ചായക്ക് കടി ഒന്നും വീട്ടിൽ ഇല്ല എങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ഐറ്റം പറഞ്ഞു തരട്ടെ
വേണ്ട സാധനങ്ങൾറോസ്റ്റഡ് റവ - ഒരു കപ്പ്
മുളക് പൊടി - അര സ്പൂൺ
കുരുമുളക് പൊടി - അൽപം
കായം പൊടി - ഒരു നുള്ള്
സോഡ പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്
വെള്ളം - കുഴക്കാൻ ആവശ്യമുള്ളത്
തയ്യാർ ആക്കുന്ന വിധം
ഒരു കപ്പ് റോസ്റ്റഡ് റവ യിൽ അര സ്പൂണ് മുളക് പൊടിയും കുറച്ചു കുരുമുളക് പൊടിയും ഒരു നുള്ളു കായ പൊടിയും ഒരു നുള്ളു സോഡാ പൊടിയും പകത്തിനു ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്തു ചപ്പാത്തി ക്കു കുഴക്കുന്ന പോലെ അല്പലമായി വെളളം ഒഴിച്ച് കുഴച്ചു വെക്കുക. 10 മിനിറ്റ് മൂടി വെച്ച ശേഷം ചപ്പാത്തിക്കു പരത്തുന്നപോലെ കനം കുറച്ചു വട്ടത്തിൽ പരത്തി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക.
നല്ല ക്രിസ്പിയായ ഒരു സ്നാക് റെഡി ആയി.. കുട്ടികൾകൊക്കെ ഒത്തിരി ഇഷ്ടമാവും
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment