കോളിഫ്ലവർ മുഖ്യഘടകമായി നാം പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.. കോളി ഫ്ലവർ ഫ്രൈ, ചില്ലി ഗോപി, ഗോപി മഞ്ചൂരിയൻ അങ്ങനെ പലതും....ഇന്ന് നാം തയ്യാറാക്കുന്നത് രുചികരമായ കോളിഫ്ലവർ മസാലയാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾകോളിഫ്ലവർ - 1 വലുത്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
സവാള - 2 വലുത്
ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് -2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളക്പൊടി -1 ടേബിൾസ്പൂൺ
മല്ലിപൊടി -2 ടേബിൾസ്പൂൺ
ഗരംമസാല 1/2 ടേബിൾസ്പൂൺ
വെജിറ്റബിൾ മസാല / ചിക്കൻ / മീറ്റ് മസാല - 1/2 ടേബിൾസ്പൂൺ
കാപ്സികം - വലുത് 1
നെയ്യ് - 2 ടേബിൾസ്പൂൺ
കുരുമുളക്പൊടി -2 ടീസ്പൂൺ
മല്ലിയില
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴിച്ചു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് വഴറ്റുക.
നന്നായി കഴുകി ചൂടുവെള്ളത്തിൽ ഇട്ടു വച്ച കോളിഫ്ലവർ ചേർക്കുക.
2 മിനിറ്റിനു ശേഷം പൊടികളും കൂടെ ചേർത്ത് നന്നായി വഴറ്റുക.
കാപ്സികം ചേർത്ത് 2ടേബിൾസ്പൂൺ നെയ്യും കുരുമുളക് പൊടിയും കൂടെ ചേർത്ത് വെള്ളം ഒഴിക്കാതെ 10 മിനിറ്റു ചെറിയ തീയിൽ വേവിച്ചെടുക്കാം.
നല്ല രുചികരമായ കോളിഫ്ലവർ മസാല റെഡി ആയി .
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment