Thursday, November 17, 2022

ഗോതമ്പ്‌ മസാല അപ്പം

നമുക്ക്‌ ഗോതമ്പ്‌ മാവിനുള്ളിൽ ചിക്കൻ മസാല ചേർത്ത്‌ ഒരു അപ്പം ഉണ്ടാക്കാം .  ചായക്കടി ആയി ഉപയോഗിക്കാം . ഗോതമ്പ്‌ മസാല അപ്പം

               ചേരുവകൾ

ഗോതമ്പ് പൊടി  - 1 കപ്പ്

ഉപ്പ്‌  - 1/2 ടീ സ്പൂൺ

നെയ്യ്  - 1 ടീസ്പൂൺ

ചിക്കൻ - 100 ഗ്രാം

മുളക് പൊടി - 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ

വലിയ ഉള്ളി  - 2 എണ്ണം

പച്ചമുളക്  - 1 എണ്ണം

മല്ലി ഇല - 1/4 കപ്പ്

            തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക , അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പ് , 1 ടീസ്പൂൺ നെയ്യ് അതുപോലെ ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി മാവിന് കുഴക്കുന്നപൊലെ കുഴച്ചെടുക്കുക , ശേഷം അത് റെസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക.

ഇനി നമുക്ക് ഫില്ലിംഗ് തയ്യാറാക്കണം .അതിനായി 100 ഗ്രാം ചിക്കൻ ചെറുതായി മുറിച്ചെടുക്കുക , അതിലേക്ക്  ഉപ്പ് , മുളക്പൊടി , മഞ്ഞൾപൊടി എല്ലാം ചേർത്ത് മിക്സ് ചെയ്ത്  ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. ശേഷം അതിലേക്ക് ഉള്ളി ചെറുതായി അരിഞത് , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴററിയെടുക്കുക.

ശേഷം ചിക്കൻ കൂട്ടിലേക്ക്‌  മസാല പൊടികൾ ചേർക്കാം .  മഞ്ഞൾ പൊടി ഒരു നുള്ള്, മുളക് പൊടി 1/4 ടീസ്പൂൺ, ഗരമസാല  1/2 ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് കുറച്ച് മല്ലി ഇല കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം.

അടുത്തതായി നാം നേരത്തെ കുഴച്ച് വെച്ചിട്ടുള്ള മാവിൽ നിന്ന് ഓരോ ചെറിയ ബോൾ എടുത്ത്‌ കയ്യിൽ വെച്ച് ഒന്നു പരത്തി , അതിന്റെ മുകളിലായി ഒരു ടീ സ്പൂൺ ഫില്ലിംഗ് വെച്ച് ഉരുട്ടിയതിനു ശേഷം ഫ്രൈ ചെയ്തെടുക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment