കൈപ്പ് കൂടുതലുള്ള പാവയ്ക്കാ ആണെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക…
പാവയ്ക്കാ - 2
സബോള - 3 (മീഡിയം സൈസ്)
വെളുത്തുള്ളി - 3 അല്ലി
തക്കാളി - 1 (വലുത് )
മുളക് പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ
ഉലുവ - ഒരു നുള്ള്
കറിവേപ്പില
വിനാഗിരിയും ഉപ്പും ചേർത്ത് പാവയ്ക്കാ നല്ലതായി കഴുകി വയ്ക്കുക. പിന്നെ പാവയ്ക്കാ നടുവേ നാലായി കീറി ഘനം കുറച്ചു അരിഞ്ഞത് കുറച്ചു ഉപ്പു ചേർത്ത് വറുത്തു കോരുക. സബോള, വെളുത്തുള്ളി, കറിവേപ്പില, തക്കാളി എല്ലാം ചെറുതായി അരിഞ്ഞത് ഒരു ചീനച്ചട്ടിയിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച് വഴറ്റുക. പിന്നെ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉലുവയും ചേർക്കുക . പാകത്തിന് ഉപ്പു ചേർക്കുക. അര ഗ്ലാസ് വെള്ളം ഒഴിച് തിളക്കുമ്പോൾ വറുത്തു വെയ്ച്ച പാവയ്ക്കാ ചേർക്കുക. വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക. അളവുകൾ ഇഷ്ട്ടാനുസാരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
No comments:
Post a Comment