കടായി ചിക്കൻ
ഇന്ന് നമുക്ക് കടായി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം... ഇതിന് കടായി ചിക്കൻ എന്ന് പേര് വന്നത് ഇത് കടായി ചട്ടിയിൽ വക്കുന്നത് കൊണ്ടാണ് എന്ന് ഒരു അഭിപ്രായം ഉണ്ട്. ഇനി കടായി ചട്ടി ഇല്ലെന്ന് കരുതി വിഷമിക്കണ്ട ... നമുക്ക് ഇത് ചീനച്ചട്ടിയിലും വക്കാം.എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം
ഇതിന് ആവശ്യം വേണ്ട സാധനങ്ങൾ
ചിക്കൻ - 1 കിലോഗ്രം
സവാള ചെറുതായി കട്ട് ചെയ്തത് - 1 കപ്പ്
സവാള ക്യൂബായീ കട്ട് ചെയ്തത് - 1/2 കപ്പ്
ഗ്രീൻ കാപ്സിക്കം - 1/2 കപ്പ്
വെളുത്തുള്ളി പേസ്റ്റ് - 1ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം
മുളക് പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
വറ്റൽമുളക് - 3 എണ്ണം
വലിയ ജീരകം - 1 ടീസ്പൂൺ
ഓയിൽ - 2 ടേബിൾ സ്പൂൺ
ലെമൺ ജൂസ് - 1 ടീസ്പൂൺ
തക്കാളി വലുത് - 2 എണ്ണം
ഉപ്പ് - ആവിശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
മല്ലിയില
കടായീ മസാല
(2 ടീസ്പൂൺ മല്ലി, കുരുമുളക് - 1ടീസ്പൂൺ,1/2.ടീസ്പൂൺ, ജീരകം,വറ്റൽമുളക് - 2 എണ്ണം ,1/2 ഇഞ്ച് കറുവപ്പട്ട,3 ഗ്രാമ്പൂ ,ഇവയെല്ലാം വറുത്ത് പെടിച്ചത് )
തയ്യാറാക്കുന്ന വിധം
ചട്ടി അടുപ്പത്ത് വെച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് ചെറിയ ജീരകവും വറ്റൽ മുളകും ചേർത്ത് ഒന്ന് ഫ്രൈ ആവുബോൾ അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചിചേർത്ത് ഒന്ന് കൂടി ഫ്രൈ ചെയ്തെടുക്കണം .ഇതിലേക്ക് 1കപ്പ് സവാള,ഉപ്പ് ഇട്ട് വഴറ്റുക.ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കടായിമസാലയിൽ നിന്നും പകുതിയും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് ചിക്കനും,കാൽകപ്പ് വെള്ളവും ,ഉപ്പും,ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ച് വെച്ച് വേവിചെടുക്കുക.
ഇതിലേക്ക് റ്റോമാറ്റോ പ്യൂരി ,ക്യാപ്സിക്കം,ക്യൂബ് സവാള, മല്ലിയില,ബാക്കിയുള്ള കടായി മസാല, ഇട്ട് ചെറിയ തീയിൽ 5 മിനിറ്റ് വെക്കുക ഗ്രേവീ കുറുകി വരുബോൾ തീ ഓഫ് ചെയ്യാം.കടായി ചിക്കൻ റെഡി..
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment