Monday, January 30, 2023

ധാർവാഡ് പേട

കർണാടക സംസ്ഥാനത്ത് ധാർവാഡ് ജില്ലയിൽ നിർമ്മിക്കപ്പെടുന്ന ഒരു മധുരപലഹാരമാണ് ധാർവാഡ് പേഡ

ആവശ്യമുള്ള സാധനങ്ങള്‍

പാൽ : 3 ലിറ്റർ
പഞ്ചസാര : 10 ടേബിൾ സ്പൂണ് + അവസാനം റോൾ ചെയ്യാൻ
ചെറുനാരങ്ങാ നീര് : 4 - 5 ടേബിൾ സ്പൂണ്
നെയ്യ്‌ : 1 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
പാൽ നന്നായി തിളപ്പിച്ചു തീ ഓഫ് ആക്കുക
2 - 3 മിനിറ്റിനു ശേഷം നാരങ്ങാ നീര് ചേർത്തു പനീർ ഉണ്ടാക്കുക
ശേഷം ഒരു തുണിയിൽ ഒഴിച്ച് അരിച്ചെടുത്ത് പനീർ നന്നായി കഴുകി എടുക്കുക
ഒരു 10 - 15 മിനിറ്റ് തുണി എവിടെ എങ്കിലും തൂക്കി ഇട്ട് വെള്ളം കളയുക
പനീർ നന്നായി ഉടച്ചെടുത്തു പാനിൽ ഇടുക
മീഡിയം തീയിൽ 10 മിനിറ്റ് നന്നായി ഇളക്കി കൊടുത്തു പനീർ വേവിക്കുക
ശേഷം നെയ്യ്‌ ചേർത്തു വീണ്ടും ഒരു 10 മിനിറ്റ് വഴറ്റുക
ഇനി ഇതിലേക്ക് 10 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കിക
മീഡിയം തീയിൽ ഇളക്കി കൊടുത്തു വേവിക്കുക
ഒരു 10 മിനിറ്റ് കഴിയുമ്പോ കളർ ചെറുതായി മാറി തുടങ്ങും
ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കണം
കളർ ഗോൾഡൻ ബ്രൗണ് ആകുമ്പോൾ തീ ലോ ഫ്ളൈമിൽ ആക്കണം
ഒരു 30 - 40 മിനിറ്റ് ആകുമ്പോൾ നല്ല ബ്രൗണ് കളർ ആകും
ഇടക്ക് മിക്സ് ഒരുപാട് ഡ്രൈ ആയി എന്ന് തോന്നുന്നെങ്കിൽ 1 ടേബിൾ സ്പൂണ് പാൽ ചേർത്തു കൊടുക്കണം
തീ ഓഫ് ചെയ്ത് ഒന്ന് തണുത്തു കഴിഞ്ഞു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക
വീണ്ടും പാനിലേക്ക് ഇട്ട് ഏലയ്ക്ക പൊടി, 3 - 4 ടേബിൾ സ്പൂണ് പാലും കൂടെ ചേർത്തിളക്കുക
ഇനി വീണ്ടും ഒരു 10 - 15 മിനിറ്റ് ചെറിയ തീയിൽ വെച്ച്  ഒരുവിധം ഡ്രൈ ആകും വരെ ഇളക്കി കൊടുക്കുക
തീ ഓഫ് ചെയ്ത് ഒന്ന് ചൂട് തണഞ്ഞ ശേഷം ഉരുട്ടി എടുക്കുക. എന്നിട്ട് പഞ്ചസാരയിൽ ഇട്ട് റോൾ ചെയ്യുക

ഈ അളവിൽ 470 ഗ്രാം പേട ആണ് കിട്ടിയത്.
ഫോട്ടോയിൽ കാണുന്ന പോലെ 19 എണ്ണം ആണ് ഞാൻ ഉണ്ടാക്കിയത്
പനീർ ഉണ്ടാക്കി കഴിഞ്ഞ് ഏകദേശം 1 മണിക്കൂർ എടുത്തു.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment