ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന നാല് മണിപ്പലഹാരമാണ ഉളളിവട. എല്ലാത്തിലുമുപരി ആസ്വദിച്ച് കഴിക്കാന്‍ പറ്റുന്ന പലഹാരമാണ് ഇത്. സാധാരണ ഉള്ളി വട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായ ഉള്ളിവട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
കടലമാവ്- 2 കപ്പ്
അരിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
സവോള- 3 എണ്ണം
കാരറ്റ്- അരക്കപ്പ്
കിസ്മിസ്- കാല്‍കപ്പ്
ഇഞ്ചി- 1 കഷ്ണം
പച്ചമുളക്-3 എണ്ണം
കറിവേപ്പില- 2 തണ്ട്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- 1 ടീസ്പൂണ്‍
എണ്ണ- വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
സവാള കനം കുറച്ച് മുറിച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും കാരറ്റും ചെറുതായി അരിയുക. ഇതിലേക്ക് കിസ്മിസ് കൂടി ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക.
അതിനു ശേഷം കടലമാവും വെള്ളവും ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക.
കട്ടിയായി കുഴച്ചെടുത്ത ശേഷം എണ്ണ നല്ലതു പോലെ ചൂടാക്കി തീ കുറച്ച് അതിലേക്ക് വട പരുവത്തില്‍ ഇട്ട് വറുത്തെടുക്കാം.
വട ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി മാറ്റാം. ചൂടോടെ തന്നെ കഴിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment