ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കരിക്കുദോശ
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കുതിർത്ത അരി – 3 കപ്പ്
ചിരകിയ കരിക്ക് – 2 കപ്പ്
കരിക്കിൻവെളളം – 1 കപ്പ്
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കുതിർത്ത അരി കരിക്കിൻവെളളവും കരിക്കും ചേർത്ത് ദോശമാവിന്റെ പാകത്തിന് ഗ്രൈൻഡറിൽ അരച്ചെടുക്കുക. തവയിലോ പാനിലോ അല്പം എണ്ണയൊഴിച്ച് ചൂടാക്കി മാവൊഴിച്ച് പരത്തുക. അടച്ചുവെച്ച് ഒരു മിനിറ്റ് കഴിഞ്ഞ് ദോശ തിരിച്ചിടണം. ഒരു മിനിറ്റ് കഴിഞ്ഞ് പാകമായ ദോശ പാത്രത്തിലേക്കു മാറ്റാം. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment