ചുക്ക് കാപ്പി
വീട്ടിൽ ആർക്കെങ്കിലും ചെറിയൊരു പനി വന്നാൽ നാം ആദ്യം ഉണ്ടാക്കുന്ന ഒന്നാണ് ചുക്കു കാപ്പി. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾക്ക് അതിന്റെ ചേരുവകൾ അത്ര പിടിയില്ല.. അതിന് ഒരു പരിഹാരമാണ് ഈ പാചകക്കുറിപ്പ്.പനി, മേലുവേദന , തലവേദന തുടങ്ങി പല അസുഖങ്ങൾക്കും. നല്ലൊരു നാട്ടു മരുന്ന് ആണ് ചുക്കു കാപ്പി.. ഇതിൽ ചേർക്കുന്ന ഓരോ വിഭവത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. എങ്കിലും ചുക്കിന്റെ പ്രാധാന്യം മാത്രം നമുക്ക് പാചക കുറിപ്പിന് അവസാനം നോക്കാം... ആദ്യം നമുക്ക് ചുക്കു കാപ്പി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.
വേണ്ട ചേരുവകൾ
ചുക്ക് - ഒരു വലിയ കഷണം
മല്ലി - ഒരു ടേബിൾ സ്പൂൺ
കുരുമുളക് - ഒരു ടീസ്പൂൺ
ഏലക്ക - രണ്ട് എണ്ണം
പട്ട - ഒരു ചെറിയ കഷണം
വെള്ളം - മൂന്ന് ഗ്ലാസ്
കൃഷ്ണതുളസി ഇല - 15 എണ്ണം
പനഞ്ചക്കര /കരിപ്പട്ടി - ഒരു വലിയ ക്ഷണം
പനംകൽകണ്ടം -ഒരു ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു ടേബിൾ സ്പൂൺ മല്ലി, ഒരു ടീസ്പൂൺ കുരുമുളക് , രണ്ട് ഏലക്ക , ഒരു ചെറിയ കഷണം പട്ട , ഒരു വലിയ കഷണം ചുക്കു ഇവ എല്ലാം കൂടി ചതച്ച് എടുക്കണം._ _അല്ലെങ്കിൽ മിക്സിയിൽ ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.
മൂന്ന് ഗ്ലാസ് വെള്ളം അടുപ്പത്ത് വെച്ച് ചൂടാക്കണം.
ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്ത് കൊടുക്കണം.
15 കൃഷ്ണതുളസി ഇലയും ഒരു വലിയ കഷണം പനഞ്ചക്കര അല്ലെങ്കിൽ കരിപ്പട്ടി ചേർക്കണം.
നന്നായി തിളച്ചശേഷം ചെറുതീയിൽ 5 -10 മിനിറ്റ് കുറുക്കി എടുക്കണം. മൂന്ന് കപ്പ് വെള്ളം2 1/2 കപ്പ് ആക്കി വറ്റിച്ചെടുക്കണം .
ഒരു ടേബിൾ സ്പൂൺ പനം കൽക്കണ്ടം പൊടിച്ചതും കൂടി ചേർക്കണം . ചെറു ചൂടോടെ കഴിക്കാം.
ചുക്കിന്റെ ആരോഗ്യ ഗുണങ്ങൾ
ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് എന്നറിയപ്പെടുന്നത്. സുഗന്ധദ്രവ്യമായും ഔഷധമായും ഉപയോഗിക്കാവുന്ന ഒന്നാണ് ചുക്ക്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചുക്ക് എന്ന ക https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment