട് ഏലക്ക ,  ഒരു ചെറിയ കഷണം പട്ട ,  ഒരു വലിയ കഷണം  ചുക്കു ഇവ എല്ലാം കൂടി ചതച്ച് എടുക്കണം._ _അല്ലെങ്കിൽ  മിക്സിയിൽ ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.

മൂന്ന് ഗ്ലാസ് വെള്ളം അടുപ്പത്ത് വെച്ച്  ചൂടാക്കണം.

ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്ത് കൊടുക്കണം.

15 കൃഷ്ണതുളസി ഇലയും ഒരു വലിയ കഷണം പനഞ്ചക്കര അല്ലെങ്കിൽ കരിപ്പട്ടി ചേർക്കണം.

നന്നായി തിളച്ചശേഷം ചെറുതീയിൽ 5 -10 മിനിറ്റ് കുറുക്കി എടുക്കണം. മൂന്ന് കപ്പ് വെള്ളം2 1/2 കപ്പ്  ആക്കി വറ്റിച്ചെടുക്കണം .

ഒരു ടേബിൾ സ്പൂൺ പനം കൽക്കണ്ടം പൊടിച്ചതും കൂടി ചേർക്കണം . ചെറു ചൂടോടെ കഴിക്കാം.

        ചുക്കിന്റെ ആരോഗ്യ ഗുണങ്ങൾ

ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് എന്നറിയപ്പെടുന്നത്. സുഗന്ധദ്രവ്യമായും ഔഷധമായും ഉപയോഗിക്കാവുന്ന ഒന്നാണ് ചുക്ക്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചുക്ക് എന്ന ക    https://noufalhabeeb.blogspot.com/?m=1

Monday, November 21, 2022

ലൂബിക്ക അച്ചാർ

ലൂബിക്ക അച്ചാർ / ലോലോലിക്കാ അച്ചാർ....ഓരോ നാട്ടിലും ഓരോ പേരാണ്..ഇപ്പോൾ സീസൺ  ആണല്ലോ... ഉപ്പിലിട്ട ലൂബിക്ക കൊണ്ട് വറ്റൽ മുളക് ചതച്ചിട്ട അച്ചാർ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം

              വേണ്ട സാധനങ്ങൾ

ലൂബിക്ക ഉപ്പിലിട്ടത് -1/ 2 k g (കുരു നീക്കി രണ്ടായി മുറിച്ചത്)

മുളകുപൊടി - 1 ടീസ്പൂൺ

വറ്റൽ മുളക് - 10 എണ്ണം,  വറുത്തു പൊടിക്കണം

ഉലുവ വറുത്തു പൊടിച്ചത് - 1/ 2 ടീസ്പൂൺ

കായപ്പൊടി - 1/4  ടീസ്പൂൺ

വെളുത്തുള്ളി - 12 എണ്ണം

വേപ്പില

കടുക് - 1 ടീസ്പൂൺ

ഇഞ്ചി - മീഡിയം

ഉപ്പ്

നല്ലെണ്ണ / വെളിച്ചെണ്ണ

           ഉണ്ടാക്കുന്ന വിധം

ലൂബിക്കയിൽ മുളകുപൊടി പുരട്ടി വെക്കാം.. ഉലുവ , വറ്റൽ മുളക് വറുത്തു പൊടിക്കണം.. ഓയിൽ ചൂടാക്കി കടുക് പൊട്ടിക്കാം..ഇനി ഇഞ്ചി, വെളുത്തുള്ളി ചൂടാക്കി വേപ്പില ചേർക്കാം...വറ്റൽ മുളക് പൊടിച്ചത്‌ ചേർക്കാം...(ഉപ്പിലിട്ട ലൂബിക്ക ആണ് അതിനാൽ ഉപ്പു ചേർക്കേണ്ട ഇപ്പോൾ)..ഇനി ലൂബിക്ക ചേർത്ത് 5 mts ഇളക്കാം.._  ഉപ്പ് ആവശ്യമെങ്കിൽ ഇപ്പോൾ ചേർക്കാം..അവസാനം ഉലുവപ്പൊടി, കായപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യാം...വായിൽ കപ്പലോടും അച്ചാർ റെഡി..    https://noufalhabeeb.blogspot.com/?m=1

Sunday, November 20, 2022

നെയ് റോസ്റ്റ്

ഹോട്ടൽ രുചിയിൽ നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം

  പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ.  ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.

            വേണ്ട ചേരുവകൾ…

പച്ചരി 2 കപ്പ്‌

ഉഴുന്ന് 1/4 കപ്പ്

ഉലുവ 1/4 സ്പൂൺ

ചൗ അരി 1/4 കപ്പ്

ഉപ്പ് 1 സ്പൂൺ

വെള്ളം 2 ഗ്ലാസ്‌

                തയ്യാറാക്കുന്ന വിധം,

പച്ചരി അല്ലെങ്കിൽ ദോശ റൈസ് ആണ്‌, രണ്ട് ഗ്ലാസ്‌ അരി,

ഒപ്പം കാൽ ഗ്ലാസ്‌ ഉഴുന്ന്,

കാൽ ഗ്ലാസ്‌ ചൗഅരി,

കാൽ സ്പൂൺ ഉലുവ

എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാൻ ആയി മാറ്റി വയ്ക്കുക. എല്ലാം നന്നായി കുതിർന്നു കഴിഞ്ഞാൽ, ഒട്ടും തരിയില്ലാതെ അരച്ച് എടുക്കുക. അരച്ച ശേഷം മാവ് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. മുത്തശ്ശിമാരുടെ ഒരു സൂത്രം ആണ് മാവ് കൈ കൊണ്ട് കുഴക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കൂടുതൽ മൃദുവായി കിട്ടും. ശേഷം മാവ് അടച്ചു വയ്ക്കുക, 8 മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും.

ഈ സമയത്തു ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ദോശ കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോൾ എടുക്കാവുന്നതാണ്. ചൗഅരിയും ഉലുവയും ചേർക്കുമ്പോൾ ദോശയ്ക്ക് കൂടുതൽ സ്വദും കിട്ടും.             https://noufalhabeeb.blogspot.com/?m=1

Saturday, November 19, 2022

സുഖിയൻ

ചായക്കടയിലെ അതേരുചിയിൽ നല്ല മയമുള്ള സുഖിയൻ ഉണ്ടാക്കിയാലോ?

 ചായക്കടയിലെ പലഹാരങ്ങളിൽ പ്രിയമേറിയതാണ് സുഖിയൻ. പലർക്കും ഇത് വീട്ടിൽ ഉണ്ടാക്കാൻ അറിയില്ല. നാടൻ പലഹാരമായ സുഖിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

              ചേര്‍ക്കേണ്ട ഇനങ്ങള്‍:

തേങ്ങ – 4 എണ്ണം

ശര്‍ക്കര – 2 കപ്പ്‌

നെയ്യ്‌ – ഒരു കപ്പ്‌

ഏലത്തരി – ഒരു സ്പൂണ്‍

ഉഴുന്ന് – പരിപ്പ്‌ നാഴി

ഉപ്പ്‌ – കുറച്ച്‌

വെളിച്ചെണ്ണ – കാല്‍ കിലോ

കടലപ്പരിപ്പ്‌ – ഉരി

             പാകം ചെയ്യേണ്ട വിധം:

തേങ്ങയും ശര്‍ക്കരയും ആട്ടി തെളിയിട്ട്‌ വാട്ടി വാങ്ങി വയ്ക്കുക. ഉരുക്കി നെയ്യും ഏലത്തരിപ്പൊടിയും ചേര്‍ത്ത്‌ ഉരുട്ടി വയ്ക്കുക. ഉഴുന്ന്‌ പരിപ്പ്‌ കുതിര്‍ത്ത്‌ അരയ്ക്കണം. അരച്ചെടുത്ത മാവില്‍ അല്‍പം ഉപ്പ്‌ ചേര്‍ക്കുക. കടലപ്പരിപ്പ്‌ വേവിച്ച്‌ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുള ഉഴുന്ന്‌ മാവില്‍ മുക്കി തിളപ്പിച്ച എണ്ണയിലിട്ട്‌ പൊരിച്ചെടുക്കുക. കടലപ്പരിപ്പ്‌ വരട്ടുന്നതില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം.   https://noufalhabeeb.blogspot.com/?m=1

Friday, November 18, 2022

പാവക്ക അച്ചാർ

ഇന്നു നമ്മുക്കൊരു കൈപ്പില്ലാത്ത കൈപ്പങ്ങ ( പാവക്ക ) അച്ചാർ ഉണ്ടാക്കിയാലോ ...

               ചേരുവകൾ

കൈപ്പങ്ങ  (പാവക്ക ) - 3 എണ്ണം

ഉപ്പ്  - ആവിശ്യത്തിന്

ഇഞ്ചി - വലുത്‌ ഒരെണ്ണം

വെളുത്തുള്ളി - ഒരു 2 ടേബിൾ സ്പൂൺ അളവ്‌

പച്ചമുളക് - 4 എണ്ണം

കറിവേപ്പില - 4 തണ്ട്‌

കാശ്മീരി മുളക് പൊടി - ഒന്നര ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

മല്ലിപൊടി - 1 ടീസ്പൂൺ

വലിയ ജീരകം പൊടി -അര ടീസ്പൂൺ

കായപ്പൊടി -കാൽ ടീസ്പൂൺ

നല്ലെണ്ണ -2 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉലുവ - അര ടീസ്പൂൺ

വിനാഗിരി - പാവക്ക മുങ്ങി കിടക്കാൻ പാകത്തിന്‌

പഞ്ചസാര - 1 പിഞ്ച്

          തയ്യാറാക്കുന്ന വിധം

കൈപ്പങ്ങ ( പാവക്ക ) ചെറുതായി കട്ട് ചെയ്ത് അതിലേക്ക്‌ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് 10 മിനുറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക.

അപ്പോൾ അതിൽ നിന്നും ( കൈപ്പങ്ങയുടെ ഉള്ളിൽ നിന്നും )വെള്ളം ഇറങ്ങി വരും . അത് എല്ലാം ഒന്ന് പിഴിഞ്ഞ്‌ കളഞ്ഞ്‌ കൈപ്പങ്ങ വേറൊരു പ്ലേറ്റിലേക്ക്‌ മാറ്റുക.

ഇനി പാൻ ചൂടാക്കി അതിലേക്ക്‌ കൈപ്പങ്ങ ചേർത്ത് നന്നായി വഴറ്റുക . കൈപ്പങ്ങയുടെ വെള്ളത്തിന്റെ അംശം പോവാൻ വേണ്ടീട്ടാണ് ഇങ്ങനെ ചെയ്യുന്നത് .ഇനി അത്‌ മാറ്റി വക്കാം.

ഇനി ഈ പാനിലേക് നല്ലെണ്ണ ചേർക്കുക . ഓയിൽ ചൂടായാൽ കടുക് ,ഉലുവ എന്നിവ ചേർക്കുക . ശേഷം ഇഞ്ചി ,വെളുത്തുള്ളി, കറിവേപ്പില ,പച്ചമുളക്‌ എന്നിവ ചേർത്ത് നന്നായി വഴറ്റുക .

ഇനി ഇതിലേക്കു മസാലപ്പൊടികൾ  ചേർത്ത് വഴറ്റുക . അതിനു ശേഷം കൈപ്പങ്ങ ചേർക്കുക.

ഇനി വിനാഗിരി ഒഴിക്കുക. ഒരു പിഞ്ച് പഞ്ചസാര കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

ചൂടാറിയതിനു ശേഷം ഗ്ലാസ്‌ ബോട്ടിൽ ഇട്ട് വെച്ച് ഉപയോഗിക്കാം . https://noufalhabeeb.blogspot.com/?m=1

Thursday, November 17, 2022

ഗോതമ്പ്‌ മസാല അപ്പം

നമുക്ക്‌ ഗോതമ്പ്‌ മാവിനുള്ളിൽ ചിക്കൻ മസാല ചേർത്ത്‌ ഒരു അപ്പം ഉണ്ടാക്കാം .  ചായക്കടി ആയി ഉപയോഗിക്കാം . ഗോതമ്പ്‌ മസാല അപ്പം

               ചേരുവകൾ

ഗോതമ്പ് പൊടി  - 1 കപ്പ്

ഉപ്പ്‌  - 1/2 ടീ സ്പൂൺ

നെയ്യ്  - 1 ടീസ്പൂൺ

ചിക്കൻ - 100 ഗ്രാം

മുളക് പൊടി - 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ

വലിയ ഉള്ളി  - 2 എണ്ണം

പച്ചമുളക്  - 1 എണ്ണം

മല്ലി ഇല - 1/4 കപ്പ്

            തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക , അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പ് , 1 ടീസ്പൂൺ നെയ്യ് അതുപോലെ ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി മാവിന് കുഴക്കുന്നപൊലെ കുഴച്ചെടുക്കുക , ശേഷം അത് റെസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക.

ഇനി നമുക്ക് ഫില്ലിംഗ് തയ്യാറാക്കണം .അതിനായി 100 ഗ്രാം ചിക്കൻ ചെറുതായി മുറിച്ചെടുക്കുക , അതിലേക്ക്  ഉപ്പ് , മുളക്പൊടി , മഞ്ഞൾപൊടി എല്ലാം ചേർത്ത് മിക്സ് ചെയ്ത്  ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. ശേഷം അതിലേക്ക് ഉള്ളി ചെറുതായി അരിഞത് , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴററിയെടുക്കുക.

ശേഷം ചിക്കൻ കൂട്ടിലേക്ക്‌  മസാല പൊടികൾ ചേർക്കാം .  മഞ്ഞൾ പൊടി ഒരു നുള്ള്, മുളക് പൊടി 1/4 ടീസ്പൂൺ, ഗരമസാല  1/2 ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് കുറച്ച് മല്ലി ഇല കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം.

അടുത്തതായി നാം നേരത്തെ കുഴച്ച് വെച്ചിട്ടുള്ള മാവിൽ നിന്ന് ഓരോ ചെറിയ ബോൾ എടുത്ത്‌ കയ്യിൽ വെച്ച് ഒന്നു പരത്തി , അതിന്റെ മുകളിലായി ഒരു ടീ സ്പൂൺ ഫില്ലിംഗ് വെച്ച് ഉരുട്ടിയതിനു ശേഷം ഫ്രൈ ചെയ്തെടുക്കാം.   https://noufalhabeeb.blogspot.com/?m=1

Wednesday, November 16, 2022

ഗോതമ്പുപൊടി ഇടിയപ്പം

പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഗോതമ്പുപൊടി കൊണ്ട് ഇടിയപ്പം

 എന്ത് കഴിക്കാൻ പറ്റും എന്ത് പാടില്ല എന്നതാണ് ഓരോ പ്രമേഹ രോഗിയുടെയും ചിന്ത. എന്നാൽ, പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ പ്രഭാത ഭക്ഷണമായി ഈ ഇടിയപ്പം കഴിക്കാം. രുചികരവും മൃദുവും ആയ ഇടിയപ്പം ഗോതമ്പുപൊടി ഉപയോഗിക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണാം:

                 ചേരുവകൾ :

ഗോതമ്പ് പൊടി – 1 കപ്പ്

തിളച്ച വെള്ളം – 1 കപ്പ്

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

              തയാറാക്കുന്ന വിധം:

ഒരു പാൻ ചൂടാക്കി ഗോതമ്പുപൊടി വറുത്തെടുക്കുക. വറുത്ത ഗോതമ്പ് പൊടിയിലേക്ക് തിളച്ചവെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് മാവ് മൃദുവാക്കുക. ഒരു സേവനാഴിയിൽ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന ചില്ലിട്ട ശേഷം കുഴച്ചു മൃദുവാക്കിയ മാവ് നിറച്ച് ഇടിയപ്പ തട്ടിലേക്ക് ഇടിയപ്പത്തിന്റ ആകൃതിയിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക. ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കി ഇഡലി തട്ട് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. രുചികരവും ആരോഗ്യകരവുമായ ഗോതമ്പുപൊടി ഇടിയപ്പം ഇഷ്ടമുള്ള കറികൂട്ടി കഴിക്കുക.  https://noufalhabeeb.blogspot.com/?m=1

Tuesday, November 15, 2022

മുരിങ്ങയില പുട്ട്

പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട് 

പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട് 

                     ചേരുവകള്‍

പുട്ടുപൊടി- 1 കപ്പ്

മുരിങ്ങയില- 1 കപ്പ്

തേങ്ങ ചിരവിയത് -1 കപ്പ്

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 6 എണ്ണം

പച്ചമുളക് അരിഞ്ഞത് – നാല് എണ്ണം

മുളകുപൊടി- ഒരു ടീസ്പൂണ്‍

വെളുത്തുള്ളി -രണ്ടല്ലി

പെരുംജീരകം- അര ടീസ്പൂണ്‍

കടുക് -അര ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

                തയ്യാറാക്കുന്ന വിധം

പുട്ടുപൊടി ഉപ്പും ചേര്‍ത്ത് നന്നായി നനയ്ക്കുക. അര കപ്പ് മുരിങ്ങയില ചേര്‍ത്ത് വീണ്ടും കുഴച്ച് 20 മിനിറ്റു വെക്കുക. തേങ്ങ, പെരുംജീരകം, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ച് അല്‍പം കറിവേപ്പില, ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ശേഷം ബാക്കി മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അല്പനേരം വഴറ്റണം. ചതച്ച തേങ്ങ ഇതില്‍ ചേര്‍ത്ത് കുറച്ചുനേരം കൂടെ ഇളക്കി ഇറക്കുക. പുട്ടുപൊടി വീണ്ടും ഒന്നുകൂടെ കുഴയ്ക്കണം. തയ്യാറാക്കിയ മുരിങ്ങയില ഒരു പിടി പുട്ടുകുറ്റിയില്‍ ഇട്ടശേഷം രണ്ടുപിടി പുട്ടുപൊടി ഇട്ട് കുറ്റി നിറച്ച് വേവിച്ചെടുക്കാം.     https://noufalhabeeb.blogspot.com/?m=1

Monday, November 14, 2022

പനീര്‍ കാലിമിര്‍ച്

കുരുമുളകു ചേര്‍ത്തുണ്ടാക്കുന്ന പനീര്‍ വിഭവമാണ് പനീര്‍ കാലിമിര്‍ച്.  ഉണ്ടാക്കാന്‍ എളുപ്പമായ ഈ വിഭവം സ്വാദേറിയതുമാണ്.

                  വേണ്ട ചേരുവകൾ

പനീര്‍ - കാല്‍ കിലോ

സവാള - 2 എണ്ണം

ഗ്രാമ്പൂ - 2 എണ്ണം

ഏലയ്ക്ക - 2 എണ്ണം

കറുവാപ്പട്ട - ഒരു കഷ്ണം

ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളകു പേസ്റ്റ് -  1 ടേബിള്‍ സ്പൂണ്‍

തൈര്‌ - 3 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി - 1 ടീസ്പൂണ്‍

ജീരകപ്പൊടി - മുക്കാല്‍ ടീസ്പൂണ്‍

കുരുമുളകുപൊടി -1 ടീസ്പൂണ്‍

മുളകുപൊടി - അര ടീസ്പൂണ്‍

മഞ്ഞള്‍ - കാല്‍ ടീസ്പൂണ്‍

ഗരം മസാല - കാല്‍ ടീസ്പൂണ്‍

മല്ലിയില 

ഉപ്പ്

ഓയില്‍

             തയ്യാറാക്കുന്ന വിധം

സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി അരച്ചെടുക്കുക.

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ വഴറ്റുക.

ഇതിലേയ്ക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റും ചേര്‍ത്തിളക്കണം.

തൈരും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം ഇളക്കുക.

പനീര്‍ കഷ്ണങ്ങളാക്കി ചേര്‍ത്തിളക്കാം.

വെന്തു കഴിയുമ്പോള്‍ വാങ്ങി മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം  https://noufalhabeeb.blogspot.com/?m=1

Sunday, November 13, 2022

അവൽ ഉപ്പുമാവ്

അവൽ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് – ഉണ്ടാക്കി നോക്കാം

 മലയാളികളുടെ പഴക്കം ചെന്ന പ്രാതൽ വിഭവമാണ് ഉപ്പുമാവ്. വളരെ പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം. ഒപ്പം ടേസ്റ്റും. ബ്രേക്ക് ഫാസ്റ്റ് ആയിട്ട് മാത്രമല്ല ഡിന്നറിനും ഉപ്പുമാവ് കഴിക്കാം. ഇത്തവണ നമുക്ക് അവൽ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം.

               ചേരുവകൾ:

വെള്ള അവൽ: ഒരു കപ്പ്

സവാള– ഒന്ന്

പച്ചമുളക്– രണ്ടെണ്ണം

ഇഞ്ചി– ചെറുതായി അരിഞ്ഞത് കുറച്ച്

നാരങ്ങ നീര്– രണ്ട് ടീസ്​പൂൺ

കറിവേപ്പില– ഒരു തണ്ട്

കടുക് – ഒരു ടീസ്പൂൺ

ഉപ്പ്– പാകത്തിന്

എണ്ണ– ഒരു ടേബിൾ സ്​പൂൺ

             പാചകം ചെയ്യുന്ന വിധം:

അവൽ വെള്ളത്തിൽ വെള്ളമില്ലാതെ അരിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.

വെള്ളം കളഞ്ഞ് വെച്ച അവലിലേക്ക് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇത് ചട്ടിയിലേക്ക് ഇടുക. നാരങ്ങ നീരൊഴിച്ച് ഇളക്കി രണ്ട് മിനിറ്റ് മൂടിവെക്കുക. ആവശ്യമെങ്കിൽ തേങ്ങാ ചിരവിയത് ഇടുക. ശേഷം തീയണച്ച് ചൂടോടെ വിളമ്പുക.      https://noufalhabeeb.blogspot.com/?m=1

Saturday, November 12, 2022

മസാല ഓട്സ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാം മസാല ഓട്സ്

  മസാല ഓട്സ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണ്. ധാരാളം പച്ചക്കറികള്‍ അടങ്ങിയതിനാല്‍ ഇതില്‍ പോഷകഗുണങ്ങളും ഏറെയാണ്.

               ചേരുവകള്‍

ഓട്സ് – 1 കപ്പ്

ബദാം – രണ്ട് ടേബിള്‍സ്പൂണ്‍

കപ്പലണ്ടി – 2 ടേബിള്‍ സ്പൂണ്‍

ഉണക്കമുന്തിരി – 2 ടേബിള്‍ സ്പൂണ്‍

നെയ്യ് – ഒരു ടീസ്പൂണ്‍

ജീരകം – അര ടീസ്പൂണ്‍

സവാള-1

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍

മുളകുപൊടി – ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

ഗരംമസാല – കാല്‍ ടീ സ്പൂണ്‍

കാരറ്റ് – 1

തക്കാളി – 1

ബീന്‍സ് – 10

ഗ്രീന്‍പീസ് വേവിച്ചത് – കാല്‍ കപ്പ്

കാപ്സിക്കം – 1

മല്ലിയില – ഒരു പിടി

              തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാനില്‍ എണ്ണയൊഴിച്ച്‌ ചെറുതായി അരിഞ്ഞ ബദാം, കപ്പലണ്ടി, ഉണക്കമുന്തിരി എന്നിവ നന്നായി വറുത്തെടുക്കുക. ഇതേ പാത്രത്തില്‍ നെയ്യ് ചൂടാക്കുക. അര ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. പച്ച മണം മാറുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച്‌ കഴിഞ്ഞ് മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

പച്ചക്കറികള്‍ വേവുന്നത് വരെ 5 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഓട്സ് നന്നായി വെന്തു കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്‌ത ശേഷം വറുത്ത് വെച്ചിരിക്കുന്ന നട്സും മല്ലിയിലയും വിതറുക. മസാല ഓട്സ് തയ്യാര്‍.  https://noufalhabeeb.blogspot.com/?m=1

Thursday, November 10, 2022

ചോളം ദോശ

രാവിലെ തയ്യാറാക്കാം ചോളം കൊണ്ടുള്ള രുചികരമായ ദോശ

 മലയാളികളുടെ പ്രിയ ഭക്ഷണമാണ് ദോശ. പലവിധത്തിലുള്ള ദോശകൾ ഇന്ന് മലയാളികൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ദോശയ്ക്കൊപ്പം തേങ്ങാ ചട്‌നിയോ, ഉള്ളിയോ തക്കാളിയോ കൊണ്ടുണ്ടാക്കിയ ചമ്മന്തിയോ ഒക്കെ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അല്‍പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കി നോക്കിയാലോ?. സ്വീറ്റ് കോണ്‍( ചോളം) കൊണ്ടുള്ള ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

      ആവശ്യമായ സാധനങ്ങൾ

ദോശയ്ക്കുള്ള അരി- ഒരു കപ്പ്

സ്വീറ്റ് കോണ്‍(ചോളം)- ഒരു കപ്പ്

ജീരകം- അര ടീസ്പൂണ്‍

പച്ചമുളക്- രണ്ടെണ്ണം

എണ്ണ- അല്‍പം(ദോശ ചുടാന്‍)

                തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി മൂന്നോ നാലോ മണിക്കൂര്‍ വെള്ളം വാര്‍ത്ത് വെക്കുക. ചോളം, പച്ചമുളക്, ജീരകം എന്നിവ അരിക്കൊപ്പം ചേര്‍ത്ത് അരച്ച് ദോശമാവ് തയ്യാറാക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം. ഒരു തവ അല്ലെങ്കില്‍ നോണ്‍സ്റ്റിക് പാന്‍ എടുത്ത് ചൂടാക്കുക. അല്‍പം എണ്ണ പുരട്ടുക. ഒരു തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. പാലക് ദാലിനും ചട്‌നിക്കുമൊപ്പം ചൂടോടെ കഴിക്കാം. https://noufalhabeeb.blogspot.com/?m=1

Tuesday, November 8, 2022

പൈനാപ്പിള്‍ റൈസ്

ഉച്ചയൂണിന് പകരം സോസേജ് പൈനാപ്പിള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

ഉച്ചയൂണിന് പകരം സോസേജ് പൈനാപ്പിള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം.

              ആവശ്യമുള്ള സാധനങ്ങള്‍

ബസ്മതി അരി – 1 കപ്പ്

പൈനാപ്പിള്‍ അരിഞ്ഞത് – 1 കപ്പ്

സോസേജ് അരിഞ്ഞത് – 1 കപ്പ്

കാപ്സിക്കം അരിഞ്ഞത് – 1/2 കപ്പ്

സവാള/സ്‌കാലിയന്‍(scallion) അരിഞ്ഞത് – 1/4 കപ്പ്

വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് – 1/4 കപ്പ്

കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍

ചില്ലി സോസ് – 1 1/2 ടേബിള്‍സ്പൂണ്‍

സോയ സോസ് – 1 ടേബിള്‍സ്പൂണ്‍

വെജിറ്റബിള്‍ ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – പാകത്തിന്

         തയ്യാറാക്കുന്ന വിധo 

ബസ്മതി അരി ഉപ്പ് ചേര്‍ത്ത് വേവിച്ച് വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞ സോസജ് ചേര്‍ത്ത് 5 മിനുട്ട് വഴറ്റുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കാം. അതിലേക്ക് അരിഞ്ഞ കാപ്സിക്കം ചേര്‍ത്ത് 1 മിനുട്ട് വഴറ്റിയ ശേഷം വേവിച്ച് വച്ച ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അരിഞ്ഞ പൈനാപ്പിള്‍ കൂടെ ചേര്‍ത്ത് 5 മിനുട്ട് തീ കൂട്ടി വച്ച് ഇളക്കി കൊടുക്കുക. കുരുമുളക് പൊടി കൂടെ ചേര്‍ത്ത് കൊടുക്കുക. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കൊടുക്കാം. അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍ മുകളില്‍ വിതറി അടുപ്പില്‍ നിന്നും മാറ്റാം. ചൂടോടെ വിളമ്പുക.

                സോസേജ് സ്റ്റിര്‍ ഫ്രൈ

സോസേജ് – 6-7 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍

മുളക്പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ടൊമാറ്റോ സോസ് – 1 ടേിള്‍സ്പൂണ്‍

ഗരം മസാല പൊടി – 1 ടീസ്പൂണ്‍

കുരുമുളകുപൊടി – 1 ടീസ്പൂണ്‍

സ്പ്രിംഗ് ഒനിയന്‍ (optional) – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – പാകത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

             തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് വട്ടത്തില്‍ അരിഞ്ഞ സോസേജ് ചേര്‍ത്ത് കൊടുക്കുക. ഇടക്കിടെ ഇളക്കി കൊടുക്കുക. മൊരിഞ്ഞു വരുമ്പോള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ടൊമാറ്റോ സോസ് ആവശ്യമുള്ള ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 2 മിനുട്ട് കൂടെ ചെറുതീയില്‍ വേവിക്കുക. മൊരിഞ്ഞു തുടങ്ങുന്ന പരുവമായാല്‍ കുരുമുളക് പൊടി, ഗരം മസാല, അരിഞ്ഞ സ്പ്രിംഗ് ഒണിയന്‍ എന്നിവ മേലെ വിതറി കൊടുക്കാം. ചൂടോടെ വിളമ്പാം.   https://noufalhabeeb.blogspot.com/?m=1

ഓട്സ് ദോശ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് രുചിയിലൊരുക്കാം പ്രഭാത ഭക്ഷണം

  വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് തയാറാക്കുന്നത് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ.

             ചേരുവകൾ

പച്ചമുളക് – 1 എണ്ണം

സവാള വലുത് – 1 എണ്ണം

കാരറ്റ് (മീഡിയം സൈസ്) – 1 എണ്ണം

ചെറുപയർ പരിപ്പ് – 3/4 കപ്പ്

ഓട്സ് – 1 കപ്പ്

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

മല്ലിയില

          തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മുക്കാൽ കപ്പ് ചെറുപയർ പരിപ്പെടുത്തു കുറച്ച് വെള്ളം ഒഴിച്ച് മൂന്നു മണിക്കൂർ കുതിരാനായി വയ്ക്കുക. പച്ചക്കറി അരിയുന്നതിനു മുൻപായി ഒരു പാത്രത്തിൽ ഒരു കപ്പ് ഓട്സ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ചു കുതിർക്കാൻ വയ്ക്കാം.

അതിനു ശേഷം പച്ചമുളകും സവാളയും മല്ലിയിലയും ചെറുതായി അരിഞ്ഞു വയ്ക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക. പച്ചക്കറി അരിഞ്ഞു കഴിഞ്ഞശേഷം കുതിർത്ത ചെറുപയർ പരിപ്പും ഓട്സും ആവശ്യത്തിനു വെള്ളം ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു മാറ്റി ഇതിലേക്കു അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും സവാളയും കാരറ്റും മല്ലിയിലയും ആവശ്യമെങ്കിൽ അൽപം വെള്ളം കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.

ഇനി സ്റ്റൗ കത്തിച്ച് ദോശക്കല്ല് വച്ച് നന്നായി ചൂടായ ശേഷം ദോശക്കല്ലിൽ അൽപം നല്ലെണ്ണ പുരട്ടി ഒരു തവി മാവൊഴിച്ച് ദോശ ചുട്ടെടുക്കാം.   https://noufalhabeeb.blogspot.com/?m=1

Monday, November 7, 2022

ബ്രഡ് എഗ് ഉപ്പുമാവ്

ബ്രഡ് എഗ് ഉപ്പുമാവ്, പ്രഭാത ഭക്ഷണത്തിനൊരുക്കാം

ബ്രഡും മുട്ടയും ചേർത്തു രുചികരമായ പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം.

                  ചേരുവകൾ

• ബ്രഡ് – 6-7 കഷ്ണം, ചെറിയ കഷ്ണങ്ങളായി മുറിക്കുക

• വെളിച്ചെണ്ണ – 1.5 ടേബിൾ സ്പൂൺ

• കടുക് – 1/2 ടീസ്പൂൺ

• ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ

• സവാള – 1 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്

• പച്ചമുളക് – 2 അരിഞ്ഞത്

• ഇഞ്ചി – 1/2 ടീസ്പൂൺ

• കറിവേപ്പില

• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

• കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ

• തക്കാളി – 1/2 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്

• ഗരം മസാല – 1/4 ടീസ്പൂൺ

• ഉപ്പ് – 1/4 ടീസ്പൂൺ +1/4 ടീസ്പൂൺ

              തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. ശേഷം കടുക് ചേർക്കുക. കടുക് പൊട്ടിയതിനു ശേഷം ഉഴുന്നു പരിപ്പു ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ  വഴറ്റുക.

അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, 1/4 ടീസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത്, ഉള്ളി മൃദുലമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു പച്ച  രുചി പോകുന്നതുവരെ വഴറ്റുക. ഇപ്പോൾ അരിഞ്ഞ തക്കാളി ചേർത്തു നന്നായി പേസ്റ്റ് പോലെയാകുന്നതുവരെ വഴറ്റുക.

1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക. 1/4 ടീസ്പൂൺ ഗരം മസാല ചേർത്തു നന്നായി യോജിപ്പിക്കുക. 2 മുട്ട ചേർത്തു വഴറ്റുക. മുട്ടയുടെ ഈർപ്പം പോകരുത്. (തീ താഴ്ത്തുക). ഇതിലേക്ക് ബ്രഡ് കഷണങ്ങൾ ചേർത്തു നന്നായി യോജിപ്പിക്കുന്നതു വരെ നന്നായി ഇളക്കുക. മൂടി അടച്ച് 2 മിനിറ്റ് വേവിക്കുക. തീ അണച്ച് 2 മിനിറ്റ് കൂടി വയ്ക്കുക. ചൂടോടെ വിളമ്പുക.    https://noufalhabeeb.blogspot.com/?m=1

Sunday, November 6, 2022

കോളിഫ്‌ളവര്‍ കട്‌ലറ്റ്

വീട്ടില്‍ തന്നെ രുചിയേറുന്ന കോളിഫ്‌ളവര്‍ കട്‌ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

  ഒരു ഇടത്തരം കോളിഫ്‌ളവര്‍ പത്തു മിനിറ്റ് തിളച്ച വെള്ളത്തില്‍ മുക്കി വച്ച ശേഷം പൊടിയായി അരിയുക. രണ്ടു സവാളയും അഞ്ചു പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും പൊടിയായി അരിഞ്ഞു വയ്ക്കുക. രണ്ടു വലിയ ഉരുളക്കിഴങ്ങും 50 ഗ്രാം ഗ്രീന്‍പീസും ഒരു ചെറിയ കാരറ്റും വെവ്വേറെ വേവിച്ചു വയ്ക്കുക. ഒരു പാന്‍ ചൂടാക്കി മൂന്നു വലിയ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള അരിഞ്ഞതു വഴറ്റുക.

ഇതില്‍ കോളിഫ്ളവറും കാരറ്റും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു നന്നായി വഴറ്റുക. ഉടച്ചു വച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും പാകത്തിനുപ്പും അര ചെറിയ സ്പൂണ്‍ സോയാസോസും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക. ചെറുചൂടോടെ ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തുക. മൂന്നു മുട്ടവെള്ള അടിച്ചതും 250 ഗ്രാം റൊട്ടിപ്പൊടിയും എടുത്തു വയ്ക്കുക. തയാറാക്കിയ കട്‌ലറ്റ് മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ടുമാറ്റോ സോസിനൊപ്പം വിളമ്പാം.           https://noufalhabeeb.blogspot.com/?m=1

Friday, November 4, 2022

കരിക്കുദോശ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കരിക്കുദോശ

 നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണ​ഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

           ആവശ്യമായ സാധനങ്ങൾ

കുതിർത്ത അരി – 3 കപ്പ്

ചിരകിയ കരിക്ക് – 2 കപ്പ്

കരിക്കിൻവെളളം – 1 കപ്പ്

പഞ്ചസാര – 2 ടേബിൾസ്പൂൺ

ഉപ്പ് – പാകത്തിന്

              തയ്യാറാക്കുന്ന വിധം

കുതിർത്ത അരി കരിക്കിൻവെളളവും കരിക്കും ചേർത്ത് ദോശമാവിന്റെ പാകത്തിന് ​ഗ്രൈൻഡറിൽ അരച്ചെടുക്കുക. തവയിലോ പാനിലോ അല്പം എണ്ണയൊഴിച്ച് ചൂടാക്കി മാവൊഴിച്ച് പരത്തുക. അടച്ചുവെച്ച് ഒരു മിനിറ്റ് കഴിഞ്ഞ് ദോശ തിരിച്ചിടണം. ഒരു മിനിറ്റ് കഴിഞ്ഞ് പാകമായ ദോശ പാത്രത്തിലേക്കു മാറ്റാം. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.  https://noufalhabeeb.blogspot.com/?m=1

ചിരട്ടപ്പുട്ടും ചെറുപയർ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചിരട്ടപ്പുട്ടും ചെറുപയർ കറിയും

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചിരട്ടപ്പുട്ടും ചെറുപയർ കറിയും. ചിരട്ടയിൽ വേവിക്കുന്ന പുട്ടിന്റെ സ്വാദും ​ഗന്ധവും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ചെറുപയർ കറി കൂടിയാവുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണമായി. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

          പുട്ടിന് ആവശ്യമായ സാധനങ്ങൾ

പച്ചരിപ്പൊടി – 1 കിലോ

തേങ്ങ – 1

ജീരകം – അര ടീസ്പൂൺ

ഉപ്പ് പാകത്തിന്

ചിരട്ട

                 തയ്യാറാക്കുന്ന വിധം

അരിപ്പൊടി നിറം മാറാതെ വറുത്തെടുക്കുക. ഇതിലേക്ക് ജീരകവും ഉപ്പും ചേർത്ത് വെളളമൊഴിച്ച് പുട്ടിനുളള പാകത്തിന് നനച്ചെടുക്കുക. ചിരട്ടയിൽ തുളയിട്ട ശേഷം തേങ്ങ ചിരകിയത് പരത്തിയിടുക. ഇതിനു മുകളിലേക്ക് പുട്ടുപൊടി നിറയ്ക്കാം. മുകളിലും തേങ്ങ വിതറിക്കൊടുക്കാം. ഇതൊരു പാത്രത്തിലോ കുക്കറിന്റെ സ്റ്റീം നോസിലിലോ വെച്ച് 10 മിനിറ്റ് വേവിക്കുക. ചൂടുളള പുട്ട് തയ്യാറായി കഴിഞ്ഞു.

         കറിയ്ക്ക് ആവശ്യമായ സാധനങ്ങൾ

ചെറുപയർ – അരക്കിലോ

തേങ്ങ – 1

ചെറിയുളളി – 40 ​ഗ്രാം

ചുവന്ന മുളക് – 8 എണ്ണം

കറിവേപ്പില – 2 തണ്ട്

കടുക് – 3 ​ഗ്രാം

വെളിച്ചെണ്ണ – 200 മില്ലി

               തയ്യാറാക്കുന്ന വിധം

ചെറുപയർ ചൂടുവെളളത്തിൽ ഒരു മണിക്കൂർ കുതിർത്തു വെച്ചത് അല്പം ഉപ്പിട്ട് വേവിച്ചെടുക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും താളിക്കുക. അരിഞ്ഞ ഉളളി ഇട്ട് ചുവന്നു വരുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിരകിയ തേങ്ങയും വേവിച്ച പയറും ആവശ്യത്തിന് വെളളവും ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീയിൽ നിന്നിറക്കി വെച്ച് അല്പം വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ഇട്ട് മൂടിവെക്കുക. ചൂടോടെ പുട്ടിനൊപ്പം വിളമ്പാം.     https://noufalhabeeb.blogspot.com/?m=1

Wednesday, November 2, 2022

ചട്ടിപ്പത്തിരി

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചട്ടിപ്പത്തിരി

വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ടിപ്പത്തിരി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം മികച്ചതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

             ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – അരക്കിലോ എല്ലില്ലാത്തത്

മുട്ട – നാലെണ്ണം

സവാള- മൂന്നെണ്ണം

പച്ചമുളക് – മൂന്നെണ്ണം

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരുസ്പൂണ്‍

മൈദ – ഒരു കപ്പ്

കുരുമുളക് പൊടി- അല്‍പം

ഉപ്പ് – പാകത്തിന്

ഗരംമസാല – അര ടീസ്പൂണ്‍

ചിക്കന്‍ മസാല – അര ടീസ്പൂണ്‍

പാല്‍ – അരക്കപ്പ്

               തയ്യാറാക്കുന്ന വിധം

ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് പിച്ചിയിടുക. പിന്നീട് ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് ബ്രൗണ്‍ നിറത്തിലാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ്, അരസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ്, ഗരംമസാല, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നല്ലതുപോലെ മിക്‌സ് ആയിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.

ചട്ടിപത്തിരിക്കായി മൈദ പാല്‍ അല്‍പം ഒഴിച്ച് നല്ലതുപോലെ കുഴക്കണം. പിന്നീട് ഒരു പാത്രത്തില്‍ ബാക്കിയുള്ള പാലും മുട്ടയും കുരുമുളക് പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ബീറ്റ് ചെയ്ത് വെക്കണം. ചട്ടിപ്പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ എണ്ണ തടവി അടുപ്പില്‍ വെക്കണം. ശേഷം നമ്മള്‍ പരത്തിയെടുത്ത ചപ്പാത്തിക്ക് മുകളില്‍ അല്‍പം അടിച്ച് വെച്ചിരിക്കുന്ന മുട്ട തടവണം. ഇത് ചൂടായ ചട്ടിയിലേക്ക് വെക്കുകയും ഇതിന് മുകളിലേക്ക് നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചിക്കന്‍മസാല ചേര്‍ക്കുകയും വേണം. ഇങ്ങനെ ചെയ്തതിന് ശേഷം ഇതിന് മുകളിലേക്ക് മറ്റൊരു ചപ്പാത്തി വെക്കണം. പിന്നീട് ഇതിന് മുകളിലും മുട്ട ഒഴിക്കാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് സൈഡു നല്ലതുപോലെ വേവിച്ചെടുക്കണം. ചട്ടിപ്പത്തിരി റെഡി.   https://noufalhabeeb.blogspot.com/?m=1

ചിക്കൻ ദോശ

പ്രാതലിന് ചിക്കൻ ദോശ; ഉണ്ടാക്കുന്ന വിധം

   കേരളീയരുടെ ഇഷ്‌ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് ദോശ. ദോശ തന്നെ പല രൂപത്തിൽ, പല രുചിയിൽ ഉണ്ടാക്കാം. അതിൽ ഒന്നാണ് നോണ്‍ വെജ് ദോശ. നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യാവുന്ന ദോശ സാധാരണ ദോശയെക്കാള്‍ രുചികരവും വ്യത്യസ്തതയും പ്രദാനം ചെയ്യുന്ന ഒന്നാണ്.

         ചേരുവകള്‍:

എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് – 2 കപ്പ്

ചുവന്ന ഉള്ളി – 1 (നന്നായി അരിഞ്ഞത്)

മഞ്ഞപ്പൊടി – അര ടീസ്‌പൂണ്‍

പച്ചമുളക് – 4 (നന്നായി അരിഞ്ഞത്)

മുളക്പ്പൊടി – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് പൊടി – അര ടീസ്പൂണ്‍

ദോശ മാവ് – ആവശ്യത്തിന്

എണ്ണ – 3 ടീസ്പൂണ്‍

           തയ്യാറാക്കേണ്ട വിധം:

ചിക്കനില്‍ മുളക്പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈചെയ്യുക. ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കന്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്സുചെയ്യുക.    https://noufalhabeeb.blogspot.com/?m=1