മുയൽ ഇറച്ചി പിരളൻ
എന്നും ചിക്കനും മട്ടനും ബീഫും തിന്നാൽ മതിയോ? ഇടക്കൊക്കെ മുയലിറച്ചി ഒക്കെ കഴിക്കാം...._ഒരു മുയലിനെ കിട്ടിയാൽ എങ്ങനെ പാകം ചെയ്യും എന്നാവും ?
സംഗതി സിമ്പിൾ...!
മുയലിറച്ചി ചെറിയ കഷ്ണങ്ങളാക്കി മുളകുപൊടി,മല്ലിപ്പൊടി,ഗരംമസാലപ്പൊടി,കുരുമുളകുപൊടി,മഞ്ഞൾ,ഉപ്പ്,കറിവേപ്പില എന്നിവ ചേർത്തു നന്നായി തിരുമ്മി ഒരു ചട്ടിയിലാക്കി വേവിക്കുക. വെള്ളം വേണ്ട. ചെറുതീയിൽ വേവിച്ചാൽ മതി.അപ്പോൾ ഇറച്ചിയിലുള്ള വെള്ളം മതി വേവാൻ.
ഇത് വെന്തു വെള്ളം വറ്റിക്കഴിയുമ്പോൾ
ഒരു ചീനചട്ടിയിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്കു കുറച്ചു സവാള ,ഇഞ്ചി,വെളുത്തുള്ളി.ഇവ ചെറുതായ് അരിഞ്ഞതിട്ടു വഴറ്റുക.കുറച്ചു കറിവേപ്പില,ഉപ്പ് ഇവയും ചേർക്കണം.
സവാള പകുതി മൂത്തുകഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയും.ചേർത്ത് നന്നായി ചെറുതീയിൽ വഴറ്റുക. നല്ല ബ്രൗൺ കളർ ആകുമ്പോൾ കുറച്ചു തേങ്ങാപ്പാൽ കൂടി ചേർക്കുക. നന്നായി ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം.
ഇനി ഇതിലേക്ക് കുറച്ചു പെരുംജീരകപൊടിയും. . കറിവേപ്പിലയും കൂടി ചേർക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment