ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ഉരുളക്കിഴങ്ങും ചിക്കനും ഉപയോഗിച്ചുള്ള പൊട്ടറ്റൊ ചിക്കൻ ചീസ് ബോൾ ആണ്.
ചേരുവകൾ
1. ഉരുളക്കിഴങ്ങ് - അര കിലോ പുഴുങ്ങി പൊടിച്ചത്.
ഉപ്പ് - ആവശ്യത്തിന്
ബ്രഡ് പൊടി - 4 സ്പൂൺ
2. ചിക്കൻ പീസ് - 8 പീസ്
ഉപ്പ് , മഞ്ഞൾപ്പൊടി - ആവശ്യത്തിന്
3. സവാള - 2 എണ്ണം ചെറുതായി അരിഞ്ഞത്.
കാപ്സിക്കം പകുതി അരിഞ്ഞത്
ഇഞ്ചി - അര സ്പൂൺ
പച്ചമുളക് - 1 എണ്ണം
മല്ലിയില , വേപ്പില , ഉപ്പ് - ആവശ്യത്തിന്
4. ഗരം മസാല - അര സ്പൂൺ
കുരുമുളക് പൊടി - അര സ്പൂൺ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
5. ബ്രഡ് പൊടി - ആവശ്യത്തിന്
6. ചീസ് - ആവശ്യത്തിന്
7 . എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ നന്നായി കുഴച്ചെടുക്കുക.
രണ്ടാമത്തെ ചേരുവ വേവിച്ച് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.
മൂന്നാമത്തെ ചേരുവകൾ വഴറ്റുക അതിലേക്ക് നാലാമത്തെ ചേരുവയും ചിക്കനും ചേർത്ത് മിക്സ് ചെയ്ത് വെയ്ക്കുക.
കുഴച്ചു വെച്ച ഉരുളക്കിഴങ്ങ് ഓരോ ഉരുളകളായി എടുത്ത് കൈയിൽ വെച്ച് പരത്തി അതിലേക്ക് ചിക്കൻ മിക്സും ചീസും വെച്ച് ഉരുട്ടി എടുക്കുക.
ഈ ഉരുട്ടി എടുത്തത് ബ്രഡ് പൊടിയിൽ ഉരുട്ടി എടുത്ത് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
പൊട്ടറ്റോ ചിക്കൻ ചീസ് ബോൾ റെഡി ഇനി സോസും കൂട്ടി സെർവ് ചെയ്യാം
No comments:
Post a Comment