ഉച്ചയൂണ് അല്‍പ്പം സ്‌പെഷ്യലാക്കാം; തയ്യാറാക്കാം ചിക്കന്‍ മലായി പുലാവും കാഷ്യു ബീഫ് ഫ്രൈയും.....
ഇന്ന് ഉച്ചയൂണിന് ഒരു അഡാർ ഐറ്റം തയ്യാറാക്കിയാല്ലോ. നാവിൽ കൊതിയൂറും ചിക്കൻ മലായി പുലാവും കാഷ്യു ബീഫ് ഫ്രൈയും എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ബസുമതി അരി - 1 1/2 കപ്പ്
ചിക്കന്‍ - 1/2 കിലോ
സവാള - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 3-4
കറുവാപ്പട്ട - 1 ചെറിയ കഷണം
ഗ്രാമ്പു - 4
ഏലക്ക - 8-10
കറുകയില - 1
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഗരം മസാല - 1/2 ടേബിള്‍സ്പൂണ്‍
കസൂരി മേത്തി - 1 ടേബിള്‍സ്പൂണ്‍
തൈര് - 1/2 കപ്പ്
ഫ്രഷ് ക്രീം - 1/2 കപ്പ്
കശുവണ്ടി - 8-10
മല്ലിയില - 1/2 കപ്പ്
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചിക്കനില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കുരുമുളക് പൊടി, കസൂരി മേത്തി, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ വെക്കുക.
ഒരു സവാള നീളത്തില്‍ അരിഞ്ഞത്, കശുവണ്ടി എന്നിവ എണ്ണയിലോ നെയ്യിലോ വറുത്ത് മാറ്റി വെക്കുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി, കറുകപ്പട്ട, കറുകയില, ഗ്രാമ്പു, ഏലക്ക എന്നിവ മൂപ്പികുക. അതിലേക്ക് നീളത്തില്‍ അരിഞ്ഞ ഒരു സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മസാല പുരട്ടിയ ചിക്കന്‍ ഇട്ട് യോജിപ്പിച്ച് 15-20 മിനുട്ട് അടച്ച് വച്ച് ചെറുതീയില്‍ വേവിക്കുക. ചിക്കനില്‍ നിന്നിറങ്ങിയ വെള്ളം വറ്റി തുടങ്ങുമ്പോള്‍ കഴുകി വെള്ളം വാര്‍ന്നു വച്ച അരി ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക.
അതിലേക്ക് 3 കപ്പ് തിളക്കുന്ന വെള്ളം ചേര്‍ത്ത് കൊടുക്കുക. അതിലേക്ക് ഫ്രഷ് ക്രീം, അരിഞ്ഞ മല്ലിയില, ആവശ്യമെങ്കില്‍ ഉപ്പ് കൂടെ ചേര്‍ത്ത് യോജിപ്പിച്ച് അടച്ച് വച്ച് ചെറുതീയില്‍ വേവിക്കുക. ചോറ് വെന്ത് വെള്ളം വറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വറുത്ത സവാള, കശുവണ്ടി മുകളില്‍ വിതറി 10 മിനുട്ട് കൂടെ അടച്ച് വെക്കുക. ചൂടോടെ വിളമ്പാം.
കാഷ്യു ബീഫ് ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - 1/2 കിലോ
കശുവണ്ടി - 15-20 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 8-10 എണ്ണം
സവാള - 1
പച്ചമുളക് - 2
മുളക്‌പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരംമസാല - 3/4 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, കുരുമുളക് പൊടി, പാകത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ കശുവണ്ടി വറുത്ത് മാറ്റുക.
ചൂടായ എണ്ണിലേക്ക് പെരുംജീരകം, നീളത്തില്‍ അരിഞ്ഞ സവാള ചേര്‍ത്ത് കൊടുക്കുക. സവാള
ചുവന്നു വരുമ്പോള്‍ വേവിച്ച ബീഫ് കൂട്ട് ചേര്‍ത്ത് വഴറ്റുക.
വെള്ളം വറ്റി തുടങ്ങുമ്പോള്‍ വറുത്ത കശുവണ്ടി, നീളത്തില്‍ അരിഞ്ഞ പച്ചമുളക് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ മൊരിയിച്ച് എടുക്കുക. ചൂടോടെ വിളമ്പാം.