ചൂടിനെ തുരത്താന്‍ ഈസിയായി ലസ്സിയുണ്ടാക്കിയാലോ?
ദിവസം പോകും തോറും ചൂടും കൂടി വരികയാണ്. പരമാവധി വെള്ളം കുടിച്ച് ശരീരത്തില്‍ തണുപ്പു നിലനിര്‍ത്താന്‍ ശ്രമിക്കണം. ചൂടിനെ തുരത്താന്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാവുന്ന പാനീയമാണ്ലസ്സി
ചേരുവകള്‍
1. കട്ടിയുള്ള തണുത്ത തൈര് (പുളിയില്ലാത്തത്) - 2 കപ്പ്
2. പഞ്ചസാര - 34 ടേബിള്‍സ്പൂണ്‍
3. തണുത്തവെള്ളം - അരക്കപ്പ്
4. ഐസ് ക്യൂബുകള്‍ - ആവശ്യത്തിന്
5. പിസ്ത ചെറുതായി അരിഞ്ഞത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളിയില്ലാത്ത തണുത്ത തൈര് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അതിലേക്ക് പഞ്ചസാരയും തണുത്തവെള്ളവും ചേര്‍ക്കുക.നന്നായി പതഞ്ഞുവരുന്നതുവരെ വീണ്ടും ബ്ലെന്‍ഡ് ചെയ്യുക. ഐസ് ക്യൂബുകള്‍ ചേര്‍ത്ത് സെര്‍വിങ് ഗ്ലാസിലേക്ക് മാറ്റുക. പിസ്തക്കഷ്ണങ്ങള്‍ ഇട്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്ബാം.
No comments:
Post a Comment