Friday, November 18, 2022

പാവക്ക അച്ചാർ

ഇന്നു നമ്മുക്കൊരു കൈപ്പില്ലാത്ത കൈപ്പങ്ങ ( പാവക്ക ) അച്ചാർ ഉണ്ടാക്കിയാലോ ...

               ചേരുവകൾ

കൈപ്പങ്ങ  (പാവക്ക ) - 3 എണ്ണം

ഉപ്പ്  - ആവിശ്യത്തിന്

ഇഞ്ചി - വലുത്‌ ഒരെണ്ണം

വെളുത്തുള്ളി - ഒരു 2 ടേബിൾ സ്പൂൺ അളവ്‌

പച്ചമുളക് - 4 എണ്ണം

കറിവേപ്പില - 4 തണ്ട്‌

കാശ്മീരി മുളക് പൊടി - ഒന്നര ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

മല്ലിപൊടി - 1 ടീസ്പൂൺ

വലിയ ജീരകം പൊടി -അര ടീസ്പൂൺ

കായപ്പൊടി -കാൽ ടീസ്പൂൺ

നല്ലെണ്ണ -2 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉലുവ - അര ടീസ്പൂൺ

വിനാഗിരി - പാവക്ക മുങ്ങി കിടക്കാൻ പാകത്തിന്‌

പഞ്ചസാര - 1 പിഞ്ച്

          തയ്യാറാക്കുന്ന വിധം

കൈപ്പങ്ങ ( പാവക്ക ) ചെറുതായി കട്ട് ചെയ്ത് അതിലേക്ക്‌ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് 10 മിനുറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക.

അപ്പോൾ അതിൽ നിന്നും ( കൈപ്പങ്ങയുടെ ഉള്ളിൽ നിന്നും )വെള്ളം ഇറങ്ങി വരും . അത് എല്ലാം ഒന്ന് പിഴിഞ്ഞ്‌ കളഞ്ഞ്‌ കൈപ്പങ്ങ വേറൊരു പ്ലേറ്റിലേക്ക്‌ മാറ്റുക.

ഇനി പാൻ ചൂടാക്കി അതിലേക്ക്‌ കൈപ്പങ്ങ ചേർത്ത് നന്നായി വഴറ്റുക . കൈപ്പങ്ങയുടെ വെള്ളത്തിന്റെ അംശം പോവാൻ വേണ്ടീട്ടാണ് ഇങ്ങനെ ചെയ്യുന്നത് .ഇനി അത്‌ മാറ്റി വക്കാം.

ഇനി ഈ പാനിലേക് നല്ലെണ്ണ ചേർക്കുക . ഓയിൽ ചൂടായാൽ കടുക് ,ഉലുവ എന്നിവ ചേർക്കുക . ശേഷം ഇഞ്ചി ,വെളുത്തുള്ളി, കറിവേപ്പില ,പച്ചമുളക്‌ എന്നിവ ചേർത്ത് നന്നായി വഴറ്റുക .

ഇനി ഇതിലേക്കു മസാലപ്പൊടികൾ  ചേർത്ത് വഴറ്റുക . അതിനു ശേഷം കൈപ്പങ്ങ ചേർക്കുക.

ഇനി വിനാഗിരി ഒഴിക്കുക. ഒരു പിഞ്ച് പഞ്ചസാര കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

ചൂടാറിയതിനു ശേഷം ഗ്ലാസ്‌ ബോട്ടിൽ ഇട്ട് വെച്ച് ഉപയോഗിക്കാം . https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment