ഇന്ന് നമുക്ക് മസാല കച്ചോരി തയ്യാാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം. പൂരിക്ക് മാവ് തയ്യാറാക്കുന്ന രീതിയിൽ പത്തിരി തയ്യാറാക്കി അതിനുള്ളിൽ മസാല വച്ച് പൊരിച്ചെടുക്കുന്ന വിഭവം ആണിത്.
ആവശ്യമായ ചേരുവകൾ
ഗോതമ്പ് പൊടി - 250 ഗ്രാം
ഉരുളകിഴങ്ങ് - 1 എണ്ണം
കാരറ്റ് - 1 എണ്ണം
ബീൻസ് - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
ഉള്ളി - 1 എണ്ണം
കറിവേപ്പില - 1 തണ്ട്
മല്ലിയില - 2 തണ്ട്
ഇഞ്ചി - അര കഷണം
വെളുത്തുള്ളി - 4 എണ്ണം
മുളക് പൊടി - അര സ്പൂൺ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
ഗരം മസാല - കാൽ സ്പൂൺ
കുരുമുളക് പൊടി- അര സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൂരിക്കു തയ്യാറാക്കുന്ന രീതിയിൽ മാവ് കുഴച്ചെടുക്കുക...
ഇത് 20 മിനിറ്റ് നേരം മാറ്റിവെക്കുക....
അപ്പോഴേക്കും മസാല തയ്യാറാക്കാം... അതിനായി എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ഉള്ളി ,കാരറ്റ് ബീൻസ് ,ഉപ്പ് എന്നിവ ചേർത്ത് വയറ്റി എടുക്കുക..
ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ,കറി വേപ്പില, മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക . ഇതിലേക്ക് ബാക്കി വരുന്ന ചേരുവകൾ കുടി ചേർത്ത് ഒന്നു കുടിbമിക്സ് ചെയ്ത് എടുക്കുക..
ഇതിലേക്ക് വേവിച്ച് എടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.... പാകം ആയാൽ സ്റ്റൗ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക..
ഇനി നമ്മൾ ആദ്യം മാറ്റി വെച്ച മാവ് പൂരിക്ക് പരുത്തുന്ന രീതിയിൽ പരത്തിയെടുക്കുക...
ഇതിന്റെ നടുവിലായി മസാല ചേർത്ത് റോൾ ചെയ്ത് കൈ കൊണ്ട് പ്രസ് ചെയ്ത് പത്തിരി രൂപത്തിൽ ആക്കുക.
ഇവ ഓരോന്നായി പൊരിച്ചെടുക്കുക..
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment