മുരിങ്ങക്ക സൂപ്പ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുരിങ്ങക്ക. വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ധാരാളമായി മുരിങ്ങക്കയില്‍ കാണപ്പെടുന്നു.കൂടാതെ, ആന്റിഫംഗല്‍, ആൻറിവൈറല്‍, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകള്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു.
സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങള്‍ നമ്മള്‍ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മുരിങ്ങക്ക - 3 എണ്ണം കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം 1 കപ്പ്
സോയ വേവിച്ചത് - 1 കപ്പ്
കാരറ്റ് - ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം
സവാള - ചെറുതായി അരിഞ്ഞത് 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
സോയ സോസ് - അര സ്പൂണ്‍
ഗ്രീൻ ചില്ലി സോസ് - 1 സ്പൂണ്‍
മുട്ട - 1 എണ്ണം
കോണ്‍ ഫ്ലവര്‍ - ആവശ്യത്തിന്
വെളളം - ആവശ്യത്തിന്
കുരുമുളകുപൊടി - അര സ്പൂണ്‍
മല്ലിയില - 1 പിടി
പുതിനയില -1 പിടി
നെയ്യ് - 1 സ്പൂണ്‍
സൂപ്പ് തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ അല്‍പം നെയ്യൊഴിച്ച് സോയാ നന്നായി വഴറ്റി മാറ്റിവക്കുക.
ശേഷം നെയ്യില്‍ കാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കുക.
ഇതിലേക്ക്, മുരിങ്ങ വെള്ളം, ആവശ്യത്തിന് ഉപ്പുചേര്‍ത്ത് തിളച്ചാല്‍ ഒരു മുട്ട പൊട്ടിച്ച് ഇളക്കി ചേര്‍ക്കുക.
ശേഷം സോയാചങ് ചേര്‍ത്തിളക്കിയ കൂട്ടിലേക്ക് സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക.
ശേഷം കോണ്‍ഫ്ലവര്‍ വെള്ളത്തില്‍ കലക്കി ബാറ്ററുണ്ടാക്കി കൂട്ടിലൊഴിച്ച് തിളപ്പിച്ചെടുക്കുക.
ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ക്കുക.
ചൂട് മുരിങ്ങക്ക സൂപ്പ് തയാറായി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment