Monday, July 31, 2023

വെറൈറ്റി കോൾഡ് കോഫി

 

വെറൈറ്റി കോൾഡ് കോഫി

എന്നും ഒരേ പോലെത്തെ കോഫി കുടിച്ച്‌ മടുത്തവർക്ക്‌ ഇന്ന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു വെറൈറ്റി കോൾഡ്‌ കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

1 ടേബിൾ സ്പൂൺ കോഫി പൗഡർ

1  ടീ സ്പൂൺ  കോകോ പൗഡർ

2  ടേബിൾ സ്പൂൺ പഞ്ചസാര

കുറച്ച് ഐസ്

3/4 ഗ്ലാസ്സ് പാൽ

ഉണ്ടാക്കുന്നത്‌

ഇതൊക്കെ അടിച്ചെടുത്തതാണ് ഈ കോഫി.
പിന്നെ പത. അതെങ്ങിനെ എന്നറിയാമോ ?
മിക്സിയുടെ വലിയ ജാറിൽ പൗഡറുകൾ,  ഐസ് , 1/2 ഗ്ലാസ്സ് പാൽ ഒഴിച്ച് കുറച്ചു ടൈം അടിക്കുക. അതിന് ശേഷം ബാക്കിപാലും 2 ടേബിൾ സ്പൂൺ  പഞ്ചസാരയും ചേർത്ത് അടിക്കുക. പഞ്ചസാര ഇഷ്ടമുള്ളത്ര ചേർക്കാം. കാരണം ഇത് കുറച്ചു കയ്പ്പായിരിക്കും. അത് കവർ ചെയ്യാൻ കുറച്ചധികം പഞ്ചസാര ആവശ്യമാണ്.

പിന്നെ വേറൊന്നുകൂടി പറയാം ഇത് കുടിച്ചാൽ ഒന്നു രണ്ടു മണിക്കൂർ വിശക്കുല്ല. നല്ല ഉന്മേഷവും കിട്ടും.
https://t.me/+jP-zSuZYWDYzN2I0

Friday, July 28, 2023

റവ ചിപ്സ്‌


ചായക്ക്‌  കടി ഒന്നും വീട്ടിൽ ഇല്ല എങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ഐറ്റം പറഞ്ഞു തരട്ടെ

      വേണ്ട സാധനങ്ങൾ

റോസ്റ്റഡ്‌ റവ - ഒരു കപ്പ്‌

മുളക്‌ പൊടി - അര സ്പൂൺ

കുരുമുളക്‌ പൊടി - അൽപം

കായം പൊടി - ഒരു നുള്ള്‌

സോഡ പൊടി - ഒരു നുള്ള്‌

ഉപ്പ്‌ - ആവശ്യത്തിന്‌

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്‌

വെള്ളം - കുഴക്കാൻ ആവശ്യമുള്ളത്‌

    തയ്യാർ ആക്കുന്ന വിധം

ഒരു കപ്പ് റോസ്റ്റഡ് റവ യിൽ അര സ്പൂണ് മുളക് പൊടിയും കുറച്ചു കുരുമുളക്‌ പൊടിയും ഒരു നുള്ളു കായ പൊടിയും ഒരു നുള്ളു സോഡാ പൊടിയും പകത്തിനു ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്തു ചപ്പാത്തി ക്കു കുഴക്കുന്ന പോലെ അല്പലമായി വെളളം ഒഴിച്ച്‌  കുഴച്ചു വെക്കുക. 10 മിനിറ്റ് മൂടി വെച്ച ശേഷം ചപ്പാത്തിക്കു പരത്തുന്നപോലെ കനം കുറച്ചു വട്ടത്തിൽ പരത്തി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക.

നല്ല ക്രിസ്പിയായ ഒരു സ്നാക് റെഡി ആയി.. കുട്ടികൾകൊക്കെ ഒത്തിരി ഇഷ്ടമാവും
https://t.me/+jP-zSuZYWDYzN2I0

Thursday, July 27, 2023

കരോലപ്പം

വൈകുന്നേരം ചായയോടൊപ്പം കഴിക്കാന്‍ നല്ലൊരു കരോലപ്പം തയ്യാറാക്കിയാലോ? എന്താണ് കരോലപ്പം എന്ന് വിചാരിക്കുന്നുണ്ടാവും.


കരോല്‍ എന്ന് പറയുന്നത് നമ്മുടെ ഉണ്ണിയപ്പചട്ടിയുടെ മറ്റൊരു പേരാണ്. ഉണ്ണിയപ്പം തയ്യാറാക്കാന്‍ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകള്‍ പറഞ്ഞിരുന്ന പേരാണ് കരോല്‍ .കരോലില്‍ ഉണ്ടാക്കുന്ന അപ്പത്തിന് കരയോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.

      വേണ്ട ചേരുവകള്‍

ഉണക്കലരി -  2 ഗ്ലാസ്‌

മൈദ - 2 സ്പൂണ്‍

ശര്‍ക്കര - 250 ഗ്രാം

ഏലക്ക - 3 എണ്ണം

ചെറുപഴം - 2 എണ്ണം

വെള്ളം - 2 ഗ്ലാസ്‌

ഉപ്പ് - ഒരു നുള്ള്

എണ്ണ - 1/2 ലിറ്റർ

       തയ്യാറാക്കുന്ന വിധം

`
ഉണക്കലരി വെള്ളത്തില്‍ കുതിര്‍ത്ത് നന്നായി അരച്ചെടുത്ത്, അതിലേക്ക് ഒരു രണ്ടു സ്പൂണ്‍ മൈദയും, ചേര്‍ത്ത് അതിന്റെ ഒപ്പം തന്നെ ഒരു നുള്ള് ഉപ്പും ചേര്‍ത്ത്, അതിന്റെ ഒപ്പം കുറച്ച്‌ നെയ്യും ചേര്‍ത്ത്, അതിലേക്ക് ശര്‍ക്കര പാനിയാക്കി, ഉരുക്കി അരിച്ചെടുത്തത്, ഇതിലേക്ക് ഒഴിച്ച്‌ നന്നായിട്ട് കുഴച്ചെടുക്കുക.

കുഴച്ചെടുത്തു കഴിഞ്ഞാല്‍ ചെറുപഴവും, ഏലക്കയും, കൂടി മിക്സിയില്‍ അരച്ചത് ഇതിനൊപ്പം ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കുക.

പെട്ടെന്ന് തയ്യാറാക്കാന്‍ ആണെങ്കില്‍ ഒരു നുള്ള് സോഡാപ്പൊടി കൂടി ചേര്‍ത്തു കൊടുക്കാം. ഇല്ല എന്നുണ്ടെങ്കില്‍ കുറച്ച്‌ സമയം അടച്ചു വെച്ചതിനുശേഷം നമ്മുടെ കരോല്‍ ചൂടാവാനായിട്ട് വക്കുക.

കരോല്‍ എന്നു പറഞ്ഞാല്‍ ഉണ്ണിയപ്പ ചട്ടി ഉണ്ണി അപ്പച്ചട്ടി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് പകുതി വെളിച്ചെണ്ണ, പകുതി വേറെ എണ്ണയും ഒഴിച്ച്‌ നന്നായി ചൂടായി കഴിയുമ്പോള്‍, മാവ് ഒരു ഗ്ലാസിലോ, സ്പൂണിലോ കോരി അതിലേക്ക് ഒഴിച്ചു കൊടുത്ത്, ഉള്ളൊക്കെ നന്നായി വെന്തു വരുമ്പോള്‍ രണ്ട് സൈഡും മൊരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Monday, July 24, 2023

തൈര് സാദം

കർക്കടകം സ്പെഷ്യൽ

നിരവധി ഔഷധഗുണങ്ങൾ തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമാണ് തൈര് സാദം(Curd rice) ( തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവടങ്ങളിൽ ഇത് വളരെ വ്യാ‍പകമായി ലഭിക്കുന്ന ഒരു ഭക്ഷണവിഭവമാണ്.

         തയ്യാറാക്കുന്ന വിധം

ഇത് സാധാരണരീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത്.

   മറ്റൊരു വിധം

അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക.

     വിളമ്പുന്ന വിധം

തൈര് സാദം പൊതുവേ ഉച്ചഭക്ഷണമായാണ്‌ വിളമ്പുന്നത്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ എന്നിങ്ങനെയുള്ള അച്ചാറുകളാണ്‌ ഇതിന്റെ കൂടെ കഴിക്കുന്നത്.

 തൈര്‌ സാദം ഉണ്ടാക്കുന്ന ഒരു വിധം ഇങ്ങനെ

തൈര് സാദം / Curd rice

ബസുമതി റൈസ് - 1 കപ്പ്

തൈര് - 3 കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 3  കപ്പ്

എണ്ണ - 3 tbsp

കടുക് - 1 tsp

ഇഞ്ചി അരിഞ്ഞത്  - 2 tsp

ഉഴുന്ന് പരിപ്പ് - 1 tsp

ഉണക്കമുളക് - 2

കായപ്പൊടി - 1/4 tsp

കറിവേപ്പില - 2 - 3 തണ്ട്

കശുവണ്ടി - 15 (optional)

മാതളനാരങ്ങ - 1/2 കപ്പ് (optional)

ബസുമതി റൈസ് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ചോറ് നന്നായി തണുത്തതിനു ശേഷം അതിലേക്കു തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് , ഉഴുന്നു പരിപ്പ്, കറിവേപ്പില, ഉണക്ക മുളക് , കായപ്പൊടി, ഇഞ്ചി, കഴുവേണ്ടി എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇത് മിക്സ് ചെയ്തു വെച്ച റൈസിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മാതളനാരങ്ങായും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. തൈര് സാദം റെഡി.

തൈര്‌ സാദം കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ

 ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര് സാദം.

ദിവസവും തൈര് സാദം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും തൈര് സാദം. ദിവസവും ഉച്ചക്ക് തൈര് സാദം കഴിക്കുന്നത് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

  ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും തൈര് സാദം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് തണുപ്പ് നല്‍കുന്നതോടൊപ്പം നല്ല ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ദഹനം മാറുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര് സാദം. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അത്രസമയം ഒന്നും വേണ്ട. കാരണം ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ തന്നെ പലപ്പോഴും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാല്‍ തൈര് സാദം ഇത്തരത്തിലുണ്ടാവുന്ന ഏത് ഗുരുതരമായ ദഹനപ്രശ്നത്തേയും ഇല്ലാതാക്കുന്നു.

      കുട്ടികള്‍ക്കും ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുട്ടികളുടെ ആരോഗ്യം. ഇതിന്റെ കാര്യത്തില്‍ എപ്പോഴും അമ്മമാര്‍ പല വിധത്തിലാണ് തലവേദന അനുഭവിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് സാദത്തിലൂടെ സാധിക്കുന്നു. കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. സുരക്ഷിതമായ ഭക്ഷണം എന്ന നിലക്ക് കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.

      കാല്‍സ്യം ധാരാളം

കാല്‍സ്യത്തിന്റെ അളവ് പാലിലും തൈരിലും എല്ലാം കൂടുതലാണ്. കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെയധികം സഹായിക്കുന്നു. ഇത് അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും മികച്ച ഒന്നായിരിക്കും തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യപരമായ പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് തൈര് സാദത്തിലൂടെ സാധിക്കും. എല്ല് പൊട്ടല്‍, മറ്റ് അസ്ഥസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര് സാദം.

       മുടിയുടെ തിളക്കം

മുടിയുട തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും തൈര് സാദം മികച്ചതാണ്. മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സ്ഥിരമായി ഇത് കഴിക്കുന്നത് ശീലമാക്കുക. ആരോഗ്യത്തിനും കരുത്തിനും ഇത്രയും നല്ല ഫ്രഷ് ആയ ഒരു വിഭവം മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

       തടി കുറയ്ക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നുണ്ടോ, എന്നാല്‍ ഇനി എന്നും തൈര് സാദം കഴിക്കാം. തടി കുറയ്ക്കാന്‍ പെടാപാട് പെടുന്നവര്‍ ഇനി തൈര് സാദത്തെ കൂട്ടു പിടിയ്ക്കാം. തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ട് തൈര് സാദം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിലെ അമിത കലോറി എരിച്ച് കളഞ്ഞ് ആരോഗ്യമുള്ള കരുത്തുള്ള ശരീരം നല്‍കുന്നതിന് സഹായിക്കുന്നു തൈര് സാദം.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കാണുന്ന രോഗലക്ഷണമാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദം. അതിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു തൈര് സാദം. ഇത് ദിവസവും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ തൈര് സാദം സ്ഥിരമായി കഴിയ്ക്കുന്നത് സന്തോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ തൈര് സാദം ശീലാമാക്കുക. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.

     ഹൃദയാരോഗ്യം

ഹൃദയസ്പന്ദനത്തില്‍ എന്തെങ്കിലും ചെറിയ തരത്തിലുള്ള മാറ്റം സംഭവിച്ചാല്‍ മതി. അത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം. തൈര് സാദം അത്തരത്തില്‍ ഒന്നാണ്. അതുകൊണ്ട് സ്ഥിരമായി തൈര് സാദം കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.   https://noufalhabeeb.blogspot.com/?m=1

Sunday, July 23, 2023

മട്ടൺ സൂപ്പ്

മട്ടൺ സൂപ്പ്

കർക്കടകം സ്പെഷ്യൽ

ഇന്ന് നമുക്ക്‌ മട്ടൻ സൂപ്പ്‌ വീട്ടിൽ തന്നെ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം... ഇത്‌ ആരോഗ്യ പരിരക്ഷയുടെ കാലം ആണല്ലൊ.. അൽപ്പം മട്ടൻ സൂപ്പും ആവട്ടെ...

      ചേരുവകൾ

എല്ലു കൂടുതലുള്ള ഇളം മട്ടൺ – അരക്കിലോ

സവാള - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)

ഇഞ്ചി – ഒരു വലിയ കഷ്ണം (ചതച്ചത്)

വെളുത്തുള്ളി – അഞ്ചെണ്ണം (ചതച്ചത്)

നെയ്യ് – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

മുട്ടയുടെ വെള്ള – രണ്ടെണ്ണം(അടിച്ചത്)

കോൺ ഫ്ലോർ – രണ്ട് സ്പുൺ

കുരുമുളക്പൊടി – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

മസാലപ്പൊടി – ആവശ്യത്തിന്

മല്ലിയില – ഒരു തണ്ട്

    തയ്യാറാക്കുന്ന വിധം

കുക്കറിൽ ആവശ്യത്തിന് നെയ്യൊഴിച്ച് സവാള മൂപ്പിക്കുക.

ഇതിലേക്ക് വെളുത്തുള്ളി,ഇഞ്ചി ഇവ ചേർത്ത് ഇളക്കുക.

ഇതിൽ കുരുമുളകുപൊടി, മസാലപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ  ഇട്ട് മൂക്കുമ്പോൾ മട്ടൺ കഷ്ണങ്ങൾ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പുമിട്ട് വേവിക്കുക.

വെന്തു കഴിയുമ്പോൾ അതിൽ നിന്ന് ഇഞ്ചി കഷണങ്ങൾ എടുത്തു മാറ്റുക.

അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കലക്കി വെച്ചിരിക്കുന്ന കോൺഫ്ലോർ അതിലേക്കൊഴിക്കുക.

ആവശ്യത്തിന് കട്ടിയാകുമ്പോൾ അടിച്ചു വെച്ചിരിക്കുന്ന മുട്ടയുടെ വെള്ള അതിലേക്കൊഴിച്ച് നാട പോലെ ആകുന്നവരെ തിളപ്പിച്ച് മല്ലിയിലയിട്ടെ ടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Saturday, July 22, 2023

നാടൻ ചിക്കൻ സൂപ്പ്‌

കർക്കടകം സ്പെഷ്യൽ

ഇന്ന് നമുക്ക്‌  നാട്ടിൻപുറം സ്റ്റൈലിൽ നാടൻ ചേരുവകൾ ചേർത്ത്  കിടിലൻ രുചിയോടെ നല്ല ചൂടുള്ള കുരുമുളകിട്ട ചിക്കൻ സൂപ്പ് ഉണ്ടാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം.

      ചേരുവകൾ

ചിക്കൻ  -200 ഗ്രാം

വെളിച്ചെണ്ണ  -2 ടേബിൾ സ്പൂൺ

വെളുത്തുള്ളി -4 എണ്ണം

ഇഞ്ചി - വലിയ ഒരെണ്ണം , ചെറിയ കഷണം ആക്കിയത്‌

പച്ചമുളക്  -2

ചെറിയ ഉള്ളി  -5-6

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

ചതച്ച കുരുമുളക് -1 ടീസ്പൂൺ

കുരുമുളക് പൊടി -1/4 ടീസ്പൂൺ

ചെറിയ ജീരകം  -1/4 ടീസ്പൂൺ

മഞ്ഞൾ പൊടി-1/4 ടീസ്പൂൺ

കായപ്പൊടി  -ഒരു നുള്ള്

മല്ലി ഇല - ആവശ്യത്തിന്

തേങ്ങ പാൽ -1 1/2 ടേബിൾ സ്പൂൺ

       തയ്യാറാക്കുന്ന വിധം

  ഒരു മൺ ചട്ടി എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായാൽ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ഇട്ടു നന്നായി വഴറ്റുക. അതിനു ശേഷം ചതച്ച കുരുമുളക്, മഞ്ഞൾ പൊടി എന്നിവ   ചേർക്കുക.

ഇനി ഇതിലേക്ക് ചിക്കൻ ചേർക്കാം. പിന്നെ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

ശേഷം അതിലേക്ക് കായപ്പൊടിയും ,മല്ലി ഇലയും ചേർത്ത് നന്നായി കുറുക്കി എടുക്കുക.

അടുത്തതായി ഇതിലേക്ക് ജീരകവും,  കുരുമുളക് പൊടിയും ചേർത്ത്  നന്നായി മിക്സ്‌ ചെയ്തെടുക്കുക.

ഇനി തീ ഓഫ്‌ ചെയ്യാം. ഇനി ഈ സൂപ്പ്  1 1/2 ടേബിൾ സ്പൂൺ തേങ്ങാപ്പാലും ചേർത്ത്  ഒരു പാത്രത്തിലേക്ക് ചോടോടെ വിളമ്പാം. നാടൻ ചിക്കൻ സൂപ്പ് തയാറായി.
https://t.me/+jP-zSuZYWDYzN2I0

Monday, July 17, 2023

കോഴിക്കാൽ പൊരിച്ചത്

കൊതിയൂറും രുചിയില്‍ കോഴിക്കാല്‍ പൊരിച്ചെടുക്കാം

കോഴിക്കാൽ പൊരിച്ചത്

ചിക്കന്‍ വിഭവങ്ങള്‍ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. വീട്ടില്‍ ചിക്കനുണ്ടെങ്കില്‍ അടുക്കളയില്‍ വലിയയൊരു പണിയൊഴിഞ്ഞ മട്ടാണ്. ചിക്കന്‍ ഉണ്ടെങ്കില്‍ ബാക്കി വിഭവങ്ങള്‍ക്ക് ഊണ് മേശയില്‍ ഡിമാന്റ് കുറയുന്നത് പതിവാണ്.

ചിക്കന്‍ കറി വെച്ചു കഴിക്കുന്നതിനേക്കാള്‍ പൊരിച്ചു കഴിക്കുന്നതാണ് കൂടുതല്‍ പേര്‍ക്കുമിഷ്ടം. അതില്‍ ചിക്കന്‍ കാലിനായിരിക്കും. ആവശ്യക്കാരേറെ. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാല്‍ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കന്‍ റെസിപ്പി ഇവിടെ പരിചയപ്പെടാം.

     ചേരുവകള്‍

കോഴിക്കാല്‍ : 2 എണ്ണം

കാശ്മീരി മുളകുപൊടി: 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍ പൊടി: 1/4 ടേബിള്‍സ്പൂണ്‍

ഉപ്പ്: ആവിശ്യത്തിന്

വെളിച്ചെണ്ണ: 20 മില്ലി

ചെറുള്ളി: 15 ഗ്രാം

വെളുത്തുള്ളി: 10 ഗ്രാം

വറ്റല്‍മുളക്: 4 എണ്ണം

കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത്

പകുതി നാരങ്ങ നീര്

     തയ്യാറാക്കുന്ന രീതി;

1) വെളുത്തുള്ളി, ചെറുള്ളി, വറ്റല്‍മുളക് ചതച്ചു വക്കുക

2) കോഴിക്കാല്‍ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ട് നന്നായി മിക്‌സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക

3) നോണ്‍സ്റ്റിക്ക് പാന്‍ ഇല്‍ എണ്ണ ചൂടാക്കി, ചെറു തീയില്‍ 10 - 15 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കുക.
https://t.me/+jP-zSuZYWDYzN2I0

വാവ്‌ സ്പെഷ്യൽ അട

വാവ്‌ സ്പെഷ്യൽ അട

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഹിന്ദുമത വിശ്വാസികൾ  ആണ്ടിൽ ഒരിക്കൽ ബലിതർപ്പണം അർപ്പിക്കുന്ന കർക്കിടക വാവ് ഇന്ന്.... ഇന്നത്തെ വിഭവം വാവ് സ്പെഷ്യൽ അട.

ഉത്തര കേരളത്തില്‍ പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണ് കര്‍ക്കടകമെന്നു വിശ്വസിക്കപ്പെടുന്നു. ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് വാവടയുണ്ടാക്കി അനന്തരവര്‍ (ഭൂമിയില്‍) കാത്തിരിക്കും._
കനത്ത മഴയത്ത് പുട്ടിയും ചൂടിയാണു പിതൃക്കല്‍ വരിക. (ഭൂമിയിലേക്കുള്ള) കടത്തുകാശ് കടം പറഞ്ഞിട്ടായിരിക്കും വരവ്.
തിരിച്ച് പോകുമ്പോള്‍ കാശിനു പകരം അടകൊടുത്തു കടം വീട്ടും. അടയും ഇളനീരും മത്സ്യമാംസങ്ങളും മദ്യവും പിതൃക്കളെക്കാത്ത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.
കര്‍ക്കടക വാവ്‌ അട തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

       വേണ്ട ചേരുവകൾ

കർക്കിടക വാവ് അട

വറുത്ത അരിപ്പൊടി  - 3 കപ്പ്

ഉപ്പ് - 1/4 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ശർക്കര - 100 ഗ്രാം

തേങ്ങാ  - 1 എണ്ണം തിരുവിയത്

ഏലക്കാ - 3 എണ്ണം

വെള്ളം തിളപ്പിച്ചത് -  ആവശ്യത്തിന്‌

     തയ്യാർ ആക്കുന്ന വിധം

അരിപ്പൊടിയിൽ നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക.....

വാഴ ഇല വാട്ടി എടുക്കുക..... ശർക്കര 3 ടേബിൾ സ്പൂൺ  വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക....

ശർക്കര അടുപ്പിൽ വെച്ച് കുറുക്കുക . കുറുകി വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് മിക്സു ചെയ്ത് എടുക്കുക....

വാട്ടിയ ഇലയിൽ മാവ്' പരത്തി അതിൽ ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.....

കർക്കിടകവാവ് അട റെഡി
https://t.me/+jP-zSuZYWDYzN2I0

Saturday, July 15, 2023

കപ്പ പുഴുക്ക്‌

നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം ആണല്ലൊ നാടൻ കപ്പ വേവിച്ചത്  (കപ്പ പുഴുക്ക്).  കപ്പ ഇറച്ചി, കപ്പ പോട്ടി, കപ്പയും മീനും , കപ്പയും എല്ലും ഇങ്ങനെ പല കോമ്പിനേഷനിൽ  പലരും ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ന് നാം ഇവിടെ കപ്പ പുഴുക്ക്‌ മാത്രമാണ്‌ ഉണ്ടാക്കുന്നത്‌.

          ചേരുവകൾ

പച്ച കപ്പ  - 1/2 കിലോ ഗ്രാം

വെളളം  - ആവശ്യത്തിന്

തേങ്ങ ചിരവിയത്  - 1 കപ്പ്

പച്ചമുളക്  - 4 എണ്ണം

വെളുത്തുള്ളി  - 3 ചെറിയ കഷണം

പച്ച കുരുമുളക്  - 1 തണ്ട്

ജീരകം  - 1/2 സ്പൂൺ

മഞ്ഞൾ പൊടി  - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

        കടുക് താളിക്കുന്നതിന്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

ഉണക്കമുളക് 3 - എണ്ണം

കറിവേപ്പില  - 1 തണ്ട്

       തയാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.വേവാൻആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത്‌ വേവിച്ചെടുക്കുക.

കപ്പ വെന്തു കഴിയുമ്പോൾ വെള്ളം മാറ്റിയെടുക്കുക.

അരപ്പിനു വേണ്ടി തേങ്ങ, ജീരകം, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾ_ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്നു_ കറക്കിയെടുക്കുക.വ ള്ളം ചേർക്കണ്ട  ആവശ്യം ഇല്ല.

വേവിച്ചെടുത്ത കപ്പയിലേക്ക് അരപ്പ് ചേർത്ത് ചെറിയ തീയിൽ 5 മിനിട്ട് അടച്ചു വച്ച് വേവിക്കുക.

പച്ച മണം മാറി വരുമ്പോൾ കപ്പയും അരപ്പും ഒരു തടി തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക.

എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് വേവിച്ച കപ്പയിലേക്ക് ചേർത്തു കൊടുക്കുക.

നാടൻ കപ്പ വേവിച്ചത് തയ്യാർ ആയി.
https://t.me/+jP-zSuZYWDYzN2I0

Friday, July 14, 2023

നാരങ്ങക്കറി

സദ്യക്ക്  എന്തൊക്കെ മറന്നാലും ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് നാരങ്ങക്കറി. ആരോഗ്യ സംരക്ഷണത്തിനും നാരങ്ങക്കറി സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് അസിഡിറ്റി കുറക്കുന്നതും സദ്യക്ക് എല്ലാം കൂടി കഴിക്കുന്നതിന്റെ മത്ത് മാറുന്നതിനും അല്‍പം നാരങ്ങക്കറി തൊട്ട് കൂട്ടാവുന്നതാണ്.

        ആവശ്യമുള്ള സാധനങ്ങള്‍

ഗണപതി നാരങ്ങ - ഒന്നിന്റെ പകുതി

വാളന്‍ പുളി - നെല്ലിക്ക വലുപ്പം

ഉലുവപൊടി - അര ടീസ്പൂണ്‍

കായപൊടി - കാല്‍ടീസ്പൂണ്‍

അരി വറുത്ത് പൊടിച്ചത് - ഒരു ടീസ്പൂണ്‍.

(ഉലുവ ,അരി ,കായം ഒന്നിച്ച് എണ്ണ ചേര്‍ക്കാതെ വറുത്തു പൊടിച്ചും എടുക്കാം)

മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂൺ

ഉപ്പ് - പാകത്തിന്

ശര്‍ക്കര - ഒരു ചെറിയ കഷണം

     വറവിന്

എള്ളെണ്ണ

കടുക്

വറ്റല്‍മുളക്

കറിവേപ്പില

എല്ലാം ആവശ്യത്തിന്

      തയ്യാറാക്കുന്ന വിധം

ഗണപതി നാരങ്ങ തൊലി നേരിയതായി കളഞ്ഞ്, ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞെടുക്കുക. 

ഒരു മണ്‍ ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞെടുത്ത നാരങ്ങ നല്ലതു പോലെ വഴറ്റിയെടുക്കുക.

പാകത്തിന് വഴന്നു വരുമ്പോള്‍ മുളകുപൊടി ,മഞ്ഞള്‍പൊടി തുടങ്ങിയ പൊടികളും ഉപ്പും ഒരു ചെറിയ കഷണം ശര്‍ക്കരയും ചേര്‍ത്ത് ഇളക്കി പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് തിളച്ചു വറ്റി വരുമ്പോള്‍ തീ ഓഫാക്കുക.

ശേഷം എള്ളെണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയെല്ലാം ചേര്‍ത്ത് വറവിടുക.

കയ്പ്പു രസമാണ് ഈ കറിയില്‍ മുന്നിട്ടു നില്‍ക്കുക.

ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുകയാണെങ്കില്‍ പഴകുംതോറും രുചിയും വര്‍ദ്ധിക്കും. https://noufalhabeeb.blogspot.com/?m=1

Thursday, July 13, 2023

കടായി ചിക്കൻ

കടായി ചിക്കൻ

ഇന്ന് നമുക്ക്‌ കടായി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം... ഇതിന്‌ കടായി ചിക്കൻ എന്ന് പേര്‌ വന്നത്‌ ഇത്‌ കടായി ചട്ടിയിൽ വക്കുന്നത്‌ കൊണ്ടാണ്‌ എന്ന് ഒരു അഭിപ്രായം ഉണ്ട്‌.  ഇനി കടായി ചട്ടി ഇല്ലെന്ന് കരുതി വിഷമിക്കണ്ട ... നമുക്ക്‌ ഇത്‌ ചീനച്ചട്ടിയിലും വക്കാം.

എങ്ങനെയാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം

ഇതിന്‌ ആവശ്യം വേണ്ട സാധനങ്ങൾ

ചിക്കൻ - 1 കിലോഗ്രം

സവാള ചെറുതായി കട്ട് ചെയ്തത് - 1 കപ്പ്

സവാള ക്യൂബായീ കട്ട് ചെയ്തത് - 1/2 കപ്പ്

ഗ്രീൻ കാപ്സിക്കം - 1/2 കപ്പ്

വെളുത്തുള്ളി പേസ്റ്റ് - 1ടീസ്പൂൺ

ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ

പച്ചമുളക് - 3 എണ്ണം

മുളക് പൊടി - 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

വറ്റൽമുളക് - 3 എണ്ണം

വലിയ ജീരകം - 1 ടീസ്പൂൺ

ഓയിൽ - 2 ടേബിൾ സ്പൂൺ

ലെമൺ ജൂസ് - 1 ടീസ്പൂൺ

തക്കാളി വലുത് - 2 എണ്ണം

ഉപ്പ് - ആവിശ്യത്തിന്

വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

മല്ലിയില

        കടായീ മസാല

(2 ടീസ്പൂൺ മല്ലി, കുരുമുളക് - 1ടീസ്പൂൺ,1/2.ടീസ്പൂൺ, ജീരകം,വറ്റൽമുളക് - 2 എണ്ണം ,1/2 ഇഞ്ച് കറുവപ്പട്ട,3 ഗ്രാമ്പൂ ,ഇവയെല്ലാം വറുത്ത് പെടിച്ചത് )

        തയ്യാറാക്കുന്ന വിധം

ചട്ടി അടുപ്പത്ത് വെച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് ചെറിയ ജീരകവും വറ്റൽ മുളകും ചേർത്ത് ഒന്ന് ഫ്രൈ ആവുബോൾ അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചിചേർത്ത് ഒന്ന് കൂടി ഫ്രൈ ചെയ്തെടുക്കണം .ഇതിലേക്ക് 1കപ്പ് സവാള,ഉപ്പ് ഇട്ട് വഴറ്റുക.ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കടായിമസാലയിൽ നിന്നും പകുതിയും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് ചിക്കനും,കാൽകപ്പ് വെള്ളവും ,ഉപ്പും,ചേർത്ത്  നന്നായി മിക്സ് ചെയ്ത് അടച്ച് വെച്ച് വേവിചെടുക്കുക.

ഇതിലേക്ക് റ്റോമാറ്റോ പ്യൂരി ,ക്യാപ്സിക്കം,ക്യൂബ് സവാള, മല്ലിയില,ബാക്കിയുള്ള കടായി മസാല, ഇട്ട് ചെറിയ തീയിൽ 5 മിനിറ്റ് വെക്കുക ഗ്രേവീ കുറുകി വരുബോൾ തീ ഓഫ് ചെയ്യാം.കടായി ചിക്കൻ റെഡി..
https://t.me/+jP-zSuZYWDYzN2I0

Tuesday, July 11, 2023

മുയൽ ഇറച്ചി പിരളൻ

മുയൽ ഇറച്ചി പിരളൻ

എന്നും  ചിക്കനും മട്ടനും ബീഫും തിന്നാൽ മതിയോ?  ഇടക്കൊക്കെ മുയലിറച്ചി ഒക്കെ കഴിക്കാം...._
ഒരു മുയലിനെ കിട്ടിയാൽ എങ്ങനെ പാകം ചെയ്യും എന്നാവും ?

സംഗതി സിമ്പിൾ...!

മുയലിറച്ചി ചെറിയ കഷ്ണങ്ങളാക്കി  മുളകുപൊടി,മല്ലിപ്പൊടി,ഗരംമസാലപ്പൊടി,കുരുമുളകുപൊടി,മഞ്ഞൾ,ഉപ്പ്,കറിവേപ്പില എന്നിവ ചേർത്തു നന്നായി  തിരുമ്മി  ഒരു ചട്ടിയിലാക്കി വേവിക്കുക. വെള്ളം വേണ്ട. ചെറുതീയിൽ വേവിച്ചാൽ മതി.അപ്പോൾ ഇറച്ചിയിലുള്ള വെള്ളം മതി വേവാൻ.

ഇത് വെന്തു വെള്ളം വറ്റിക്കഴിയുമ്പോൾ

ഒരു ചീനചട്ടിയിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്കു കുറച്ചു സവാള ,ഇഞ്ചി,വെളുത്തുള്ളി.ഇവ ചെറുതായ് അരിഞ്ഞതിട്ടു വഴറ്റുക.കുറച്ചു കറിവേപ്പില,ഉപ്പ് ഇവയും ചേർക്കണം.

സവാള പകുതി മൂത്തുകഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയും.ചേർത്ത് നന്നായി ചെറുതീയിൽ വഴറ്റുക. നല്ല ബ്രൗൺ കളർ ആകുമ്പോൾ കുറച്ചു തേങ്ങാപ്പാൽ കൂടി ചേർക്കുക. നന്നായി ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം.

ഇനി ഇതിലേക്ക് കുറച്ചു  പെരുംജീരകപൊടിയും. . കറിവേപ്പിലയും കൂടി ചേർക്കാം.
https://t.me/+jP-zSuZYWDYzN2I0

Friday, July 7, 2023

മുരിങ്ങക്ക സൂപ്പ്

മുരിങ്ങക്ക സൂപ്പ്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുരിങ്ങക്ക. വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ധാരാളമായി മുരിങ്ങക്കയില്‍ കാണപ്പെടുന്നു.

കൂടാതെ, ആന്റിഫംഗല്‍, ആൻറിവൈറല്‍, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകള്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു.

സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങള്‍ നമ്മള്‍ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?

      വേണ്ട ചേരുവകൾ

മുരിങ്ങക്ക - 3 എണ്ണം കഷണങ്ങളാക്കി വേവിച്ച്‌ ഉടച്ച്‌ അരിച്ചെടുത്ത വെള്ളം 1 കപ്പ്

സോയ വേവിച്ചത് - 1 കപ്പ്

കാരറ്റ് - ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം

സവാള - ചെറുതായി അരിഞ്ഞത് 1 എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍

സോയ സോസ് - അര സ്പൂണ്‍

ഗ്രീൻ ചില്ലി സോസ് - 1 സ്പൂണ്‍

മുട്ട - 1 എണ്ണം

കോണ്‍ ഫ്ലവര്‍ -  ആവശ്യത്തിന്

വെളളം - ആവശ്യത്തിന്

കുരുമുളകുപൊടി - അര സ്പൂണ്‍

മല്ലിയില - 1 പിടി

പുതിനയില -1 പിടി

നെയ്യ് - 1 സ്പൂണ്‍

     സൂപ്പ് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനില്‍ അല്‍പം നെയ്യൊഴിച്ച്‌ സോയാ നന്നായി വഴറ്റി മാറ്റിവക്കുക.

ശേഷം നെയ്യില്‍ കാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കുക.

ഇതിലേക്ക്, മുരിങ്ങ വെള്ളം, ആവശ്യത്തിന് ഉപ്പുചേര്‍ത്ത് തിളച്ചാല്‍ ഒരു മുട്ട പൊട്ടിച്ച്‌ ഇളക്കി ചേര്‍ക്കുക.

ശേഷം സോയാചങ് ചേര്‍ത്തിളക്കിയ കൂട്ടിലേക്ക് സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക.

ശേഷം കോണ്‍ഫ്ലവര്‍ വെള്ളത്തില്‍ കലക്കി ബാറ്ററുണ്ടാക്കി കൂട്ടിലൊഴിച്ച്‌ തിളപ്പിച്ചെടുക്കുക.

ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ക്കുക.

ചൂട് മുരിങ്ങക്ക സൂപ്പ് തയാറായി.
https://t.me/+jP-zSuZYWDYzN2I0

Wednesday, July 5, 2023

മത്തി പെരളൻ

മത്തി പെരളൻ

മത്സ്യവിഭവങ്ങള്‍ക്ക് എന്നും സ്വീകാര്യത കൂടുതലാണ് നമുക്കിടയില്‍. എന്നാല്‍ മത്സ്യങ്ങളില്‍ തന്നെ അല്‍പം കൂടി ആളുകള്‍ക്ക് സ്വീകാര്യമായിട്ടുള്ളതാണ് മത്തി. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ബിരിയാണി വരെ വേണമെങ്കില്‍ മത്തി കൊണ്ട് ഉണ്ടാക്കാവുന്നതാണ്. എന്നാല്‍ എന്നും നല്ല കുടംപുളിയിട്ട് വെച്ച മത്തിക്കറിക്ക് നല്ല സ്വീകാര്യതയാണ്. മത്തി കറിവെച്ചതും അല്‍പം കപ്പയും ഉണ്ടെങ്കില്‍ വേറൊന്നും വേണ്ട എന്ന നിലപാട് മലയാളിക്ക് വളരെയധികം പരിചയമുള്ളതാണ്. അത്രയേറെ മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ മത്തി സ്ഥാനം പിടിച്ച് കഴിഞ്ഞു. എന്നാല്‍ സാധാരണ മത്തികറി വെക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി മത്തി പെരളനാക്കിയാലോ? ഏത് അതിഥി വീട്ടില്‍ വന്നാലും ഉച്ചയൂണ് കേമമാക്കാന്‍ നല്ല മത്തി പെരളന്‍ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

      ആവശ്യമുള്ള സാധനങ്ങള്‍

മത്തി- ഒരു കിലോ

തക്കാളി- മൂന്നെണ്ണം

സവാള- രണ്ടെണ്ണം

ഉപ്പ്- പാകത്തിന്

വിനാഗിരി- ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ- പാകത്തിന്

ഉണക്കമുളക്- പത്തെണ്ണം

വെളുത്തുള്ളി- പത്ത് അല്ലി

         തയ്യാറാക്കുന്ന വിധം

മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും വരയുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വറ്റിക്കുക.

വെള്ളം നല്ലതു പോലെ വറ്റിയ പരുവമാകുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നരത്തിയിടാം. മത്തി ഓരോ ഭാഗവും മറിച്ചും തിരിച്ചുമിട്ട് പൊടിയാതെ വേവിച്ചെടുക്കാം.

ഇതിലേക്ക് പാകത്തിന് വെള്ളവും അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം.

വാങ്ങി വെച്ചതിനു ശേഷം അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും താളിക്കാവുന്നതാണ്. നല്ല മത്തി പെരളന്‍ തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Monday, July 3, 2023

മസാല കച്ചോരി

ഇന്ന് നമുക്ക്‌ മസാല കച്ചോരി തയ്യാാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം. പൂരിക്ക്‌ മാവ്‌ തയ്യാറാക്കുന്ന രീതിയിൽ പത്തിരി  തയ്യാറാക്കി അതിനുള്ളിൽ മസാല വച്ച്‌ പൊരിച്ചെടുക്കുന്ന വിഭവം ആണിത്‌.


        ആവശ്യമായ ചേരുവകൾ

ഗോതമ്പ് പൊടി  - 250 ഗ്രാം

ഉരുളകിഴങ്ങ് - 1 എണ്ണം

കാരറ്റ് - 1 എണ്ണം

ബീൻസ് - 3 എണ്ണം

പച്ചമുളക് - 3 എണ്ണം

ഉള്ളി - 1 എണ്ണം

കറിവേപ്പില - 1 തണ്ട്‌

മല്ലിയില - 2 തണ്ട്‌

ഇഞ്ചി - അര കഷണം

വെളുത്തുള്ളി - 4 എണ്ണം

മുളക് പൊടി - അര സ്പൂൺ

മഞ്ഞൾ പൊടി - കാൽ സ്പൂൺ

ഗരം മസാല - കാൽ സ്പൂൺ

കുരുമുളക് പൊടി- അര സ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

എണ്ണ - ആവശ്യത്തിന്‌

         തയ്യാറാക്കുന്ന വിധം

പൂരിക്കു തയ്യാറാക്കുന്ന രീതിയിൽ മാവ് കുഴച്ചെടുക്കുക...
ഇത് 20 മിനിറ്റ്‌ നേരം മാറ്റിവെക്കുക....

അപ്പോഴേക്കും മസാല തയ്യാറാക്കാം... അതിനായി എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ഉള്ളി ,കാരറ്റ് ബീൻസ്  ,ഉപ്പ്‌ എന്നിവ ചേർത്ത് വയറ്റി എടുക്കുക..

ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ,കറി വേപ്പില, മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക . ഇതിലേക്ക് ബാക്കി വരുന്ന ചേരുവകൾ കുടി ചേർത്ത് ഒന്നു കുടിbമിക്സ് ചെയ്ത് എടുക്കുക..

ഇതിലേക്ക് വേവിച്ച് എടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.... പാകം ആയാൽ സ്റ്റൗ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക..

ഇനി നമ്മൾ ആദ്യം മാറ്റി വെച്ച മാവ് പൂരിക്ക്‌ പരുത്തുന്ന രീതിയിൽ പരത്തിയെടുക്കുക...

ഇതിന്റെ നടുവിലായി മസാല ചേർത്ത് റോൾ ചെയ്ത് കൈ കൊണ്ട് പ്രസ് ചെയ്ത്‌ പത്തിരി രൂപത്തിൽ ആക്കുക.

ഇവ ഓരോന്നായി  പൊരിച്ചെടുക്കുക..
https://t.me/+jP-zSuZYWDYzN2I0

Sunday, July 2, 2023

റുമാലി റൊട്ടി

നല്ല തൂവാല പോലെ ഉള്ള സ്വാദേറിയ  റുമാലി റൊട്ടി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

       ചേരുവകൾ

മൈദ - 2 കപ്പ്

നെയ്യ് അഥവാ എണ്ണ - 1 ടീസ്പൂൺ

പാൽ, ഉപ്പ് – ആവശ്യത്തിന്

       തയാറാക്കുന്ന വിധം

മാവിൽ ഉപ്പും നെയ്യ്/ എണ്ണ ചേർത്ത് യോജിപ്പിക്കുക. 

ഇതിലേക്ക് ആവശ്യത്തിന് പാൽ കുറച്ച് കുറച്ചായി ചേർത്ത് (പാൽ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർ നേരിയ ചൂട് വെള്ളം ചേർക്കാം ), കുഴച്ചെടുക്കുക.

 ഒരുപാടു സോഫ്റ്റ്‌ ആവരുത്. ഒരു 30മിനിറ്റ് ഇത് മാറ്റി വക്കണം.

30 മിനിറ്റിന് ശേഷം നല്ല വിസ്താരമുള്ള പാൻ ചൂടാകാൻ വക്കുക.

കുഴച്ച മാവിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ സമമായ രണ്ട് ഉരുളകൾ എടുത്ത് കൈകൊണ്ട് പരത്തുക. 

എന്നിട്ടു രണ്ടു വശത്തും എണ്ണ തേക്കുക.

ഇതിന്റെ ഓരോ വശം മാത്രം അരിപ്പൊടിയിൽ മുക്കുക. 

ചപ്പാത്തി പലകയിൽ മാവ് തൂവി ഈ രണ്ടു മാവ് ഉരുളകൾ അരിപ്പൊടി മുക്കാത്ത ഭാഗങ്ങൾ തമ്മിൽ ചേർത്ത് വെച്ച് ഒരുമിച്ചു നല്ല നൈസ് ആയി വലുതായി പരത്തുക.

എളുപ്പത്തിൽ പരത്താൻ സാധിക്കും.

ഫ്രൈയിങ് പാൻ ഹൈ ഫ്‌ളൈമിൽ വച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. നന്നായി പൊന്തി വരും. ചൂടോടെ വിളമ്പാം.       https://noufalhabeeb.blogspot.com/?m=1