Monday, November 28, 2022

ബട്ടൂരയും മുട്ട റോസ്റ്റും

 ഇന്ന് നമുക്ക്‌ ബട്ടൂരയും കൂട്ടുകറി ആയി മുട്ട റോസ്റ്റും തയ്യാർ ആക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം .  ബട്ടൂരയും മുട്ട റോസ്റ്റും

            ആദ്യം നമുക്ക്‌ ബട്ടൂര തയ്യാറാക്കാം

▪ ഒരു പാത്രത്തിൽ കാൽ കപ്പ് തൈര് , അര കപ്പ് പാൽ , ഒരു സ്പൂൺ പഞ്ചസാര എടുത്ത് നന്നായി മിക്സ് ചെയ്യുക.

 ▪ ഇതിലേക്ക് ഒന്നര കപ്പ് മൈദ , അര കപ്പ് ഗോതമ്പു പൊടി ,2 സ്പൂൺ ബേക്കിംഗ് പൗഡർ,  പാകത്തിന് ഉപ്പ് ഇവ ചേർത്ത് കുഴച്ചെടുക്കുക.

▪ കുഴച്ച ശേഷം 2 സ്പൂൺ എണ്ണ ചേർത്ത് ഒന്നു കൂടി കുഴച്ച് 2 മണിക്കൂർ വെക്കുക.

▪ അതിനു ശേഷം ഉരുളകളാക്കി റൗണ്ട് ഷേപ്പിൽ പരത്തി എണ്ണ ചൂടാക്കി പൊരിച്ചെടുക്കാം.

ഇനി നമുക്ക്‌ മുട്ട റോസ്റ്റ്‌ തയ്യാർ ആക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം

      മുട്ട റോസ്ററ്

മുട്ട - 3എണ്ണം

സവാള - 2 എണ്ണം

തക്കാളി -2എണ്ണം

പച്ചമുളക് -3 എണ്ണം

കറിവേപ്പില -1 തണ്ട്

വെളുത്തുള്ളി,ഇഞ്ചി പേസ്ററ് - 1/2 ടീസ്പൂൺ

മുളക്പൊടി -1 ടീസ്പൂൺ

കാശ്മീരി മുളക്പൊടി -1ടീസ്പൂൺ

മല്ലിപൊടി -1/4 ടീസ്പൂൺ

മഞ്ഞള്‍പൊടി -1/4 ടീസ്പൂൺ

വലിയജീരകം -1/4 ടീസ്പൂൺ

കറുവപട്ട -ചെറിയ കഷ്ണം

ഗ്രാമ്പൂ -3എണ്ണം

ഏലക്ക -2എണ്ണം

ഉപ്പ്       - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

                   തയ്യാറാക്കുന്നവിധം

മുട്ട പുഴുങ്ങി വെക്കുക...

ഒരു പാനില്‍ ഒായില്‍ ഒഴിച്ചു ചൂടാകുമ്പോള്‍,വലിയ ജീരകം ഇട്ട് മൂപ്പിക്കുക..ഇതിലേക്ക്  കറുവപട്ട,ഗ്രാമ്പൂ,ഏലക്ക എല്ലാം കൂടി ഒന്ന് ചതച്ച്,പാനിലേക്ക് ഇട്ട് മൂത്ത് വരുമ്പോള്‍,സവാള ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക.....

വഴന്നു വരുമ്പോള്‍,വെളുത്തുള്ളി ഇഞ്ചി പേസ്ററും,പച്ചമുളകും ചേര്‍ത്ത് വഴറ്റുക...

ഇതിലേക്ക് തക്കാളിയും,കറി വേപ്പിലയും ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക....

എല്ലാ പൊടികളും ചേര്‍ത്ത് മൂപ്പിച്ച്,പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് നല്ല പേസ്ററ് രൂപത്തില്‍ ആക്കി,മുട്ട  ചേര്‍ത്താല്‍ മുട്ട റോസ്ററ് റെഡി......

https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment