Monday, July 17, 2023

വാവ്‌ സ്പെഷ്യൽ അട

വാവ്‌ സ്പെഷ്യൽ അട

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഹിന്ദുമത വിശ്വാസികൾ  ആണ്ടിൽ ഒരിക്കൽ ബലിതർപ്പണം അർപ്പിക്കുന്ന കർക്കിടക വാവ് ഇന്ന്.... ഇന്നത്തെ വിഭവം വാവ് സ്പെഷ്യൽ അട.

ഉത്തര കേരളത്തില്‍ പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണ് കര്‍ക്കടകമെന്നു വിശ്വസിക്കപ്പെടുന്നു. ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് വാവടയുണ്ടാക്കി അനന്തരവര്‍ (ഭൂമിയില്‍) കാത്തിരിക്കും._
കനത്ത മഴയത്ത് പുട്ടിയും ചൂടിയാണു പിതൃക്കല്‍ വരിക. (ഭൂമിയിലേക്കുള്ള) കടത്തുകാശ് കടം പറഞ്ഞിട്ടായിരിക്കും വരവ്.
തിരിച്ച് പോകുമ്പോള്‍ കാശിനു പകരം അടകൊടുത്തു കടം വീട്ടും. അടയും ഇളനീരും മത്സ്യമാംസങ്ങളും മദ്യവും പിതൃക്കളെക്കാത്ത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.
കര്‍ക്കടക വാവ്‌ അട തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

       വേണ്ട ചേരുവകൾ

കർക്കിടക വാവ് അട

വറുത്ത അരിപ്പൊടി  - 3 കപ്പ്

ഉപ്പ് - 1/4 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ശർക്കര - 100 ഗ്രാം

തേങ്ങാ  - 1 എണ്ണം തിരുവിയത്

ഏലക്കാ - 3 എണ്ണം

വെള്ളം തിളപ്പിച്ചത് -  ആവശ്യത്തിന്‌

     തയ്യാർ ആക്കുന്ന വിധം

അരിപ്പൊടിയിൽ നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക.....

വാഴ ഇല വാട്ടി എടുക്കുക..... ശർക്കര 3 ടേബിൾ സ്പൂൺ  വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക....

ശർക്കര അടുപ്പിൽ വെച്ച് കുറുക്കുക . കുറുകി വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് മിക്സു ചെയ്ത് എടുക്കുക....

വാട്ടിയ ഇലയിൽ മാവ്' പരത്തി അതിൽ ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.....

കർക്കിടകവാവ് അട റെഡി
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment