ഇതു പണ്ടത്തെ ബിരിയാണി എന്നു തന്നെ പറയാം,
ബിരിയാണിയും നെയ്ച്ചോറും വരുന്നതിനു മുമ്പ് സാധാരണക്കാരന്റെ ആർഭാട വിഭവം ആയിരുന്നു തേങ്ങാ ചോറ്
തേങ്ങാ ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
ഒന്നരകപ്പ് കുത്തരി
മൂന്ന് കപ്പ് തേങ്ങാപാൽ
കാൽ കപ്പ് തേങ്ങ ചിരവിയത്
കാൽ കപ്പ് ചെറിയ ഉള്ളി
ഗ്രാംബു 2 എണ്ണം
പട്ട 1 കഷ്ണം
വലിയ ജീരകം - കാൽ റ്റീസ്പൂൺ
ഗരം മസാല _ കാൽ റ്റീസ്പൂൺ
മല്ലി പൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
കറി വേപ്പില - 12 ലീഫ്സ്
ഒരു പച്ച മുളക്
ഒരു ടീസ്പൂൺ നെയ്യ്
ഒരു ടീസ്പൂൺ - വെളിച്ചെണ്ണ
ഉണ്ടാക്കുന്നവിധം
ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിചെണ്ണയും കൂടി ചേർത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി, പട്ട, ഗ്രാംബൂ, വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വയറ്റി എടുക്കുക
ശേഷം തേങ്ങാപാൽ ഒഴിച്ച് കൊടുക്കുക പിന്നെ ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, പച്ച മുളക്, കറിവേപില എന്നിവ മിക്സ് ചെയ്യുക ആവശ്യതിനു ഉപ്പും ചേർക്കുക ശേഷം നന്നായി തിളച്ചു വന്ന ശേഷം കഴുകി വൃതിയാക്കിയ അരി ഇട്ടു കൊടുകുക.
ഇടക്കിടെ ഇളക്കി കൊടുക്കുക അതിനിടയിൽ ചിരകി വെച്ച തേങ്ങയും ചേർത്ത് കൊടുക്കുക അരി തിളച്ചു വന്ന ശേഷം തീ കുറച്ചു വെള്ളം വറ്റിവരുന്നത് വരെ വേവിക്കുക, അവസാനം ചോറു വെന്തു കഴിഞ്ഞാൽ ചോറു ഉടയാതെ മിക്സ് ചെയ്ത് എടുക്കുക.
ഇനി അൽപം ബീഫും അച്ചാറും, സള്ളാസും (സവാള) പരിപ്പ് കറിയും ഉണ്ടെങ്കിൽ കുശാലായി.
http://noufalhabeeb.blogspot.com/?m=1
No comments:
Post a Comment