ഇന്ന് നമുക്ക് മുട്ട ബോണ്ട തയ്യാറാക്കി നോക്കാം. മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരം ആണ് ഇത്.
ചേരുവകൾമുട്ട - 5 എണ്ണം
കടലമാവ് - 1 കപ്പ്
അരിപൊടി - 4 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്‌പൂൺ
കായംപൊടി - 1/4 ടീസ്പൂൺ
ജീരകപൊടി - 1/2 ടീസ്പൂൺ
ഉള്ളി - 1 എണ്ണം
ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
കറിവേപ്പില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
ഉരുളകിഴങ്ങ് - 1 ( വേവിച്ചത് )
പച്ചമുളക് - 2 എണ്ണം
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി എടുത്തു മുറിച്ചു വെള്ളയും മഞ്ഞയും വേർതിരിച്ചു എടുക്കണം.
ഇനി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഉള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റി അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും മുട്ടയുടെ മഞ്ഞയും ആവിശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി വാങ്ങി വെക്കാം.
ഇത് തണുത്തതിന് ശേഷം മുറിച്ചു വെച്ചിരിക്കുന്ന മുട്ടയുടെ പകുതിയിൽ വെച്ച് ഒരു ബോൾ പോലെ ഉരുട്ടി വെക്കാം.
മാവ് തയാർ ചെയ്യാൻ ഒരു ബൗളിൽ കടലമാവ് , അരിപൊടി ,മുളകുപൊടി, മഞ്ഞപൊടി,
കായപൊടി,ജീരകപൊടി , ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിൽ ആക്കണം.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട ബോണ്ട മാവിൽ മുക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തു എടുക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment