കൊതിയൂറും രുചിയില്‍ കോഴിക്കാല്‍ പൊരിച്ചെടുക്കാം
കോഴിക്കാൽ പൊരിച്ചത്ചിക്കന് വിഭവങ്ങള്‍ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. വീട്ടില്‍ ചിക്കനുണ്ടെങ്കില്‍ അടുക്കളയില്‍ വലിയയൊരു പണിയൊഴിഞ്ഞ മട്ടാണ്. ചിക്കന്‍ ഉണ്ടെങ്കില്‍ ബാക്കി വിഭവങ്ങള്‍ക്ക് ഊണ് മേശയില്‍ ഡിമാന്റ് കുറയുന്നത് പതിവാണ്.
ചിക്കന്‍ കറി വെച്ചു കഴിക്കുന്നതിനേക്കാള്‍ പൊരിച്ചു കഴിക്കുന്നതാണ് കൂടുതല്‍ പേര്‍ക്കുമിഷ്ടം. അതില്‍ ചിക്കന്‍ കാലിനായിരിക്കും. ആവശ്യക്കാരേറെ. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാല്‍ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കന്‍ റെസിപ്പി ഇവിടെ പരിചയപ്പെടാം.
ചേരുവകള്‍
കോഴിക്കാല്‍ : 2 എണ്ണം
കാശ്മീരി മുളകുപൊടി: 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി: 1/4 ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവിശ്യത്തിന്
വെളിച്ചെണ്ണ: 20 മില്ലി
ചെറുള്ളി: 15 ഗ്രാം
വെളുത്തുള്ളി: 10 ഗ്രാം
വറ്റല്‍മുളക്: 4 എണ്ണം
കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത്
പകുതി നാരങ്ങ നീര്
തയ്യാറാക്കുന്ന രീതി;
1) വെളുത്തുള്ളി, ചെറുള്ളി, വറ്റല്‍മുളക് ചതച്ചു വക്കുക
2) കോഴിക്കാല്‍ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ട് നന്നായി മിക്‌സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക
3) നോണ്‍സ്റ്റിക്ക് പാന്‍ ഇല്‍ എണ്ണ ചൂടാക്കി, ചെറു തീയില്‍ 10 - 15 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കുക.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment