Saturday, July 15, 2023

കപ്പ പുഴുക്ക്‌

നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം ആണല്ലൊ നാടൻ കപ്പ വേവിച്ചത്  (കപ്പ പുഴുക്ക്).  കപ്പ ഇറച്ചി, കപ്പ പോട്ടി, കപ്പയും മീനും , കപ്പയും എല്ലും ഇങ്ങനെ പല കോമ്പിനേഷനിൽ  പലരും ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ന് നാം ഇവിടെ കപ്പ പുഴുക്ക്‌ മാത്രമാണ്‌ ഉണ്ടാക്കുന്നത്‌.

          ചേരുവകൾ

പച്ച കപ്പ  - 1/2 കിലോ ഗ്രാം

വെളളം  - ആവശ്യത്തിന്

തേങ്ങ ചിരവിയത്  - 1 കപ്പ്

പച്ചമുളക്  - 4 എണ്ണം

വെളുത്തുള്ളി  - 3 ചെറിയ കഷണം

പച്ച കുരുമുളക്  - 1 തണ്ട്

ജീരകം  - 1/2 സ്പൂൺ

മഞ്ഞൾ പൊടി  - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

        കടുക് താളിക്കുന്നതിന്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

ഉണക്കമുളക് 3 - എണ്ണം

കറിവേപ്പില  - 1 തണ്ട്

       തയാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.വേവാൻആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത്‌ വേവിച്ചെടുക്കുക.

കപ്പ വെന്തു കഴിയുമ്പോൾ വെള്ളം മാറ്റിയെടുക്കുക.

അരപ്പിനു വേണ്ടി തേങ്ങ, ജീരകം, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾ_ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്നു_ കറക്കിയെടുക്കുക.വ ള്ളം ചേർക്കണ്ട  ആവശ്യം ഇല്ല.

വേവിച്ചെടുത്ത കപ്പയിലേക്ക് അരപ്പ് ചേർത്ത് ചെറിയ തീയിൽ 5 മിനിട്ട് അടച്ചു വച്ച് വേവിക്കുക.

പച്ച മണം മാറി വരുമ്പോൾ കപ്പയും അരപ്പും ഒരു തടി തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക.

എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് വേവിച്ച കപ്പയിലേക്ക് ചേർത്തു കൊടുക്കുക.

നാടൻ കപ്പ വേവിച്ചത് തയ്യാർ ആയി.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment