Friday, April 30, 2021

പനീർ മിക്സഡ് ഫില്ലിംഗ്

സമൂസയേക്കാൾ വളരെ മികച്ച ഒരു ചെറുകടി ആണ്‌ നാം ഇന്ന് ഇവിടെ ഉണ്ടാക്കുന്നത്‌ . 'പനീർ മിക്സഡ്‌ ഫില്ലിംഗ്‌ '. എന്നാൽ അൽപം ചിലവ്‌ കൂടുതൽ ആവാൻ സാധ്യത ഉണ്ട്‌.

എങ്ങനെയാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം

          ചേരുവകൾ   https://noufalhabeeb.blogspot.com/?m=0

പനീർ              150ഗ്രാം

ക്യാരറ്റ്            1കപ്പ്‌

മല്ലിയില          2ടീസ്പൂൺ

സവാള           1 കപ്പ്‌

പച്ച മുളക്   -   2എണ്ണം (എരുവിനു )

ചാറ്റ് മസാല  -    11/2ടീസ്പൂൺ

കുരുമുളക് പൊടി  - 11/2ടീസ്പൂൺ

മുളക് പൊടി    -  1/2ടീസ്പൂൺ

മഞ്ഞൾ പൊടി  -   1/4ടീസ്പൂൺ

ഉപ്പ്

ഓയിൽ        -   ആവശ്യത്തിന്

ബട്ടർ             -     1 1/2ടീസ്പൂൺ

ചിക്കൻ         -     1/4കപ്പ്‌ (മഞ്ഞൾ, ഉപ്പ്, മുളക് പൊടി ഇട്ട്  വേവിച്ച്‌ വെക്കുക)

          ഫില്ലിംഗ്

പനീറിൽ കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ഇട്ടു ഒരു 10മിനിറ്റ് വെക്കുക. അതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു ബട്ടർ ഇട്ടു പനീർ ഒന്ന് ഫ്രൈ ചെയ്യുക.

ഒരു പാത്രത്തിൽ  സവാള, ക്യാരറ്റ് ചീകി ഇടുക. അതിലേക്കു മല്ലിയില, ചാറ്റ് മസാല, കുരുമുളക് പൊടി, ചിക്കൻ, ഉപ്പ് പച്ച മുളക്, പനീർ പൊടിച്ചതും കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ഫില്ലിംഗ് ഉണ്ടാക്കാം. ഫില്ലിംഗ് റെഡി

                 കവറിങ്

ബ്രെഡ് സൈഡ് കട്ട്‌ ചെയ്തു ഇഡലി പത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ചു steam ചെയ്യുക. അത് എടുത്തു  ഒന്ന് പരത്തി അതിൽ ഫില്ലിംഗ് വെച്ച് സൈഡ് മൈദ കൊണ്ട് ഒന്ന് ഒട്ടിച്ചു കൊടുക്കുക.ഓരോ റോളുംമുട്ടയിൽ മുക്കി  ബ്രെഡ് പൊടിയിൽ റോൾ ചെയ്തു എടുക്കാം. ഓയിൽ ചൂടാക്കി ഓരോ റോളും ഫ്രൈ ചെയ്തെടുക്കാം

https://noufalhabeeb.blogspot.com/?m=0

Thursday, April 29, 2021

മുട്ടപ്പണ്ടം

ഇന്ന് നമുക്ക്‌ മുട്ടപ്പണ്ടം ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം.

           ചേരുവകള്‍ 

മുട്ട – 3 എണ്ണം

മൈദ – രണ്ടു ടേബിള്‍ സ്പൂണ്‍

വെള്ളം,ഉപ്പ്  - പാകത്തിന്

കിസ്മിസ് ,അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി പാകത്തിന്

          പാകം ചെയ്യുന്ന വിധം

രണ്ടു മുട്ട, ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അണ്ടിപ്പരിപ്പ്, കിസ്മിസ്ഇവ അടുപ്പില്‍ വച്ചു നന്നായി ഇളക്കി ചേര്‍ത്ത് (പണ്ടം) വറുക്കുക. മൈദഉപ്പും വെള്ളവും ഒരു മുട്ടയും ചേര്‍ത്തു വളരെ നേര്‍മയായി കലക്കുക. ഫ്രൈപാനില്‍ ചൂടാവുന്നതിനു മുന്‍പു മൈദ കൂട്ടൊഴിച്ചു നേരിയ ദോശമാതിരിനല്ലവണ്ണം വേവാതെ എടുക്കുക. ഇതില്‍ പണ്ടംവച്ചു വട്ടത്തില്‍ നാലായിമടക്കുക. ഒന്നുകൂടി ഇങ്ങനെ കുറച്ചു വിലിപ്പത്തില്‍ ചുട്ടെടുക്കുക. അതില്‍പണ്ടം വച്ച്, ആദ്യം മടക്കിവച്ചതും വച്ചു വീണ്ടും മടക്കുക. പഞ്ചസാര വെള്ളവും ഏലയ്ക്കാ പൊടിയും ചേര്‍ത്തു തിളപ്പിക്കുക. ഈ പാനീയംഇതിനു മുകളിലൊഴിച്ചു വിളമ്പാം.

http://noufalhabeeb.blogspot.com/?m=1

Wednesday, April 28, 2021

കിണ്ണപ്പത്തിരി

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ‌ു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മാപ്പിളപ്പാട്ടിന്റെ ചേലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട് എന്നത് പ്രസിദ്ധമാണല്ലോ. അതിലൊരു കിടിലൻ വിഭവമാണ് കിണ്ണപ്പത്തിരി. ഒരു നാടൻ നാലുമണിപ്പലഹാരമാണ് കിണ്ണപ്പത്തിരി. ജീരകത്തിന്റെയും ചെറിയുള്ളിയുടെയും സ്വാദ് നാവിൽ ഇടയ്ക്കിടക്ക് വന്നു കുത്തും. അതോടെ അരിയുടെ രുചിക്കൂട്ടിന് ഇത്തിരി തലക്കനം കൈവരും.

ഇതിന്‌ സിംപിൾ രുചിക്കൂട്ട് ആണുള്ളത്‌. ഒരു കപ്പ് പച്ചരിയും ഒരു കപ്പ് സാധാരണ അരിയും ഒന്നിച്ച് വെള്ളത്തിൽ മൂന്നു നാലു മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, ഒരു മുറി തേങ്ങ ചിരകിയത്, ഒരു സ്പൂൺ പെരും ജീരകം, ഒരു നുള്ള് സാദാ ജീരകം, അരക്കപ്പ് ചെറിയ ഉള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ച് ആവിയിൽ വച്ച് വേവിക്കണം. തണുത്തതിന് ശേഷം  കഴിച്ചുനോക്കൂ.

            കിണ്ണപ്പത്തിരി

ഒരു  നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുള്ള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുള്ളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

       ചേരുവകള്‍

പച്ചരി – ഒരു കപ്പ്

ചോറ്റരി- ഒരുകപ്പ്

തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.

പെരുംജീരകം – ഒരു ടീസ്പൂണ്‍

നല്ല ജീരകം – ഒരു നുള്ള്

ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്

ഉപ്പ് – പാകത്തിന്

            ഉണ്ടാക്കുന്നവിധം

പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം ബീഫോ, ചിക്കനോ, വെജിറ്റബിൾ കറിയോ കൂട്ടി കഴിക്കാം.

http://noufalhabeeb.blogspot.com/?m=1

Tuesday, April 27, 2021

തേങ്ങാ ചോറ്‌

ഇതു  പണ്ടത്തെ ബിരിയാണി എന്നു തന്നെ പറയാം,

ബിരിയാണിയും നെയ്ച്ചോറും   വരുന്നതിനു മുമ്പ്‌  സാധാരണക്കാരന്റെ ആർഭാട വിഭവം ആയിരുന്നു തേങ്ങാ ചോറ്

തേങ്ങാ ചോറ്‌ തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം 

        ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

ഒന്നരകപ്പ്‌ കുത്തരി

മൂന്ന് കപ്പ്‌ തേങ്ങാപാൽ

കാൽ കപ്പ്‌ തേങ്ങ ചിരവിയത്‌

കാൽ കപ്പ്‌ ചെറിയ ഉള്ളി

ഗ്രാംബു  2 എണ്ണം

പട്ട 1 കഷ്ണം

വലിയ ജീരകം - കാൽ റ്റീസ്പൂൺ

ഗരം മസാല _ കാൽ റ്റീസ്പൂൺ

മല്ലി പൊടി - 1 ടീസ്പൂൺ

മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ

കറി വേപ്പില - 12 ലീഫ്സ്‌

ഒരു പച്ച മുളക്‌

ഒരു ടീസ്പൂൺ നെയ്യ്‌

ഒരു ടീസ്പൂൺ  - വെളിച്ചെണ്ണ

             ഉണ്ടാക്കുന്നവിധം

ഒരു ടീസ്പൂൺ നെയ്യ്‌ ചൂടാക്കുക അതിലേക്ക്‌ ഒരു ടീസ്പൂൺ വെളിചെണ്ണയും കൂടി ചേർത്ത്‌ ചൂടായി വരുമ്പോൾ അതിലേക്ക്‌ ചെറിയ ഉള്ളി, പട്ട, ഗ്രാംബൂ, വലിയ ജീരകം എന്നിവ ചേർത്ത്‌ നന്നായി വയറ്റി എടുക്കുക

ശേഷം തേങ്ങാപാൽ ഒഴിച്ച്‌ കൊടുക്കുക പിന്നെ ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, പച്ച മുളക്‌, കറിവേപില എന്നിവ മിക്സ്‌ ചെയ്യുക ആവശ്യതിനു ഉപ്പും ചേർക്കുക ശേഷം നന്നായി തിളച്ചു വന്ന ശേഷം കഴുകി വൃതിയാക്കിയ അരി ഇട്ടു കൊടുകുക.

ഇടക്കിടെ ഇളക്കി കൊടുക്കുക അതിനിടയിൽ ചിരകി വെച്ച   തേങ്ങയും ചേർത്ത്‌ കൊടുക്കുക അരി  തിളച്ചു വന്ന ശേഷം തീ കുറച്ചു വെള്ളം വറ്റിവരുന്നത്‌ വരെ വേവിക്കുക, അവസാനം ചോറു വെന്തു കഴിഞ്ഞാൽ ചോറു ഉടയാതെ മിക്സ്‌ ചെയ്ത്‌ എടുക്കുക.

ഇനി അൽപം ബീഫും അച്ചാറും, സള്ളാസും (സവാള)  പരിപ്പ്‌ കറിയും ഉണ്ടെങ്കിൽ കുശാലായി.

http://noufalhabeeb.blogspot.com/?m=1

Monday, April 26, 2021

തക്കാളിക്കറി

ഒരു തക്കാളിയും ഒരു സവാളയും ഉണ്ടോ? 10 മിനിറ്റു കൊണ്ട് കറി റെഡി

tomato-curry 

ഒരു തക്കാളിയും  ഒരു സവാളയും ചേർത്ത് ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്നൊരു കറി.

ചേരുവകൾ

1. സവാള - 1 എണ്ണം (അരിഞ്ഞത് )

2.തക്കാളി - 1 എണ്ണം (അരിഞ്ഞത് )

3. വെളുത്തുള്ളി - 1 അല്ലി

4. കറിവേപ്പില - 3 തണ്ട്

5. നാളികേരം - 4 ടീസ്പൂൺ

6. ജീരകം - 1/4 ടീസ്പൂൺ

7. പച്ചമുളക് - 3 എണ്ണം

8. ഉപ്പ് - ആവശ്യത്തിന്

9. കടുക് - 1/4 ടീസ്പൂൺ

10. കശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ

11. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

12. വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

1. ഒരു പ്രഷർ കുക്കറിൽ തക്കാളി, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ചു 2 വിസിൽ വരുന്നതു വരെ വേവിക്കുക.

2. നാളികേരം, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ച് എടുക്കുക.

3.കുക്കർ തുറന്ന് തവ കൊണ്ട് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പു ഒഴിച്ചു തിളപ്പിക്കുക.

4. ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്കു കശ്മിരി മുളക് പൊടിയും ഇട്ട് ഇളക്കി കറിയിലേക്കു ഒഴിക്കുക.

Sunday, April 25, 2021

പോക്കറ്റ് ഷവര്‍മ്മ

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഷവർമ്മ. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ വീടുകളിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

മൈദ – 1 1/2 കപ്പ്

പാല്‍ – 1 കപ്പ്

പഞ്ചസാര – 1 ടീസ്പൂണ്‍

യീസ്‌ററ് – 3/4 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

                 തയാറാക്കുന്ന രീതി

ചെറിയ ചൂടുള്ള 1 കപ്പ് പാലില്‍ നിന്നും കുറച്ച്‌ പാല്‍ എടുത്ത് അതില്‍ പഞ്ചസാര,യീസ്റ്റ് ചേര്‍ത്ത് അടച്ച്‌ പൊങ്ങാന്‍ വെക്കുക.പൊങ്ങാന്‍ വെച്ച പാലും ബാക്കിയുള്ള പാലും ,ഉപ്പും ചേര്‍ത്ത് മൈദ നല്ല സോഫ്‌ററ് ആയി കുഴച്ച്‌ പൊങ്ങാന്‍ വെക്കുക.

ഫില്ലിങിന്

                ചേരുവകള്‍

ചിക്കന്‍ – 1 കപ്പ്

ഷവര്‍മ പൗഡര്‍ – 1 ടീസ്പൂണ്‍

ഗാര്‍ലിക് പൗഡര്‍ – 1/2 ടീസ്പൂണ്‍

ജിന്‍ജര്‍ പൗഡര്‍ – 1/2 ടീസ്പൂണ്‍

കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

കാബേജ് – 2 കപ്പ്

മയോണിസ് – 3 ടേബിള്‍ സ്പൂണ്‍

ചിക്കന്‍ എല്ലില്ലാത്തത് ചെറിയ പീസായി കട്ട് ചെയ്തത് ഉപ്പ്, ഷവര്‍മ പൗഡര്‍, ഗാര്‍ലിക് പൗഡര്‍, ജിന്‍ജര്‍ പൗഡര്‍, കുരുമുളക് പൊടി തുടങ്ങിയവയിട്ട് പുരട്ടി പാനില്‍ വേവിച്ചു ഡ്രൈ ആക്കി എടുക്കുക. ശേഷം കാബേജ് കട്ട് ചെയ്തത് മയോണിസ് ഇട്ട് ഒരു ബൗളില്‍ മിക്‌സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. തയ്യാറാക്കിയ ചിക്കന്‍ പീസും ചേര്‍ത്ത് മിക്‌സ് ചെയ്യുക. തക്കാളി ഇഷ്ടം അനുസരിച്ച്‌ ചേര്‍ക്കാം.

മൈദ മാവ് റൗണ്ടില്‍ പരത്തുക(കുറച്ച്‌ തിക്കായി പരത്തണം). പരത്തിയ ഒന്നില്‍ മസാല വയ്ക്കുക.അടുത്ത ഉരുള പരത്തി മസാല ഇട്ടതിന്റെ മുകളില്‍ വെച്ച്‌ സൈഡ് പ്രെസ്സ് ചെയ്ത് റൗണ്ട് കട്ടര്‍ അല്ലെങ്കില്‍ റൗണ്ട് പാത്രം വെച്ച്‌ കട്ട് ചെയ്യുക.പാന്‍ ചൂടാക്കി കുറച്ച്‌ ഓയിലില്‍ ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക.

http://noufalhabeeb.blogspot.com/?m=1

Saturday, April 24, 2021

പെട്ടി പത്തിരി

ഇന്ന് നമുക്ക്‌ മലബാർ സ്പെഷ്യൽ ഇഫ്താർ വിഭവമായ പെട്ടി പത്തിരി ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

          ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

ചിക്കൻ/ഇറച്ചി- 250 ഗ്രാം

സവാള- 3 എണ്ണം

ഉപ്പ്- പാകത്തിന്

പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി ചതക്കിയത്-2 സ്പൂൺ

മഞ്ഞള്‍പ്പൊടി- 1/2 സ്പൂൺ

കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍

ഗരംമസാല പൊടി-1സ്പൂൺ

പുഴുങ്ങിയ മുട്ട-2 എണ്ണം

മല്ലിയില - അൽപം

ഗോതമ്പ്‌പൊടി -3 കപ്പ്‌

               തയ്യാറാക്കുന്ന വിധം

ഇറച്ചി ഉപ്പും മഞ്ഞളും ഗരംമസാല പൊടിയും ചേർത്ത് വേവിച്ച്‌ പൊടിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം സവാള വഴറ്റി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച് പച്ചമണം മാറുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മല്ലിയിലയുംചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

പുഴുങ്ങിയ മുട്ട നാലായി മുറിക്കുക.

ഗോതമ്പ്‌പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്ചപ്പാത്തിമാവിന്റെ മാർദവത്തിൽ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയചപാതികൾ പരത്തിയെടുക്കുക.ചതുരാകൃതിയിൽ മുറിച് ഒരു ചപ്പാത്തിയുടെ നടുവില്‍ ചിക്കന് മസാലയും മുട്ടയുടെകഷ്ണവും വെച്ച് മറ്റൊരു ചപ്പാത്തി കെണ്ട് അടച് രണ്ടുംതമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക.ഫോർക്ക്ഉപയോഗിച്ച് വശങ്ങൾ അമർത്തുക.ഇങ്ങനെ എല്ലാം തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.

രുചികരമായ പെട്ടിപത്തിരി തയ്യാർ

Friday, April 23, 2021

ഓറഞ്ച് ജ്യൂസ്

തടി കുറയ്ക്കാന്‍ ഓറഞ്ച് ജ്യൂസ് മാത്രം മതിയത്രേ !

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പട്ടിണി കിടന്ന് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം.

ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ ഓഫ് ലിപിഡ് റിസര്‍ച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ചിലുണ്ടെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.

Thursday, April 22, 2021

ഇറച്ചി പത്തിരി

ഇന്നത്തെ പാചകത്തിൽ നാം ഇന്ന് തയ്യാറാക്കുന്നത്‌ ഇറച്ചി പത്തിരിയാണ്‌ . എങ്ങനെയാണ്‌ അത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം

   രുചികരമായ ഇറച്ചിപ്പത്തിരി തയ്യാറാക്കാം

മൈദമാവും ഗോതമ്പുമവുമാണ് നമുക്കിവിടെ ആവശ്യം. മൈദ ശരീരത്തിന് അത്ര നല്ലതല്ലാന്ന് എല്ലാവര്‍ക്കുമറിയാമല്ലൊ. രുചി കൂടുതല്‍ വേണമെങ്കില്‍ മൈദ ചേര്‍ത്തോളൂ... കുട്ടികള്‍ക്കു വേണ്ടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പ് മാത്രം മതി. അവരുടെയെങ്കിലും ആരോഗ്യം നമുക്ക് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധിക്കാം. അവര്‍ ആ ടേസ്റ്റ് അങ്ങ് ശീലിക്കട്ടെ!! അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.

           ആവശ്യമായ ചേരുവകള്‍

1) മൈദമാവ് - അര കപ്പ്

2) ഗോതമ്പ് മാവ് - അര കപ്പ്

3) ഉപ്പ് - ആവശ്യത്തിന്

4) വെള്ളം - ആവശ്യത്തിന്

     ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍

1) സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം വലുത്

2 ) ഇഞ്ചി പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍

3) മഞ്ഞള്‍ പൊടി - ഒരു നുള്ള്

4 ) മുളക് പൊടി - ഒരു ടീസ്പൂണ്‍

5 ) മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍

6 ) ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍

7) എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍

8 ) മല്ലിയില, കറിവേപ്പില - ആവശ്യത്തിന്

9) ചിക്കന്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ രണ്ടു വിസില്‍ വേവിച്ച് പിച്ചിയെടുത്തത് - ആവശ്യത്തിന്.(ചിക്കന്‍ കൂടുതല്‍ ചേര്‍ത്താല്‍ ടേസ്റ്റ് കൂടും. അവരവരുടെ യുക്തിക്കനുസരിച്ച് ചേര്‍ക്കുക)

              ഉണ്ടാക്കുന്ന വിധം

അപ്പോള്‍ ചേരുവകള്‍ എല്ലാം റെഡിയാണ്. നമുക്ക് തയ്യാറാക്കി തുടങ്ങാം...

ആദ്യം മാവ് കുഴച്ച് മാറ്റിവെയ്ക്കാം. ഉപ്പ്, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൈദയും ഗോതമ്പും ഒന്നിച്ചാക്കി കുഴയ്ക്കുക. കുഴയ്ക്കുമ്പോള്‍ ഒരു ടീസ്‌പൂണ്‍ എണ്ണ കൂടി ചേര്‍ത്ത് കൊടുക്കുക. ചപ്പാത്തി പരുവത്തില്‍ നല്ല മയത്തില്‍ മാവ് കുഴച്ച് ഒരു പത്രം കൊണ്ട് മൂടിവെയ്ക്കുക.

ഇനി ഫില്ലിങ്ങ് തയ്യാറാക്കാം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. സവാള ഒന്ന് വാടി വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി ചേര്‍ത്തിളക്കുക.വെളളം ചേര്‍ക്കരുത്. തീ കുറച്ച് വെച്ചാല്‍ മതിയാകും. അഥവാ നല്ല ഡ്രൈ ആണെന്ന് തോന്നിയാല്‍ ഒരു സ്പൂണ്‍ വെള്ളം ചേര്‍ക്കാം. വേവിച്ച് വെച്ചിട്ടുള്ള ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കാം. ഉപ്പ് പാകമാണോന്ന് നോക്കണം. അവസാനമായി മല്ലിയില, കറിവേപ്പില പൊടിയായി അരിഞ്ഞത് ചേര്‍ത്തിളക്കി യോജിപ്പിക്കുക. അപ്പോള്‍ ഫില്ലിങ്ങ് റെഡിയായിട്ടുണ്ട് കേട്ടോ.

ഇനി പത്തിരി ഉണ്ടാക്കാം... മാവ് ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതുപോലെ ഇടത്തരം വലുപ്പത്തില്‍ പരത്തുക. നല്ല റൗണ്ട് ഷെയ്പ്പ് കിട്ടാനായി ഏതെങ്കിലും പാത്രത്തിന്റെ അടപ്പ് കൊണ്ട് കട്ട് ചെയ്യാം. ആദ്യം രണ്ട് എണ്ണം പരത്തി വെയ്ക്കുക. ഒന്നിന്റെ നടുക്കായി ഇറച്ചി കൂട്ട് പരത്തി വെയ്ക്കുക. വശങ്ങളില്‍ ഇത്തിരി സ്ഥലം വിട്ടേക്കാം. രണ്ടാമത്തെ പത്തിരി മുകളില്‍ വെച്ച് വശങ്ങള്‍ പരസ്പരം അമര്‍ത്തി കൊടുക്കുക. അതിന് ശേഷം വശങ്ങള്‍ കയര്‍പിരിക്കുന്ന പോലെ ഷെയ്പില്‍ ആക്കുക.

ഇനി ചൂടായ എണ്ണയിലേക്ക് പത്തിരി ഇടാം. ആദ്യം തീ കൂട്ടി വെയ്ക്കുക. എണ്ണ നല്ല ചൂടായതിന് ശേഷമേ ഇറച്ചി പത്തിരി ഇടാന്‍ പാടുള്ളു. പത്തിരി ഇട്ടതിന് ശേഷം തീ കുറയ്ക്കുക. ഒരു സൈഡ് വെന്ത് കഴിയുമ്പോള്‍ മറിച്ചിടുക. ചൂടോടെ ടൊമാറ്റോസോസും കൂട്ടി കഴിച്ചോളൂ.

Wednesday, April 21, 2021

തന്തൂരി ചിക്കൻ

ഒരു ഫുൾ ചിക്കൻ നാലായി കട്ട്‌ ചെയ്തു വാങ്ങണം.. With skin..

ആദ്യമായി ചിക്കനിൽ മീൻ പൊരിക്കാൻ ഇടുന്നപോലെ വരയിടണം.. എങ്കിലേ മസാല നന്നായി പിടിച്ചു ചിക്കൻ soft ആയി കിട്ടുകയുള്ളു.

ഇനി 2 സ്പൂൺ lemon ജ്യൂസ്‌,

2സ്പൂൺ മുളക്പൊടി,

1/4 tspn മഞ്ഞൾപൊടി,

1 സ്പൂൺ gg പേസ്,ഉപ്പ്, ഇട്ട് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം.. ഇനി ഒരു 20 മിനിറ്റ് rest ചെയ്യാൻ വയ്ക്കണം..

20 മിനിറ്റ് ശേഷം marinate ചെയ്തു വച്ച ചിക്കനിലോട്ട് 1/2 കപ്പ് കട്ട തൈര്, 2സ്പൂൺ മുളക്പൊടി, 11/2 സ്പൂൺ gg paste, red ഫുഡ്‌ കളർ വേണമെങ്കിൽ ഒരു pinch ചേർക്കാം( ഞാൻ ചേർത്തിട്ടില്ല ),ശേഷം ഇതെല്ലാം ഒന്നൂടെ ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇനി അരമണിക്കൂർ rest ചെയ്യാൻ വയ്ക്കണം...

ഇനി ഒരു ഫ്രൈ പാൻ വച്ച് കുറച്ച് ഓയിൽ ഒഴിക്കുക, പിന്നെ 3 സ്‌പൂൺ ബട്ടർ ഒഴിക്കുക.. അതിലോട്ടു ചിക്കൻ ഇട്ട് ഫ്രൈ ചെയ്തു എടുക്കാം... ഓയിൽ ഉം ബട്ടർ ആവശ്യത്തിന് ഒഴിച്ച് കൊടുക്കണം.. കരിഞ്ഞു പോകാതെ ലോ flame il ഇടയ്ക്കു ഇടയ്ക്ക് മറിച്ചു ഇട്ട് വേവിച്ചെടുക്കുക..

ചിക്കൻ നല്ല soft ആകുന്നതാണ് correct പാകം.. എല്ലാ side ഉം വേവിക്കാൻ മറക്കല്ലേ

Tuesday, April 20, 2021

ഇഡലി സ്നാക്ക്


‌ഇന്ന് നാം ഉണ്ടാക്കുന്നത്‌ ഇഡലി മാവ് കൊണ്ടൊരു ഈസി സ്നാക്ക് ആണ്‌.

ഉള്ളിൽ നല്ല സോഫ്റ്റും പുറമെ നല്ല ക്രിസ്പിയും ആയിട്ടുള്ള ഒരു സ്നാക്ക് ആണിത്._ _ഇത്‌  വളരെ എളുപ്പത്തിൽ 15 മിനിറ്റിൽ  താഴെ സമയം കൊണ്ട് തയാറാക്കാനും പറ്റും .

            വേണ്ട ചേരുവകൾ

ഇഡലി മാവ് -2 കപ്പ്‌

സവോള -1 (ചെറുതായി അരിഞ്ഞത് )

ഇഞ്ചി -1 ടീസ്പൂൺ

പച്ചമുളക് -2

കറി വേപ്പില -ആവശ്യത്തിന്

റവ -7 ടേബിൾ സ്പൂൺ

ഉപ്പ്-ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഡലി മാവിലേക്കു സവോള,ഇഞ്ചി,പച്ചമുളക്,കറി വേപ്പില,ആവശ്യത്തിന് ഉപ്പ് ,റവ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് ഒരു സ്പൂൺ ഉപയോഗിച്ച് കുറച്ചു കുറച്ചായി ചൂടായ എണ്ണയിൽ ഒഴിച്ച് മീഡിയം തീയിൽ വറുത്തെടുക്കുക.

ചട്ട്ണി  കൂട്ടി കഴിക്കാൻ നല്ലതാണ് .

Monday, April 19, 2021

ചിക്കൻ ഗീ

കാശ്മീരി മുളക് - 8

ഉണക്കമുളക് - 8

പാനിൽ വറുത്ത് മിക്സിയിൽ ഇടുക.

മല്ലി _ 2 Table Spoon

ജീരകം - 1 tea Spoon

പെരുംജീരകം - 1 tea Spoon

ഗ്രാമ്പു - 8

കസൂരി മേത്തി - 1 Spoon

ഇത്രയും ചൂടാക്കി മിക്സിയിൽ ഇടുക.

ഇഞ്ചി - 1 കഷ്ണം

വെളുത്തുള്ളി - 10

കുരുമുളക് പൊടി - 1 Spoon

ഇത്രയും മിക്സിയിൽ ഇട്ട് 1 cup വെള്ളം ഒഴിച്ച് അരയ്ക്കുക.

ഇത് ഒരു BowI ൽ ഒഴിക്കുക.ഇതിലേക്ക്

തൈര് - 1/2 cup

മഞ്ഞൾപ്പൊടി - 1/2 Spoon

ഉപ്പ് - 1 Spoon

നാരങ്ങാനീര് - 1 Spoon

ഇത്രയും മിക്സ് ചെയ്ത്

ചിക്കൻ - 1 Kg

ചേർത്ത് നന്നായിട്ട് ഇളക്കി 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.

പാനിൽ നെയ്യ് - 2 Table Spoon ചൂടാക്കി

സമ്പാള _ 3

ചെറുതായിട്ട് അരിഞ്ഞ് വഴറ്റുക .

മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് വേവിക്കുക.

മല്ലിയില - 1/2 cup ചേർക്കുക.

വേറൊരു പാനിൽ 

നെയ്യ് - 1 Spoon ചൂടാക്കി കറിവേപ്പില മൂപ്പിച്ച് ചിക്കനിൽ ചേർക്കുക.

Sunday, April 18, 2021

പൊട്ടറ്റോ ചിക്കൻ ചീസ് ബോൾ

ഇന്ന് ഇവിടെ തയ്യാറാക്കുന്നത്‌ ഉരുളക്കിഴങ്ങും ചിക്കനും ഉപയോഗിച്ചുള്ള പൊട്ടറ്റൊ ചിക്കൻ ചീസ്‌ ബോൾ ആണ്‌.

        ചേരുവകൾ

1. ഉരുളക്കിഴങ്ങ് - അര കിലോ പുഴുങ്ങി  പൊടിച്ചത്.

   ഉപ്പ് - ആവശ്യത്തിന്‌

   ബ്രഡ് പൊടി - 4 സ്പൂൺ

2. ചിക്കൻ പീസ് - 8 പീസ്

   ഉപ്പ് , മഞ്ഞൾപ്പൊടി - ആവശ്യത്തിന്‌

3. സവാള - 2 എണ്ണം ചെറുതായി അരിഞ്ഞത്.

   കാപ്സിക്കം പകുതി അരിഞ്ഞത്

    ഇഞ്ചി - അര സ്പൂൺ

   പച്ചമുളക് - 1 എണ്ണം

   മല്ലിയില , വേപ്പില , ഉപ്പ് - ആവശ്യത്തിന്‌

4. ഗരം മസാല - അര സ്പൂൺ

     കുരുമുളക് പൊടി - അര സ്പൂൺ

     മഞ്ഞൾ പൊടി - കാൽ സ്പൂൺ

5. ബ്രഡ് പൊടി - ആവശ്യത്തിന്‌

6. ചീസ് - ആവശ്യത്തിന്‌

7 . എണ്ണ - വറുക്കാൻ ആവശ്യത്തിന്‌

          തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ നന്നായി കുഴച്ചെടുക്കുക.

രണ്ടാമത്തെ ചേരുവ വേവിച്ച് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.

മൂന്നാമത്തെ ചേരുവകൾ വഴറ്റുക അതിലേക്ക് നാലാമത്തെ ചേരുവയും ചിക്കനും ചേർത്ത് മിക്സ്‌ ചെയ്ത്‌ വെയ്ക്കുക.

കുഴച്ചു വെച്ച ഉരുളക്കിഴങ്ങ് ഓരോ ഉരുളകളായി എടുത്ത് കൈയിൽ വെച്ച് പരത്തി അതിലേക്ക്‌  ചിക്കൻ മിക്സും ചീസും വെച്ച് ഉരുട്ടി എടുക്കുക.

ഈ ഉരുട്ടി എടുത്തത്‌ ബ്രഡ് പൊടിയിൽ ഉരുട്ടി എടുത്ത് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

പൊട്ടറ്റോ ചിക്കൻ ചീസ് ബോൾ റെഡി ഇനി സോസും കൂട്ടി സെർവ് ചെയ്യാം

Saturday, April 17, 2021

ഇറച്ചിയും പത്തിരിയും


                    (റമദാൻ സ്പെഷ്യൽ)

റമദാൻ നോമ്പിന്‌ വൈകിട്ട്‌ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്‌ ഇറച്ചിയും പത്തിരിയും ആണ്‌. ഇറച്ചി എന്ന് പറയുമ്പോൾ അത്‌ ബീഫും ആകാം, ചിക്കനും ആകാം

ഇന്ന് റമദാൻ സ്പെഷ്യൽ 'ഇന്നത്തെ പാചകത്തിൽ' പത്തിരിയും ഇറച്ചിയും ഉണ്ടാക്കുന്ന വിധം ആണ്‌ പരിചയപ്പെടുത്തുന്നത്‌. ...  ഇറച്ചി ,ബീഫും ചിക്കനും വേറെ വേറെ റെസിപ്പി കൊടുത്തിട്ടുണ്ട്‌.

ആദ്യം നമുക്ക്‌ പത്തിരിയെ കുറിച്ച്‌ ചെറിയൊരു വിശദീകരണവും  പത്തിരി ഉണ്ടാക്കുന്ന വിധവും ഒന്ന് നോക്കാം

          പത്തിരി

അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. പേസ്ട്രി എന്നു അർഥം വരുന്ന അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. മാത്രമല്ല മലബാറിൽ ഉണ്ടായിരുന്ന അറബികളിൽനിന്നാണ് പത്തിരി ഉത്ഭവിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു._

കേരളത്തിലെ മുസ്ലിംങ്ങളുടെ ഇടയിൽ പത്തിരി വളരെ പ്രസിദ്ധമാണ്.  പ്രധാനമായും അത്താഴത്തിനു ഉണ്ടാക്കുന്ന പത്തിരിയുടെ കൂടെ ഇറച്ചിയോ മീനോ കഴിക്കും. കേരളം മുഴുവൻ  ഏതാണ്ട്‌ മുസ്ലിങ്ങളുടെ നോമ്പ് മാസമായ റമദാനിൽ ഇഫ്താർ സമയത്ത് പത്തിരി ഉണ്ടാകും.

പേരിനു പിന്നിൽ

പേർഷ്യൻ ഭാഷയിൽ ഫത്തീർ എന്നാൽ പരന്ന പലഹാരം എന്നർത്ഥം. പേർഷ്യയിൽ നിന്നാണ് ഫത്തീരി അഥവ പത്തിരി കേരളത്തിലെത്തുന്നത്. അറബിയിലും ഫത്തീറാഹ് എന്നാണ് എങ്കിലും ഇന്ന് ഫത്തീറ എന്നു വിളിക്കുന്ന പലഹാരം അറബിനാടുകളിൽ ഉണ്ടാക്കുന്നത് അരിപ്പൊടിയുപയോഗിച്ചല്ല.

ഉണ്ടാക്കുന്ന വിധം

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

പത്തിരി ഉണ്ടാക്കുന്ന രീതി

       പത്തിരി ചേരുവകള്‍

നന്നായി വറുത്ത്‌ അരിപ്പൊടി- നാലര കപ്പ്‌

ഉപ്പ്‌ - പാകത്തിന്‌

വെള്ളം - നാലുകപ്പ്‌

നെയ്യ്‌- 1 ടീസ്‌പൂണ്‍

ഉണ്ടാക്കുന്നവിധം

വെള്ളവും നെയ്യും ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.തിളച്ച്‌ കഴിയുമ്പോള്‍ തീ കുറച്ച്‌ 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത്‌ സ്‌പ്പൂണ്‍ കൊണ്ട്‌ തുടര്‍ച്ചയായി ഇളക്കുക.തീ അണച്ച ശേഷം 2-3 മിനിറ്റ്‌ മൂടി വയ്‌ക്കുക.

ചെറു ചൂടുള്ള മാവ്‌ കൈ കൊണ്ട്‌ നന്നായി കുഴച്ച്‌ മയം വരുത്തുക.മാവ്‌ ചെറു വലുപ്പത്തില്‍ ഉരുളകളാക്കിയതിനു ശേഷം പലകയില്‍ അരിപ്പൊടി തൂവി ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക.പാന്‍ ചൂടാക്കി പത്തിരി ഇട്ട്‌ അലപനേരം കഴിഞ്ഞ്‌ മറിച്ചിടാം.പൊങ്ങി വരുമ്പോള്‍ പത്തിരി എടുക്കുക.എണ്ണ ഉപയോഗിക്കരുത്‌.

ഇനി നമുക്ക്‌ കോഴിക്കറിയും ബീഫും ഉണ്ടാക്കുന്ന വിധം നോക്കാം.

ആദ്യം കോഴിക്കറി

         കോഴിക്കറി   ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം

ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം

ഇഞ്ചി- വലിയ കഷ്ണം

വെളുത്തുള്ളി- 5 അല്ലി

പച്ചമുളക്- 2 എണ്ണം

കറിവേപ്പില-ആവശ്യത്തിന്

മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- ഒരു ടാസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ വറുത്തത്- അരക്കപ്പ്

   തയ്യാറാക്കുന്ന വിധം

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം.

ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം.

ഇനി നമുക്ക്‌ ബീഫ്‌ കറി ഉണ്ടാക്കുന്ന വിധം നോക്കാം

               ബീഫ് കറി

ബീഫ്-1 kg

സവാള-2 വലുത്,ചെറുതായി അരിഞ്ഞത്

ചെറിയ ഉള്ളി-1 പിടി

ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-2 table spoon

പച്ചമുളക്-5 എണ്ണം

കറിവേപ്പില-ആവശ്യത്തിന്

ഉപ്പ്-ആവശ്യത്തിന്

മഞ്ഞൾ പൊടി-1 1/2  ടീസ്പൂണ്‍

മുളക്പൊടി-3 table spoon

മല്ലി പൊടി-2 table spoon

മീറ്റ് മസാല- 2 table spoon

ഗരം മസാല-1 table spoon

കുരുമുളക് പൊടി-1 table spoon

കായം പൊടി-3 നുള്ള്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ്,എടുത്തു വെച്ചിരിക്കുന്നതിൽ നിന്നു പകുതി സവാള,ഇഞ്ചി വെളുത്തുള്ളി paste എന്നിവ ഒരു cooker ലേക്ക് മാറ്റുക.അതിലേക്ക് മഞ്ഞൾ പൊടി 11/2ടീസ്പൂണ്, മുളക് പൊടി 2 table spoon, മല്ലി പൊടി 2 table spoon, മീറ്റ് മസാല 1 table spoon ,ഉപ്പ്,കറിവേപ്പില, പച്ചമുളക് 3 എണ്ണം,കായം എന്നിവ ഇട്ട് നന്നായ്  marinate ചെയ്‌ത് കുറഞ്ഞത് 20 minute വെക്കുക.ശേഷം cooker അടച്ചു  വെള്ളം ചേർക്കാതെ medium flame ഇൽ 5 whislte വരെ വേവിക്കുക.

ഇനി ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂണ് എണ്ണ ഒഴിച്ചു,കടുക് പൊട്ടിച്ചു ബാക്കി ഉള്ള സവാള,ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. അതിലേക്ക് ബാക്കി ഉള്ള മുളക് പൊടിയും,മീറ്റ് മസാലയും എടുത്ത് വെച്ചിരിക്കുന്ന ഗരം മസാല യും ചേർത്ത് പച്ച മണം പോകുന്നത് വരെ നന്നായ് വഴറ്റുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ട് ചാറു കുറുകുന്നത് വരെ തിളപ്പിക്കുക.അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത വാങ്ങാം..വേണമെങ്കിൽ അവസാനം കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാവുന്നതാണ്.

അപ്പോ പത്തിരിയും ഇറച്ചിയും റെഡി ആയിട്ടുണ്ട്‌

Friday, April 16, 2021

ജീരക കഞ്ഞി

ഇന്ന് നമുക്ക്‌ ജീരകകഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നോമ്പ്‌ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവം ആണ്‌ ജീരകകഞ്ഞി.  ഔഷധ ഗുണങ്ങൾ നിറഞ്ഞ ഇത്‌ നോമ്പ്‌ തുറ സമയം പള്ളികളിലും വീടുകളിലും ഉണ്ടാക്കാറുണ്ട്‌.. വീടുകളിൽ ഇത്‌ ഇടയത്തായ ഭക്ഷണം ആയും ഉപയോഗിക്കാറുണ്ട്‌.

കേരളത്തിലെ ഒരു ഭക്ഷണ പദാർത്ഥമാണ് കഞ്ഞി. അരി വെന്ത വെള്ളത്തോട് കൂടി കഴിക്കുന്ന ഭക്ഷണമാണ് കഞ്ഞി. ഗ്രാമപ്രദേശങ്ങളിലെല്ലാം ഇന്നും ഒരു നേരമെങ്കിലും കഞ്ഞികുടിക്കൽ പലരുടെയും ശീലമാണ്. ഭക്ഷണ ദൗർലഭ്യം നേരിട്ടിരുന്ന കാലത്ത് കഞ്ഞി ആയിരുന്നു ദരിദ്രരുടെ മുഖ്യാഹാരം. മലയാളിയുടെ ആഢ്യമനോഭാവമാവാം ആ വാക്ക് പോലും മലയാളമനസ്സിൽ പഴഞ്ചൻ രീതികളുടെ മറുവാക്കായി മാറിയത്. അരി വേവിച്ചതിന് ശേഷം പൊതുവെ കളയാറുള്ള കഞ്ഞിവെള്ളം നല്ലൊരു പാനീയം കൂടിയാണ്. പനിയും മറ്റും ഉണ്ടാവുമ്പോൾ പൊതുവെ നിർദ്ദേശിക്കാറുള്ള ഭക്ഷണ പദാർത്ഥവും കഞ്ഞിയാണ്. വിശപ്പിനും ക്ഷീണത്തിനും ഉത്തമമായ കഞ്ഞി പലവിധ മരുന്നുകൂട്ടുകൾ ചേർത്ത് ഔഷധക്കഞ്ഞിയായും ഉപയോഗിക്കുന്നു.

കഞ്ഞിയിൽ കുറച്ച്‌ ഔഷധ ഗുണങ്ങൾ നിറഞ്ഞ സാധനങ്ങൾ ചേർത്ത്‌ പാകം ചെയ്യുന്ന ഒന്നാണ്‌ ജീരകകഞ്ഞി കഞ്ഞിയിൽ ഇടുന്ന സാധനങ്ങളുടെ വ്യത്യാസം കൊണ്ട്‌ തന്നെ കഞ്ഞി പല പേരുകളിൽ അറിയപ്പെടാറുണ്ട്‌. . 'ജീരകക്കഞ്ഞി, ഔഷധ കഞ്ഞി, കർക്കടക കഞ്ഞി,ഉലുവാക്കഞ്ഞി, പൂക്കഞ്ഞി , കഷായക്കഞ്ഞി എന്നിങ്ങനെ .

നോമ്പ്‌ കാലത്ത്‌ പതിവായി ഉണ്ടാക്കാറുള്ള ജീരകക്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

രണ്ട്‌ രീതിയിൽ ഉണ്ടാക്കുന്ന വിധം നൽകിയിട്ടുണ്ട്‌.   ആദ്യം ജീരകശാല  അരി ഉപയോഗിച്ച്‌ കുക്കറിലും മറ്റൊന്ന് പൊടിയരി ഉപയോഗിച്ച്‌ തീയിലും

ജീരക കഞ്ഞി. ഇഫ്താർ സ്പെഷൽ

ചേരുവകൾ

ജീരകശാല അരി. 2 കപ്പ്

ബട്ടർ. 1 ടേബിൾസ്പൂൺ.

മഞ്ഞൾ പൊടി. 1/2 സ്പൂൺ.

ഉലുവ. 1 സ്പൂൺ.

മല്ലിപൊടി. 1 സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ചുവന്നുള്ളി - 5

നല്ല ജീരകം. 1 സ്പൂൺ

നാളികേരം 1 കപ്പ്

വെള്ളം -  ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു കുക്കറിൽ 6 കപ്പ് വെള്ളവും അരിയും, മഞ്ഞൾ, മല്ലിപൊടികളും, ഉലുവയും, ബട്ടറും ചേർത്ത് 3 വിസിൽ വരുത്തുക. ആവിപോയി തുറന്നു, നാളികേരം, , നല്ലജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ, ഒരു കപ്പ് വെള്ളത്തിൽ മയത്തിൽ അരച്ച് ചേർത്ത് പതച്ചാൽ തീയണക്കുക.

 ജീരകക്കഞ്ഞി തയ്യാർ.

ഇനി പൊടിയരി ഉപയോഗിച്ച്‌  ജീരക കഞ്ഞി  ഉണ്ടാക്കുന്ന വിധം നോക്കാം

ആവശ്യമായ സാധനങ്ങള്‍

പൊടിയരി : 3 തവി

ചെറുപയര്‍ : 3 തവി

ഉലുവ : ഒരു നുള്ള്

തേങ്ങ ചിരവിയത് : അര മുറി

ചെറിയ ഉള്ളി : 7 എണ്ണം

ജീരകം : 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍

ഉപ്പ്  - പാകത്തിന്

തയ്യാറാക്കുന്ന വിധം

കഴുകിയെടുത്ത പൊടിയരിയും, പൊതിര്‍ത്തിയ ചെറുപയറും,ഉലുവയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.ശേഷം തേങ്ങ,ചെറിയ ഉള്ളി,ജീരകം എന്നിവ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഈ മിശ്രിതം വേവിച്ച് വെച്ച കഞ്ഞിയിലേക്കൊഴിച്ച് അല്പം തിളപ്പിക്കുക.ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് സ്വാദോടെ ഉപയോഗിക്കാം

Thursday, April 15, 2021

വിഷു കട്ട

വിഷുവിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്.  വിഷുന്റെ അന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് തൃശൂർ ഭാഗങ്ങളിൽ കഴിക്കാറുള്ളത് വിഷു കട്ട ആണ് .ഇതിന്റെ കൂടെ ഒരു അടിപൊളി മാങ്ങാ കറി കൂട്ടി ആണ് കഴിക്കാറ് .

വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ചില ഇടങ്ങളിൽ ശ‍ർക്കര പാനിക്കൊപ്പം കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതി‍ർന്നവ‍ർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.

                  ചേരുവകൾ

പച്ചരി - 2 ഗ്ലാസ്‌ ( 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തത് )

കട്ടി ഒന്നാം തേങ്ങ പാൽ  - 2 ഗ്ലാസ്‌

രണ്ടാം തേങ്ങ പാൽ - 8 ഗ്ലാസ്‌

ചെറിയ ജീരകം ( നല്ല ജീരകം )- 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

                     ഉണ്ടാക്കുന്ന വിധം

1. അടി കട്ടിയുള്ള ഒരു പാത്രമെടുത്തു അതിലേക്കു കട്ടി കുറഞ്ഞ തേങ്ങാപാൽ ഒഴിച്ച് തിളപ്പിക്കുക.

2. കുതിർത്തു വച്ചിരുന്ന അരി ഈ തിളക്കുന്ന പാലിലേക്ക് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കണം.

3. അരി ഒരു 90% വേവുമ്പോൾ അതിലേക്കു കട്ടിയുള്ള ഒന്നാം പാൽ കൂടെ ചേർത്ത് ഇളക്കണം.

4. കുറിച്ച് ജീരകം കൂടെ ചേർക്കാം.

5. അരി നല്ലപോലെ തേങ്ങാപാലിൽ കിടന്നു വെന്തു വരണം.

6. തേങ്ങാപാൽ ഒക്കെ വാട്ടി അരി നല്ലപോലെ വെന്തു നമുക്ക് വേണ്ട പാകം ആകുമ്പോൾ വാങ്ങി വക്കാം. ശെരിക്കും പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആവണം.

7. തീ കെടുത്തി ചൂടോടെ കൂടെ ഒരു സ്റ്റീൽ പ്ലേറ്റിലോട്ട് മാറ്റി പരത്തി എടുക്കുക.

തണുത്തതിന് ശേഷം പഞ്ചസാരയോ, ശർക്കര നീരോ, മാങ്ങാ കറിയോ കൂട്ടി കഴിക്കാം.

Wednesday, April 14, 2021

തരിക്കഞ്ഞി

കേരളത്തിൽ റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് തരിക്കഞ്ഞി. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ. കഞ്ഞി എന്ന പേരുണ്ടെങ്കിലും കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്.

റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ്‌ തരിക്കഞ്ഞി. ഈന്തപ്പഴം കഴിച്ച്‌ നോമ്പ്‌ തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ്‌ തരിക്കഞ്ഞിയാണ്‌ കുടിയ്‌ക്കുക. അതുകഴിഞ്ഞാണ്‌ മറ്റു വിഭവങ്ങളിലേയ്‌ക്ക്‌ കടക്കുന്നത്‌. റവയാണ്‌ തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ

            ആവശ്യമുള്ള വസ്‌തുക്കള്‍

1 റവ അരക്കപ്പ്‌

2 പശുവിന്‍ പാല്‍ - 1കപ്പ്‌

3 തേങ്ങാപ്പാല്‍- 1 കപ്പ്‌

4 പഞ്ചസാര - പാകത്തിന്‌

5 ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്‌

6 അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം

7 ഉണക്ക മുന്തിരി - പത്തോ പതിനഞ്ചോ എണ്ണം

8 ചുവന്നുള്ളി അരിഞ്ഞത്‌- 1ടീസ്‌പൂണ്‍

9 നെയ്യ്‌ -2 ടീസ്‌പൂണ്‍

            തയ്യാറാക്കുന്ന വിധം

ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക. ശേഷം നെയ്യ്‌ ചൂടാക്കി അതിലേയ്‌ക്ക്‌ ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുതിരിയും ചേര്‍ത്ത്‌ വറുത്ത്‌ തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്‌ക്ക്‌ ഒഴിയ്‌ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക

      മേമ്പൊടി

ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച്‌ ഇടുന്നതിന്‌ പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത്‌ തിളപ്പിച്ചാല്‍ രുചിയേറും.

Tuesday, April 13, 2021

ഡാൽഗോണ കോഫി

ഈയിടെയായി ഹിറ്റായി മാറിയ ഒരു റെസിപ്പി ആണ്‌ ഡാൽഗോണ കോഫി . ഈ ചൂട്‌ കാലത്ത്‌ വെറുതെ വീട്ടിൽ ഇരിക്കുന്ന നമുക്ക്‌ അധികം ചേരുവകൾ ഒന്നും ഇല്ലാത്ത ഈ കോഫി സ്വന്തമായിട്ട്‌ ഒന്ന് ഉണ്ടാക്കി നോക്കാം .

                ചേരുവകൾ

കോഫി പൗഡർ -2 ടേബിൾ സ്പൂൺ

പഞ്ചസാര-2 ടേബിൾ സ്പൂൺ

ചൂട് വെള്ളം -2 ടേബിൾ സ്പൂൺ

പാൽ - ഒരു ഗ്ലാസ്‌

ഐസ്‌ ക്യൂബ്‌ - 2 എണ്ണം

                 തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ മൂന്ന് ചേരുവകൾ സ്പൂൺ കൊണ്ട് നല്ലതുപോലെ മിക്സ്‌  ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക.

( ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഒരു സ്പൂൺ അല്ലെങ്കിൽ fork ഉപയോഗിച്ച്  ബീറ്റ്‌ ചെയ്താൽ മതി. )

ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം  മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം.മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം  വയ്ക്കാം. 

ഇത്‌ നല്ല പോലെ മിക്സ്‌ ആക്കിയ ശേഷം കുടിക്കാം.

Monday, April 12, 2021

ടേസ്റ്റി ബ്രഡ് മസാല

വൈകിടത്തെ ചായക്ക്‌ എല്ലാം കഴിക്കാൻ പറ്റിയ പുതിയ തരം സ്നാക്ക്സ്‌ നമുക്ക്‌ വീട്ടിൽ തന്നെ ബ്രെഡ്‌ ഉപയോഗിച്ച്‌ ഉണ്ടാക്കി നോക്കാം... വ്യത്യസ്തമായ ഒന്നായതിനാൽ കുട്ടികൾകും ഇഷ്ടപ്പെടും. 

            ചേരുവകൾ

ബ്രഡ് അരികു മുറിച്ചു ക്യൂബ്സ് ആക്കിയത്   - 6 slice

സവോള ചെറുതായി അരിഞ്ഞത് – 1 ചെറുത്

തക്കാളി  - 1 ചെറുത്

പച്ചമുളക്  -  1 എണ്ണം

കറി വേപ്പില /മല്ലിയില അരിഞ്ഞത്-3 ടേബിൾ സ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ

നാരങ്ങാ നീര്  -  1/4 നാരങ്ങായുടേത്

മഞ്ഞൾപൊടി  -  1/4 ടീസ്പൂൺ

മുളകുപൊടി -  1/2  ടീസ്പൂൺ

ചെറിയ ജീരകം പൊടിച്ചത്  -  1/2 ടീസ്പൂൺ

ഗരം മസാല   -  1/2 ടീസ്പൂൺ

എണ്ണ. -  ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

                    തയ്യാർ ആക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി സവോള, പച്ചമുളക്, കറിവേപ്പില , ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവ നന്നായി വഴറ്റുക.

ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ജീരകം പൊടിച്ചത് എന്നിവ ചേർത്ത് മൂപ്പിക്കുക.

തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക.

ആവശ്യത്തിന് ഉപ്പും, ഗരംമസാലയും ചേർക്കുക 

ബ്രെഡും കുറച്ചു കുറച്ചായി ചേർത്തിളക്കുക.മീഡിയം തീയിൽ 3- മിനിറ്റ് ഒന്ന് മൊരിയിച്ചെടുക്കുക.

ചൂടോടെ മേലെ കുറച്ചു നാരങ്ങാ നീരും പിഴിഞ്ഞ് ഒഴിച്ച ശേഷം സെർവ് ചെയ്യാം.

Sunday, April 11, 2021

സ്പൈസി എഗ്ഗ്‌, ബ്രെഡ്‌ ടോസ്റ്റ്‌

ഇന്ന് നാം തയ്യാറാക്കുന്നത്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവും റിച്ച്‌നസ്‌ തോന്നിക്കുന്നതുമായ  സ്പൈസി എഗ്ഗ്‌, ബ്രെഡ്‌ ടോസ്റ്റ്‌ ആണ്‌.

              ചേരുവകൾ

മുട്ട - 3 എണ്ണം

ബ്രെഡ്‌ - 10 എണ്ണം ( sliced )

ചെറിയ ഉള്ളി - 8 എണ്ണം

പച്ചമുളക് _ 1 എണ്ണം

മല്ലിയില _ 2 സ്പൂൺ

കുരുമുളകുപൊടി _ 1/4 ടീസ്പൂൺ

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

ഉപ്പ് - പാകത്തിന്

പാൽ - 1/4 കപ്പ്

വെളിച്ചെണ്ണ , ഓയിൽ - ആവശ്യത്തിന്‌

                 തയ്യാറാക്കുന്ന വിധം

മുട്ട ,ഉപ്പ് ,കുരുമുളകുപൊടി ,മഞ്ഞൾപ്പൊടി എന്നിവ മിക്സ്‌ ആക്കി ബീറ്റ്‌ ചെയ്യുക.

അതിലേക്ക്‌ ചെറിയ ഉള്ളി ,പച്ചമുളക് ,മല്ലിയില ചെറുതായി അരിഞ്ഞത്‌ എന്നിവ  ചേർത്ത് ഇളക്കുക.

അതിലേക്ക്‌ പാല് ചേർത്ത് വീണ്ടും ഇളക്കുക.

ഇനി നമുക്ക്‌ ഇത്‌ തയ്യാറാക്കാനായി ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ / ഓയിൽ പുരട്ടിയ ശേഷം ബ്രെഡ്‌ ഓരോ പീസ്‌ ഈ കൂട്ടിൽ മുക്കി പാനിൽ ഇട്ട്‌ ചെറുതായി വേവിക്കുക. കരിയാതെ ഒന്ന് മറിച്ചിടുക.

ഇനി ഇത്‌ നമുക്ക്‌ സോസ്‌ ചേർത്ത്‌ കഴിക്കാവുന്നതാണ്‌.

Saturday, April 10, 2021

റവ ചിപ്സ്

ചായക്ക്‌  കടി ഒന്നും വീട്ടിൽ ഇല്ല എങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ഐറ്റം പറഞ്ഞു തരട്ടെ. 

                     വേണ്ട സാധനങ്ങൾ

റോസ്റ്റഡ്‌ റവ - ഒരു കപ്പ്‌

മുളക്‌ പൊടി - അര സ്പൂൺ

കുരുമുളക്‌ പൊടി - അൽപം

കായം പൊടി - ഒരു നുള്ള്‌

സോഡ പൊടി - ഒരു നുള്ള്‌

ഉപ്പ്‌ - ആവശ്യത്തിന്‌

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്‌

വെള്ളം - കുഴക്കാൻ ആവശ്യമുള്ളത്‌

               തയ്യാർ ആക്കുന്ന വിധം

ഒരു കപ്പ് റോസ്റ്റഡ് റവ യിൽ അര സ്പൂണ് മുളക് പൊടിയും കുറച്ചു കുരുമുളക്‌ പൊടിയും ഒരു നുള്ളു കായ പൊടിയും ഒരു നുള്ളു സോഡാ പൊടിയും പകത്തിനു ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്തു ചപ്പാത്തി ക്കു കുഴക്കുന്ന പോലെ അല്പലമായി വെളളം ഒഴിച്ച്‌  കുഴച്ചു വെക്കുക. 10 മിനിറ്റ് മൂടി വെച്ച ശേഷം ചപ്പാത്തിക്കു പരത്തുന്നപോലെ കനം കുറച്ചു വട്ടത്തിൽ പരത്തി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക.

നല്ല ക്രിസ്പിയായ ഒരു സ്നാക് റെഡി ആയി.. കുട്ടികൾകൊക്കെ ഒത്തിരി ഇഷ്ടമാവും

Friday, April 9, 2021

നാടൻ കോഴിക്കറി

അല്‍പം നാടന്‍ പാചകത്തിലേക്ക് പോവാം. ഇന്നത്തെ കാലത്ത് ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. വില കുറവ്‌ ഉള്ളത്‌ കൊണ്ട്‌ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ സമയം ആണിപ്പോൾ ...പക്ഷിപ്പനി ഉള്ള ഇടങ്ങളിൽ ഉള്ളവർ ചിക്കൻ കഴിക്കാതിരിക്കുന്നതാണ്‌ ഉത്തമം.  എത്രയൊക്കെ മോഡേണ്‍ വിഭവങ്ങളുടെ പുറകേ പോയാലും നാടന് വിഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം തന്നെ ഉണ്ടായിരിക്കും.

പഴമയുടെ ആ പുതു രുചിയാണ് പലപ്പോഴും നമ്മുടെ അടുക്കളകളെ സമ്പന്നമാക്കുന്നതും. ഇത്തരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട നാടന്‍ കോഴിക്കറി തയ്യാറാക്കാം.   അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

               ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം

ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം

ഇഞ്ചി- വലിയ കഷ്ണം

വെളുത്തുള്ളി- 5 അല്ലി

പച്ചമുളക്- 2 എണ്ണം

കറിവേപ്പില-ആവശ്യത്തിന്

മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- ഒരു ടാസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ വറുത്തത്- അരക്കപ്പ്

               തയ്യാറാക്കുന്ന വിധം

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം.

ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം. അല്‍പസമയത്തിനു ശേഷം ചിക്കന്‍ കറി തയ്യാര്‍.

Wednesday, April 7, 2021

ബ്രഡ്‌ സ്നാക്ക്

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു  പലഹാരം ഉണ്ടാക്കി നോക്കാം.  വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉള്ള കുറച്ച്‌ ചേരുവകൾ മതി ഇത്‌ ഉണ്ടാക്കാൻ.

                     ചേരുവകൾ

ബ്രെഡ് - 6 എണ്ണം

എണ്ണ - 1 ടേബിൾസ്പൂൺ

നല്ല ജീരകം / പെരുംജീരകം - 1/4 ടീസ്പൂൺ

സവാള - 1 കൊത്തി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3/4 ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം കൊത്തി അരിഞ്ഞത്

കാരറ്റ്, ഗ്രീൻ പീസ് - 1/4 കപ്പ്‌ ( ബീൻസും  ഉപയോഗിക്കാം )

ഉരുളകിഴങ്ങ് - 2 എണ്ണം വേവിച്ച് ഉടച്ചത്

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ഗരം മസാല പൊടി - 1/4 ടീസ്പൂൺ

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

                 ഉണ്ടാക്കുന്ന വിധം

പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നല്ല ജീരകം / പെരുഞ്ചീരകം ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക.

ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ വെന്തുകഴിയുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.

മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് വേവിച്ച്‌ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഉരുളക്കിഴങ്ങിന് വലിയ കട്ടകൾ  ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച് കിട്ടുമ്പോൾ തീ കെടുത്താം. നമ്മുടെ ഫില്ലിംഗ് റെഡി.

ഇനി ബ്രെഡ് എടുത്ത് അതിന്റെ നാല് വശത്തുള്ള ബ്രൗൺ കളർ ഉള്ള ഭാഗം മുറിച്ചു മാറ്റുക.

എന്നിട്ട് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഓരോ ബ്രെഡും നല്ല പോലെ പരത്തിയെടുക്കുക.

ഇനി ഒരു ബ്രെഡിന്റെ മുകൾഭാഗത്ത് ആയിട്ട് നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് ചേർത്ത്, അതിന്റെ മുകളിൽ പരത്തി എടുത്ത വേറെ ബ്ബ്രെഡ് വെച്ച്, കൈവിരലിൽ വെള്ളമുപയോഗിച്ച് നന്നായിട്ട് ബ്രെഡിന്റെ 4 ഭാഗവും ഒട്ടിച്ചു കൊടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് അത് നല്ലപോലെ ചൂടാക്കുമ്പോൾ, റെഡിയാക്കി വെച്ചിട്ടുള്ള ബ്രെഡ് അതിലേക്കിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ മൊരിച്ചെടുക്കുക.

അങ്ങനെ നമ്മുടെ ബ്രഡ് സ്നാക്സ് റെഡി.

എണ്ണയുടെ ചൂട് കൂടാനും പാടില്ല കുറയാനും പാടില്ല. (എണ്ണയുടെ ചൂട് കുറവാണെങ്കിൽ,ബ്രെഡ് എണ്ണം മൊത്തം വലിച്ചെടുക്കും. എണ്ണയുടെ ചൂട് കൂടുതലാണെങ്കിൽ, ബ്രെഡ് പെട്ടെന്ന് കരിഞ്ഞുപോകും.)

Tuesday, April 6, 2021

ഓട്‌സ് ഉപ്പുമാവ്

ചെറുതായി വറുത്ത ഓട്സ് -രണ്ടു കപ്പ്‌

പച്ചമുളക് -3 എണ്ണംചെറുതായി അരിഞ്ഞത്

സവാള -1 എണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി-ഒരു കഷണം ചെറുതായി അരിഞ്ഞത്

ക്യാരറ്റ് ,ബീൻസ് -ചെറുതായി അരിഞ്ഞത്

അല്പം ഗ്രീൻപീസ്‌

ഉഴുന്ന് പരിപ്പ്,വെളിച്ചെണ്ണ,കടുക്,കറിവേപ്പില ആവശ്യത്തിന്

ഒരു പാനിൽ ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് ,ഒരു കതിർ കറിവേപ്പില ,അര ടീസ്പൂണ്‍ കടുക് എന്നിവ താളിയ്ക്കുക.സവാള ,പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക.ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കുക.പാകത്തിന് ഉപ്പു ചേർക്കുക. ഇനി വെജിറ്റബിൾസ് ചേർത്ത് അര കപ്പ്‌ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിയ്ക്കണം ..വെന്തതിനു ശേഷം അടപ്പ് മാറ്റി ഓട്സ് ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് 3-4 മിനിട്ട് അടച്ചു വെച്ച് വേവിയ്ക്കുക. ഓട്സ് ഉപ്പുമാവ് തയ്യാർ . ടിപ്സ് -ഇതിൽ മധുരം (പഞ്ചസാര) ചേർത്ത് വേവിച്ച് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് ..തീര്ച്ചയായും വളരെ നല്ലൊരു ആഹാരമാണ് ഈ ഓട്സ് ഉപ്പുമാവ്

Monday, April 5, 2021

പാവയ്ക്കാ സ്പെഷ്യൽ

കൈപ്പ് കൂടുതലുള്ള പാവയ്ക്കാ ആണെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക…

പാവയ്ക്കാ - 2

സബോള - 3 (മീഡിയം സൈസ്)

വെളുത്തുള്ളി -  3 അല്ലി

തക്കാളി - 1 (വലുത് )

മുളക് പൊടി – 2 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ

ഉലുവ - ഒരു നുള്ള്

കറിവേപ്പില

വിനാഗിരിയും ഉപ്പും ചേർത്ത് പാവയ്ക്കാ നല്ലതായി കഴുകി വയ്ക്കുക. പിന്നെ പാവയ്ക്കാ നടുവേ നാലായി  കീറി ഘനം  കുറച്ചു അരിഞ്ഞത്  കുറച്ചു  ഉപ്പു ചേർത്ത് വറുത്തു കോരുക. സബോള, വെളുത്തുള്ളി, കറിവേപ്പില, തക്കാളി എല്ലാം ചെറുതായി അരിഞ്ഞത് ഒരു ചീനച്ചട്ടിയിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച് വഴറ്റുക. പിന്നെ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉലുവയും ചേർക്കുക . പാകത്തിന് ഉപ്പു ചേർക്കുക. അര ഗ്ലാസ് വെള്ളം ഒഴിച് തിളക്കുമ്പോൾ വറുത്തു വെയ്ച്ച പാവയ്ക്കാ ചേർക്കുക. വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക. അളവുകൾ ഇഷ്ട്ടാനുസാരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

Sunday, April 4, 2021

മുളക് ചമ്മന്തി

ഇന്നൊരു മുളക് ചമ്മന്തി യുടെ റെസിപ്പീയാണ് പലർക്കും അറിയാവുന്നതാകും അറിയാൻ വയ്യാത്തവർക്കായി ഇത് 1 ആഴ്ചവരെ പുറത്ത് സൂക്ഷിക്കാട്ടോ 8 പേർക്ക് കഴിക്കാനുള്ള അളവാണ് ഞാൻ പറയുന്നത്

10 വറ്റൽമുളക് വെളിച്ചെണ്ണയിൽ ഇട്ടു വറുത്തു കോരുക ചൂടേറുമ്പോ നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി അരച്ചെടുക്കുക 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ 1/4 ടേബിൾസ്പൂൺ കടുക് പൊട്ടിക്കണം അതിലേക്കു 1 ടീസ്പൂൺ ഇഞ്ചി 1 ടീസ്പൂൺ വെളുത്തുള്ളി 6 ചുവന്നുളി പൊടിയായി മുറിച്ചതും ആവശ്യത്തിന് കറിവെയ്പ്പിലയും ചേര്ത് മൂപ്പിചെടുക ആവശ്യത്തിന് ഉപ്പും ചേരുക ശേഷം ഒരു നുള്ളു മഞ്ഞപ്പൊടിയും ചേര്ത് മൂത്തുവരുമ്പോൾ അരച്ച മുളകും പുലിയുടെ ബാക്കിയും ചേര്ത് നന്നായി കുറുകുമ്പോൾ ഉപയോഗികം ഇത് കപ്പയ്ക്കും ചോറിനുമെല്ലാം നല്ല കോമ്പിനേഷൻ ആണ്

Saturday, April 3, 2021

ലസ്സി

ചൂടിനെ തുരത്താന്‍ ഈസിയായി ലസ്സിയുണ്ടാക്കിയാലോ? 

ദിവസം പോകും തോറും ചൂടും കൂടി വരികയാണ്. പരമാവധി വെള്ളം കുടിച്ച്‌ ശരീരത്തില്‍ തണുപ്പു നിലനിര്‍ത്താന്‍ ശ്രമിക്കണം. ചൂടിനെ തുരത്താന്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാവുന്ന പാനീയമാണ്ലസ്സി  

                         ചേരുവകള്‍

1. കട്ടിയുള്ള തണുത്ത തൈര് (പുളിയില്ലാത്തത്) - 2 കപ്പ്

2. പഞ്ചസാര - 34 ടേബിള്‍സ്പൂണ്‍

3. തണുത്തവെള്ളം - അരക്കപ്പ്

4. ഐസ് ക്യൂബുകള്‍ - ആവശ്യത്തിന്

5. പിസ്ത ചെറുതായി അരിഞ്ഞത് - ആവശ്യത്തിന്

                    തയ്യാറാക്കുന്ന വിധം

പുളിയില്ലാത്ത തണുത്ത തൈര് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അതിലേക്ക് പഞ്ചസാരയും തണുത്തവെള്ളവും ചേര്‍ക്കുക.നന്നായി പതഞ്ഞുവരുന്നതുവരെ വീണ്ടും ബ്ലെന്‍ഡ് ചെയ്യുക. ഐസ് ക്യൂബുകള്‍ ചേര്‍ത്ത് സെര്‍വിങ് ഗ്ലാസിലേക്ക് മാറ്റുക. പിസ്തക്കഷ്ണങ്ങള്‍ ഇട്ട് അലങ്കരിച്ച്‌ തണുപ്പിച്ച്‌ വിളമ്ബാം.

Friday, April 2, 2021

പെസഹ അപ്പവും പാലും

പെസഹ അപ്പവും പാലും തയ്യാറാക്കുന്ന വിധങ്ങള്‍

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്‌. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു

രീതി 1

              ആവശ്യമായ സാധനങ്ങള്‍

പച്ചരിപ്പൊടി വറുത്തത് 1 കി.ഗ്രാം,

തേങ്ങ 1,

ഉഴുന്നുപരിപ്പ് കാല്‍ കി.ഗ്രാം,

ജീരകം 2 ടേബിള്‍സ്പൂണ്‍,

ചുവന്ന ഉള്ളി 7എണ്ണം,

വെളുത്തുള്ളി 10 എണ്ണം,

ഉപ്പ് പാകത്തിന്.

                ഉണ്ടാക്കുന്ന വിധം

അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയുംകുടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. വാഴയില വെയിലത്ത് വാട്ടി കീറിയെടുക്കുക. വാഴയില ഇടതു കൈയ്യില്‍ വച്ച് വലതു കൈകൊണ്ട് കുറച്ച് കുഴച്ച മാവെടുത്ത് അല്പം ഒന്ന് ഉരുട്ടി നീട്ടി വാഴയിലയ്ക്കകത്ത് വച്ച് മടക്കുക. അത്രയും മാവ് എടുത്ത് ഉരുട്ടി നീട്ടി മടക്കിന്റെ പുറത്തു വയ്ക്കുക. അതിനു ശഷം ഇല ഒന്നിച്ച് മടക്കി അപ്പച്ചെമ്പില്‍വയ്ക്കണം. മൊത്തം മിശ്രിതം ഇതുപേലെ എടുക്കുക. ഒന്നിച്ചുവച്ച് പുഴുങ്ങിയെടുക്കുക. ഇണ്ടറിയപ്പം റെഡി.

______________________________

രീതി 2

              ആവശ്യമായ സാധനങ്ങള്‍

വറുത്ത അരിപ്പൊടി – 2 1/2 കപ്പ്

ഉഴുന്ന് 1/4 കപ്പ്

തേങ്ങ ചുരണ്ടിയത് – 1 കപ്പ്

ജീരകം – 1/2 ടേബില്‍ സ്പൂണ്‍

വെളുത്തുള്ളി – 3 അല്ലി

ചെറിയുള്ളി – 10 എണ്ണം

ഉപ്പ് ആവശ്യത്തിന്‌

               ഉണ്ടാക്കുന്ന വിധം

രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക. സാധാരണ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്ന് വെഞ്ചെരിച്ചു കിട്ടുന്ന കുരുത്തോലയാണ്‌ ഇതിനുപയോഗിക്കുന്നത്. അങ്ങനെ കുരിശിന്‍റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.

_________________________________

രീതി 3

             ആവശ്യമായ സാധനങ്ങള്‍

അരിപ്പൊടി-1കപ്പ്

ഉഴുന്ന്-1/4 കപ്പ്

തേങ്ങ പീര -1കപ്പ്

വെളുത്തുള്ളി -1 എണ്ണം

ചുവന്നുള്ളി-4,5

ജീരകം-കുറച്ച്

വെള്ളം – 1- 1.5കപ്പ്

              ഉണ്ടാക്കുന്ന വിധം:

1) ഉഴുന്ന് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം,കുറച്ച് വെള്ളം ചേര്‍ത്ത്അരച്ചെടുക്കുക. 2) തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം എന്നിവ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.3) ഒരു പാത്രത്തില്‍ വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിയ്ക്കുക.അതിലേയ്ക്ക് അരിപ്പൊടി കുറേശ്ശേ ഇട്ട് വാട്ടിക്കുഴയ്ക്കുക. അതിലേയ്ക്ക് ഉഴുന്ന് കൂട്ടും,തേങ്ങാക്കൂട്ടും ചേര്‍ത്ത് നന്നായി യോജിപ്പിയ്ക്കുക. ( ഈ മിശ്രിതം ഏകദേശം ഇഡ്ഡലി മാവിന്റെ അയവില്‍ ആയിരിയ്ക്കണം) 4)ഈ കൂട്ട് മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച ശേഷം നടുക്ക് കുരുത്തോല കുരിശ് വയ്ക്കുക. അതിനുശേഷം ആവിയില്‍ 20-25 മിനിട്ട് വേവിച്ചെടുത്താല്‍ പെസഹായ്ക്കുള്ള അപ്പം തയ്യാറായിക്കഴിഞ്ഞു.

______________________________

രീതി 4

               ആവശ്യമായ സാധനങ്ങള്‍

അരി - ഒരു കിലോ

തേങ്ങ 2 (അധികം ഉണങ്ങാത്തത്‌)

ഉഴുന്ന്‌ 150 ഗ്രാം

ജീരകം ഒരു ടീസ്‌പൂണ്‍

ചുവന്നുള്ളി 25 ഗ്രാം

വെളുത്തുള്ളി ഒരുകുടം

ഉപ്പ്‌ ആവശ്യത്തിന്‌

വെള്ളം 1 കപ്പ്

                     ഉണ്ടാക്കുന്ന വിധം

അരി വൃത്തിയായി കഴുകി പൊടിച്ച്‌ ചെറിയ അരിപ്പയില്‍ അരിച്ചെടുത്ത ശേഷം ചൂടാക്കിയെടുക്കുക. പൊടി അധികം മൂത്ത്‌ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആറിയതിനുശേഷം അരച്ച തേങ്ങായും ഉഴുന്ന്‌ അരച്ചതുംകൂടി അരിപ്പൊടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വട്ടയപ്പത്തിന്റെ മാവുപോലെ അയവുണ്‌ടായിരിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ അപ്പചെമ്പില്‍ വെള്ളം തിളപ്പിച്ച്‌ വട്ടയപ്പം പുഴുങ്ങുന്നതുപോലെ പാത്രത്തില്‍ കോരിയൊഴിച്ച്‌ വേവിക്കുക. പ്രാര്‍ഥനയ്‌ക്ക്‌ മുറിക്കുവാനുള്ള അപ്പം കോരിയൊഴിയ്‌ക്കുമ്പോള്‍ മാവിന്റെ നടുക്ക്‌ കുരുത്തോല മുറിച്ച്‌ കുരിശിന്റെ ആകൃതിയില്‍ വച്ച്‌ പുഴുങ്ങിയെടുക്കണം.

____________________________   

രീതി 5

                 ഉണ്ടാക്കുന്ന വിധം

 ചിലയിടങ്ങളില്‍അരിപ്പൊടി വറൂത്ത് അതില്‍ കരിക്ക് അരച്ചതും കരിക്കിന്‍ വെള്ളവും, ഏലക്കായും ചേര്‍ത്ത് രാത്രി വെയ്ക്കുന്നു. എന്നിട്ട് രാവിലെ, ദോശക്കല്ലില്‍ ചുട്ടെടുക്കുന്നു.

NB : അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യേക സ്വാദും സുഗന്ധവും ഉണ്ടാകും.


ഇനി പെസഹാ പാല്‍ ഉണ്ടാക്കുന്ന രീതികള്‍ ഏതൊക്കെ എന്ന് നോക്കാം

രീതി 1

ആവശ്യമായ സാധനങ്ങളും ഉണ്ടാക്കുന്ന വിധവും

തേങ്ങാ പാല് – ഒരു തേങ്ങയുടേത്. ഒന്നാം പാല് എടുത്തു മാറ്റി വയ്ക്കുക. 2, 3 പാല് എടുത്ത് 2 ടേബിള്‍ സ്പൂണ്‍ പച്ചരി പൊടി, 100 ഗ്രാം ശര്‍ക്കര, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 5 ഏലക്കായ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത്കലക്കി അടുപ്പില്‍ വച്ച് ഇളക്കി ഒന്നു കുറുക്കുക.അല്പം ഒന്ന് കുറുകി കഴിയുമ്പൊള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

രീതി 2

                ആവശ്യമായ സാധനങ്ങള്‍

ശർക്കര – 500 ഗ്രാം

തേങ്ങാപ്പാൽ (തലപ്പാൽ) 1 കപ്പ്

തേങ്ങാപ്പാൽ (രണ്ടാംപാൽ) 2 കപ്പ്

കുത്തരി – 1/2 കപ്പ്

ചുക്ക് – ചെറിയ കഷണം

ജീരകം – 1/2 ടേബിൾ സ്പൂൺ

ഏലക്ക – രണ്ടോ മൂന്നോ

പൂവൻ പഴം – രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത്_ _(തിരുവിതാംകൂർ ശലി)

               ഉണ്ടാക്കുന്ന വിധം

ഒന്നര കപ്പ് വെള്ളത്തിൽ ശർക്കര പാനിയാക്കുക. കരടുണ്ടെങ്കിൽ അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവക്കുക. ശർക്കരപ്പാനിയിൽ രണ്ടാം പാൽ ചേർത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലിൽ ചേർത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയിൽ നിന്നു വാങ്ങുക. തിരുവിതാംകൂർ ശൈലിയിൽ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശർക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേർച്ച സൃഷ്ടികാൻ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

രീതി 3 :

               ആവശ്യമായ സാധനങ്ങള്‍

ശര്‍ക്കര അരകിലോ

തേങ്ങ 2 എണ്ണം

ജീരകം  ആവശ്യത്തിന്

ഏലക്ക  ആവശ്യത്തിന്

എള്ള്  ആവശ്യത്തിന്

               ഉണ്ടാക്കുന്ന വിധം

പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.

രീതി 4 :

                 ആവശ്യമായ സാധനങ്ങള്‍

ശര്‍ക്കര-400ഗ്രാം

തേങ്ങാപ്പാല്‍-3 11 കപ്പു

 രണ്ടാം പാല്‍ 1 കപ്പു

                  ഉണ്ടാക്കുന്ന വിധം :

1) ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക

2)അതിലേയ്ക്ക് തേങ്ങയുടെ 2-ാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക

3)ഏകദേശം കുറച്ച് വെള്ളം വറ്റുമ്പോള്‍ അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക._ _ഇപ്പോള്‍ പെസഹായ്ക്കുള്ള പാലും തയ്യാറായിക്കഴിഞ്ഞു._ _( ഈ പാല്‍ കുറച്ച് കൂടി കട്ടി എടുക്കണമെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് കുറച്ചുനേരം കൂടി ചൂടാക്കി വാങ്ങുക.)

രീതി 5 :

                ആവശ്യമായ സാധനങ്ങള്‍

തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന്‌ പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്‌ക്കുക)ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അരിച്ചെടുക്കുക)ജീരകം രണ്ട ടീസ്‌പൂണ്‍ചുക്ക്‌ ഒരു കഷണംഏലക്ക നാലെണ്ണം (തൊലി കളഞ്ഞ്‌ നന്നായി പൊടിച്ചെടുക്കണം)കുത്തരി 100 ഗ്രാം

                പാല്‍ ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപാലും കൂടി തിളപ്പിക്കുക. അരിവറുത്ത്‌ പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച്‌ വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട്‌ ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവകള്‍ പാലില്‍ ചേര്‍ത്ത്‌ ഇളക്കി വാങ്ങി ഉപയോഗിക്കുക.

Thursday, April 1, 2021

ഉള്ളി പൊറോട്ട

ഇന്ന് നമുക്ക്‌ പൊറോട്ട ഉണ്ടാക്കിയാലൊ... സാധാരണ പൊറോട്ടയല്ല 'ഉള്ളി പൊറോട്ട' .

മലയാളികളുടെ ദേശീയ ഭക്ഷണം എന്ന നിലയ്ക്കാണ് ഇപ്പോള്‍ പൊറോട്ടയുടെ പ്രസക്തി. കാരണം അത്രയേറെയാണ് പൊറോട്ടപ്രിയര്‍ നമുക്കിടയില്‍. എന്നാല്‍ എന്നും ഒരേ രീതിയിലുള്ള പൊറോട്ട കഴിച്ച് മടുത്തുവോ? എങ്കില്‍ അല്‍പം വ്യത്യസ്തത പരീക്ഷിക്കാം. ഉള്ളി പൊറോട്ട എന്ന് കേട്ടിട്ടുണ്ടോ? പലപ്പോഴും സാധാരണ പൊറോട്ട കഴിച്ചു മടുത്ത നിങ്ങള്‍ക്ക് ഇനി ഉള്ളിപൊറോട്ട വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇത്രയേ ഉള്ളൂ. അതെന്തൊക്കെയെന്ന് നോക്കാം.

             ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി -  രണ്ട് കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

നെയ്യ് - ആവശ്യത്തിന്

     പൊറോട്ടയുടെ അകത്ത് നിറയ്ക്കുന്നതിന്

ഉള്ളി -  ഒന്ന്

പച്ചമുളക് -  ഒന്ന്

മുളക് പൊടി - 1 ടീസ്പൂണ്‍

ഗരം മസാല  - 1 ടീസ്പൂണ്‍

ജീരകപ്പൊടി -1 ടീസ്പൂണ്‍

ജീരകം - അര ടീസ്പൂണ്‍

മല്ലി - ഒരു ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

                 തയ്യാറാക്കുന്ന വിധം

 ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക. അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം.