ചിക്കൻ കൊണ്ടൊരു വെറൈറ്റി ഡിഷ്; തയ്യാറാക്കാം ഷവര്‍മ ബെയ്ക്ക്....
ചിക്കൻ ഉപയോഗിച്ച് ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാല്ലോ. രുചി മുകുളങ്ങളെ കോരിത്തരിപ്പിക്കുന്ന ഷവർമ ബെയ്ക്ക് തയ്യാക്കാം.
ബ്രെഡ് - ഒരു പായ്ക്കറ്റ്
ഗ്രില്‍ഡ് ഫ്രൈഡ് ചിക്കന്‍ - അരക്കപ്പ്
സവാള - രണ്ടെണ്ണം
കാരറ്റ് - ഒരു കപ്പ്
ചീസ് - ഒരു ടേബിള്‍ സ്പൂണ്‍
ഫ്രഷ് ക്രീം - രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
മൈദപ്പൊടി - ഒരു കപ്പ്
പാല്‍ - ഒരു കപ്പ്
മുട്ട - രണ്ടെണ്ണം
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
ഹോംമെയ്ഡ് മയൊണൈസ് - രണ്ട് ടേബിള്‍ സ്പൂണ്‍
വൈറ്റ് സോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
ചില്ലി ഫ്ളേക്സ് - ഒരു ടേബിള്‍ സ്പൂണ്‍
വൈറ്റ് സോസ് തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ബട്ടര്‍ ഇട്ട് ഉരുക്കുക. ശേഷം മൈദപ്പൊടി ചേര്‍ത്ത് ഇളക്കാം. ഒരു ഗ്ലാസ് പാല്‍ കൂടി ചേര്‍ത്ത് പാകത്തിന് ഉപ്പും ഇട്ട് വേവിക്കുക. ശേഷം ഒറിഗാനോ, റെഡ് ചില്ലി ഫ്ളേക്സ് എന്നിവ ചേര്‍ത്ത് ഇഷ്ടമുള്ള ഫ്ളേവറാക്കാം.
ഫില്ലിങ് തയ്യാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് പാനില്‍ അരക്കപ്പ് ഗ്രില്‍ഡ് ചിക്കന്‍, കാപ്സിക്കം, കാരറ്റ്, സവാള എന്നിവയിട്ട് ഇളക്കുക. ഇതിലേക്ക് മയൊണൈസ്, റെഡ് ചില്ലി ഫ്ളേക്സ്, ഗാര്‍ലിക് പൗഡര്‍, അല്പം ഫ്രഷ് ക്രീം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഫില്ലിങ് തയ്യാര്‍.
ബെയ്ക്ക് ചെയ്യുന്ന വിധം
പാകത്തിന് ഉപ്പ് ചേര്‍ത്ത് ഒരു മുട്ട അടിച്ചെടുക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതത്തില്‍ ഓരോ സ്ലൈസ് ബ്രെഡ് മുക്കിയെടുത്ത് ബേക്കിങ് ട്രേയില്‍ നിരത്തുക. ഓരോന്നിലും ഫില്ലിങ് നിരത്താം. അതിന് മുകളിലായി ചീസ് വെച്ചശേഷം തയ്യാറാക്കിയ വൈറ്റ് സോസ് ഒഴിക്കുക. അടുത്ത ബ്രെഡ് സ്ലൈസിലും ഇത് ആവര്‍ത്തിക്കുക. ഏറ്റവും മുകളിലായി ഒറിഗാനോയും ചില്ലി ഫ്ളേക്സും വിതറാം. ഇനി 180 മുതല്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ മുപ്പത് മുതല്‍ നാല്‍പ്പത്തഞ്ച് മിനിറ്റ് വരെ ഓവനില്‍ ബെയ്ക്ക് ചെയ്യുക. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment