Sunday, November 13, 2022

അവൽ ഉപ്പുമാവ്

അവൽ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് – ഉണ്ടാക്കി നോക്കാം

 മലയാളികളുടെ പഴക്കം ചെന്ന പ്രാതൽ വിഭവമാണ് ഉപ്പുമാവ്. വളരെ പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം. ഒപ്പം ടേസ്റ്റും. ബ്രേക്ക് ഫാസ്റ്റ് ആയിട്ട് മാത്രമല്ല ഡിന്നറിനും ഉപ്പുമാവ് കഴിക്കാം. ഇത്തവണ നമുക്ക് അവൽ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം.

               ചേരുവകൾ:

വെള്ള അവൽ: ഒരു കപ്പ്

സവാള– ഒന്ന്

പച്ചമുളക്– രണ്ടെണ്ണം

ഇഞ്ചി– ചെറുതായി അരിഞ്ഞത് കുറച്ച്

നാരങ്ങ നീര്– രണ്ട് ടീസ്​പൂൺ

കറിവേപ്പില– ഒരു തണ്ട്

കടുക് – ഒരു ടീസ്പൂൺ

ഉപ്പ്– പാകത്തിന്

എണ്ണ– ഒരു ടേബിൾ സ്​പൂൺ

             പാചകം ചെയ്യുന്ന വിധം:

അവൽ വെള്ളത്തിൽ വെള്ളമില്ലാതെ അരിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.

വെള്ളം കളഞ്ഞ് വെച്ച അവലിലേക്ക് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇത് ചട്ടിയിലേക്ക് ഇടുക. നാരങ്ങ നീരൊഴിച്ച് ഇളക്കി രണ്ട് മിനിറ്റ് മൂടിവെക്കുക. ആവശ്യമെങ്കിൽ തേങ്ങാ ചിരവിയത് ഇടുക. ശേഷം തീയണച്ച് ചൂടോടെ വിളമ്പുക.      https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment