Thursday, November 24, 2022

ഇലയട

വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് രുചിയൂറും സ്‌പെഷ്യൽ ഇലയട

  പ്രഭാത ഭക്ഷണമായി ദോശയും ഇഡലിയും അപ്പവും പുട്ടും ഒക്കെ ഉണ്ടെങ്കിലും കുട്ടികൾക്ക് പ്രിയം മധുരമൊക്കെ വെച്ച അടയാണ്. ഇത് ഉണ്ടാക്കുന്ന വിധമെങ്ങനെ എന്ന് കാണാം:

                ചേരുവകള്‍

ഉണക്കലരി – 500 ഗ്രാം

ശര്‍ക്കര -500 ഗ്രാം

തേങ്ങ ചിരകിയത് – 2 എണ്ണം

വാഴപ്പഴം – 1

നെയ്യ് -2 ടീസ്പൂണ്‍

പഞ്ചസാര -1 ടീസ്പൂണ്‍

വാഴയില – പൊതിയാന്‍ പാകത്തിന്

പഞ്ചസാര- ഒരു സ്പൂണ്‍

              തയ്യാറാക്കുന്ന വിധം:

അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ നൈസ് ആയി വേണം പൊടിച്ചെടുക്കുന്നതിന്. അതിന് ശേഷം ശര്‍ക്കര ചെറുതായി പൊടി പൊടിയായി അരിയുക. ശര്‍ക്കര പൊടിയായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഏലക്കയ്യും നെയ്യും കൂടി ചേര്‍ക്കുക. അതിന് ശേഷം അടക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മാവില്‍ ചേര്‍ക്കുക.

ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം വേണം അട തയ്യാറാക്കേണ്ടത്. ഒരു വാഴയില എടുത്ത് വാട്ടി അതിലേക്ക് അരിമാവ് പരത്തി അല്‍പം തേങ്ങയും ശര്‍ക്കരയും മിക്‌സ് ചെയ്തത് ഇതിന് മുകളില്‍ നിരത്തുക. വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം പഴവും ഇതിന് മുകളില്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ഇല മടക്കിയതിന് ശേഷം ഇത് ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. സ്‌പെഷ്യല്‍ അട വേവുന്നതിന് വേണ്ടി 20-25 മിനിറ്റ് വേവിക്കുക. നല്ല സ്‌പെഷ്യല്‍ തിരുവോണം സ്‌പെഷ്യല്‍ അട തയ്യാര്‍.           https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment