വൈകുന്നേരം ചായയോടൊപ്പം കഴിക്കാന്‍ നല്ലൊരു കരോലപ്പം തയ്യാറാക്കിയാലോ? എന്താണ് കരോലപ്പം എന്ന് വിചാരിക്കുന്നുണ്ടാവും.
കരോല്‍ എന്ന് പറയുന്നത് നമ്മുടെ ഉണ്ണിയപ്പചട്ടിയുടെ മറ്റൊരു പേരാണ്. ഉണ്ണിയപ്പം തയ്യാറാക്കാന്‍ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകള്‍ പറഞ്ഞിരുന്ന പേരാണ് കരോല്‍ .കരോലില്‍ ഉണ്ടാക്കുന്ന അപ്പത്തിന് കരയോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.
വേണ്ട ചേരുവകള്‍
ഉണക്കലരി - 2 ഗ്ലാസ്
മൈദ - 2 സ്പൂണ്‍
ശര്‍ക്കര - 250 ഗ്രാം
ഏലക്ക - 3 എണ്ണം
ചെറുപഴം - 2 എണ്ണം
വെള്ളം - 2 ഗ്ലാസ്
ഉപ്പ് - ഒരു നുള്ള്
എണ്ണ - 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
`ഉണക്കലരി വെള്ളത്തില്‍ കുതിര്‍ത്ത് നന്നായി അരച്ചെടുത്ത്, അതിലേക്ക് ഒരു രണ്ടു സ്പൂണ്‍ മൈദയും, ചേര്‍ത്ത് അതിന്റെ ഒപ്പം തന്നെ ഒരു നുള്ള് ഉപ്പും ചേര്‍ത്ത്, അതിന്റെ ഒപ്പം കുറച്ച് നെയ്യും ചേര്‍ത്ത്, അതിലേക്ക് ശര്‍ക്കര പാനിയാക്കി, ഉരുക്കി അരിച്ചെടുത്തത്, ഇതിലേക്ക് ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക.
കുഴച്ചെടുത്തു കഴിഞ്ഞാല്‍ ചെറുപഴവും, ഏലക്കയും, കൂടി മിക്സിയില്‍ അരച്ചത് ഇതിനൊപ്പം ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കുക.
പെട്ടെന്ന് തയ്യാറാക്കാന്‍ ആണെങ്കില്‍ ഒരു നുള്ള് സോഡാപ്പൊടി കൂടി ചേര്‍ത്തു കൊടുക്കാം. ഇല്ല എന്നുണ്ടെങ്കില്‍ കുറച്ച് സമയം അടച്ചു വെച്ചതിനുശേഷം നമ്മുടെ കരോല്‍ ചൂടാവാനായിട്ട് വക്കുക.
കരോല്‍ എന്നു പറഞ്ഞാല്‍ ഉണ്ണിയപ്പ ചട്ടി ഉണ്ണി അപ്പച്ചട്ടി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് പകുതി വെളിച്ചെണ്ണ, പകുതി വേറെ എണ്ണയും ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോള്‍, മാവ് ഒരു ഗ്ലാസിലോ, സ്പൂണിലോ കോരി അതിലേക്ക് ഒഴിച്ചു കൊടുത്ത്, ഉള്ളൊക്കെ നന്നായി വെന്തു വരുമ്പോള്‍ രണ്ട് സൈഡും മൊരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment