Monday, January 2, 2023

ബീറ്റ്‌റൂട്ട് ഹല്‍വ

ബീറ്റ്‌റൂട്ട് കൊണ്ട് കിടിലനൊരു ഹല്‍വ തയ്യാറാക്കി നോക്കാം. വെറും കുറച്ചു ചേരുവകകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

           ചേരുവകകള്‍

ബീറ്റ്‌റൂട്ട് - 500 ഗ്രാം

നെയ്യ്- 5 ടേബിള്‍ സ്പൂണ്‍

പഞ്ചസാര- 1 കപ്പ്

ഏലയ്ക്കപ്പൊടി - 1/2 ടീ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ -  5 ടേബിള്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ്

ബദാം 

              തയ്യാറാക്കേണ്ട വിധം

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് എടുക്കുക. മിക്‌സിയില്‍ ഇട്ട് ബീറ്റ്‌റൂട്ട് ജ്യൂസാക്കി അടിച്ചു എടുക്കുക. ശേഷം ഒരു തുണി ഉപയോഗിച്ചു ബീറ്റ്‌റൂട്ട് അരിച്ച് ജ്യൂസ് മാത്രം എടുക്കുക. എന്നിട്ട് ഒരു പാന്‍ എടുത്ത് കുറച്ചു നെയ്യ് ഒഴിക്കുക (Flame ഓഫ് ആയിരിക്കണം), അതിലേക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ഒഴിച്ച് മിക്‌സ് ചെയ്യുക. തുടര്‍ന്ന് കോണ്‍ഫ്‌ളോറില്‍ വെള്ളം ചേര്‍ത്ത് ലൂസ് ആക്കി എടുക്കുക, ഇതും ബീറ്റ്‌റൂട്ടിലേക്ക് ഒഴിച്ച് കൊടുക്കാം. ഏലയ്ക്ക പൊടി കൂടി ചേര്‍ത്ത് ഇളക്കുക. ശേഷം പഞ്ചസാര ചേര്‍ത്ത് ഒരു രണ്ടു മൂന്ന് മിനിറ്റ് ഇളക്കുക. 

ഇനി flame ഓണ്‍ ചെയ്ത് (മീഡിയം flame) ബീറ്റ്‌റൂട്ട് മിശ്രിതം അടുപ്പില്‍ വെയ്ക്കാം. അടുപ്പില്‍ വെച്ച ശേഷം ഇളക്കിക്കൊണ്ടിരിക്കുക. കുറച്ചു കഴിഞ്ഞ് ബീറ്റ്‌റൂട്ട് കട്ടി ആകാന്‍ തുടങ്ങുന്ന സമയത്ത് നെയ്യ് ഒഴിച്ച് കൊടുത്തു നന്നായി ഇളക്കി കൊടുക്കുക. കട്ടിയായി വരുന്നതിന് അനുസരിച്ച് നെയ്യ് ചേര്‍ത്ത് കൊടുക്കുക. മുധരം കുറവാണെങ്കില്‍ ഈ സമയത്ത് കുറച്ചു പഞ്ചസാര ചേര്‍ത്ത് നല്‍കാം. വീണ്ടും കുറച്ചു കൂടി കട്ടി ആകുമ്പോള്‍ നെയ്യ് ഒഴിച്ച് ഇളക്കുക. അണ്ടിപരിപ്പും ബദാമും ചേര്‍ത്ത് കൊടുക്കാം. വീണ്ടും നന്നായി ഇളക്കി കൊടുക്കാം. പാനില്‍ നിന്നും വിട്ടു വരുന്നതാണ് ഹല്‍വയുടെ പരുവം. ഇത് മനസിലാക്കാനായി കുറച്ചു ഹല്‍വ എടുത്ത് മറ്റൊരു പ്ലേറ്റില്‍ ഇട്ടു നോക്കാം അത് പ്ലേറ്റില്‍ ഒട്ടി പിടിക്കുന്നില്ലെങ്കില്‍ നമ്മുടെ ഹല്‍വ തയ്യാറായെന്ന് മനസിലാക്കാം. അപ്പോള്‍ flame ഓഫ് ചെയ്യാം. ഇനി ഇത് നെയ്യ് തേച്ചു വെച്ച മറ്റൊരു പാത്രത്തിലേക്ക് ഹല്‍വ ഒഴിച്ച് മാറ്റി വെയ്ക്കാം. സെറ്റ് അകാനായി ഹല്‍വ ആറിയ ശേഷം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കാം അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ റൂം ടെംപ്‌റേച്ചറില്‍ പുറത്തു തന്നെ വെയ്ക്കാം.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment