മുതിരയിൽ ധാരാളം കാത്സ്യവും അയെണും പ്രോട്ടീനും അടങ്ങിയിട്ടുണ്ട് . ഇതിൽ ഫാറ്റും കാർബോഹൈഡ്രെറ്റ്സും കുറഞ്ഞ അളവിലായതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമമാണ് .പൊണ്ണത്തടിയും ആർത്തവ പ്രശ്നങ്ങളും ആർത്രൈറ്റിസും ഒക്കെ പരിഹരിക്കാൻ മുതിര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നന്ന് എന്ന് കരുതപ്പെടുന്നു . പാകം ചെയ്യാതെ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാവും ഉത്തമം..
മുതിര - ഒരു കപ്പ്
വറ്റൽ മുളക് - 10 എണ്ണം
കറിവേപ്പില - 2 തണ്ട്
ചെറിയ ഉള്ളി -6 എണ്ണം
വാളൻ പുളി- കുറച്ച്
എണ്ണ - 2 ടീസ്‌പൂൺ
തയാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാകുമ്പോൾ 2 സ്പൂൺ എണ്ണ ഒഴിച്ച് മുതിര വറുത്തെടുക്കുക.
• ഇനി മുളകും കറിവേപ്പിലയും വറുത്തെടുക്കുക.
• ഉള്ളിയും അല്പം വഴറ്റി എടുക്കുക നിറം മാറണ്ട. പച്ച സ്വാദ് മാറിയാൽ മതി.
• വറുത്ത എല്ലാ ചേരുവകളും പുളിയും ആവശ്യത്തിനു ഉപ്പും മിക്സി ജാറിൽ എടുത്തു നന്നായി അരയ്ക്കുക . ഇടയ്ക്ക് ആവശ്യത്തിനു വെള്ളം അല്പാല്പ്പമായി ചേർത്ത് കൊടുക്കുക.മുതിര ചമ്മന്തി റെഡി ..
(നിങ്ങളുടെ രുചിക്കനുസരിച്ച് ഇഞ്ചിയോ വെളുത്തുള്ളിയോ ഒക്കെ ചേർക്കാം.) https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment