( നവരാത്രി സ്പെഷ്യൽ )
വ്യത്യസ്ത രുചികളില്‍ വ്യത്യസ്ത ചേരുവകള്‍ കൊണ്ട് പുട്ട് തയാറാക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഒരു പുട്ടാണ് ശര്‍ക്കര പുട്ട്. ഈ പുട്ടിന് പ്രത്യേകിച്ചു കറികളുടെ ഒന്നും ആവശ്യമില്ല. വെറുതെ കഴിക്കാനും പഴം ചേര്‍ത്ത് കഴിക്കാനും നല്ല രുചിയാണ്. ഇതൊരു നവരാത്രി സ്പെഷ്യല്‍ വിഭവമാണെന്ന് തന്നെ പറയാം. ഈ നവരാത്രിക്ക് കുട്ടികള്‍ക്ക് തയ്യാറാക്കി കൊടുക്കാം സ്പെഷ്യല്‍ ശര്‍ക്കര പുട്ട്..
വേണ്ട ചേരുവകൾ
പുട്ട് പൊടി - 1 കപ്പ്
മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
ഉപ്പ് - 1 സ്പൂണ്‍
ശര്‍ക്കര - 200 ഗ്രാം
ഏലക്ക - 1/2 സ്പൂണ്‍
തേങ്ങ ചിരകിയത് - 1 കപ്പ്
നെയ്യ് - 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പുട്ട് പൊടി ചേര്‍ത്ത് അതിലേക്ക് മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത വെള്ളം ഒഴിച്ച് കുഴക്കുക. ശേഷം സാധാരണ പുട്ട് തയ്യാറാകുന്ന പോലെ പുട്ട് കുറ്റിയില്‍ മാവ് നിറച്ചു ആവിയില്‍ വേവിച്ചു എടുക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് ശര്‍ക്കരയും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അലിയിച്ചു അതിലേക്ക് ഏലക്ക പൊടിയും ചേര്‍ത്ത് തയ്യാറാക്കി വച്ചിട്ടുള്ള പുട്ടും ചേര്‍ത്ത് കൊടുക്കുക. ശേഷം അല്‍പം നെയ്യും ചേര്‍ത്ത് എല്ലാം നന്നായി കുഴച്ചു യോജിപ്പിച്ചു എടുക്കുക. നല്ല പാകത്തിന് ആയി കഴിയുമ്പോള്‍ അതിലേക്ക് അണ്ടി പരിപ്പും, മുന്തിരിയും നെയ്യില്‍ വെറുത്ത് ചേര്‍ത്ത് കൊടുക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment