വ്യത്യസ്തമായതും എന്നാൽ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഒരു ചായ ആയാലൊ ഇന്ന്. നമുക്കിന്ന് ശംഘുപുഷ്പം ചേർത്ത് നീലയാക്കിയ ചായ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾവെള്ളം - 2 ഗ്ലാസ്
ശംഖുപുഷ്പം - 10 എണ്ണം
ഏലക്ക. - 2 എണ്ണം
ഇഞ്ചി ചതച്ചത് - 1 സ്പൂൺ
തുളസിയില. - 5 ഇല
പഞ്ചസാര. - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
സാധാരണ ചായ തയ്യാറാക്കുന്നത് പോലെ ആദ്യം വെള്ളം ചൂട് ആക്കിയതിന് ശേഷം ശംഘുപുഷ്പം, ഇഞ്ചി, ഏലക്ക, തുളസിയില എന്നിവയിട്ട് തിളപ്പിക്കുക.
ശേഷം താഴെ ഇറക്കി ഒന്ന് അരിപ്പയിൽ ഇട്ട് അരിച്ചെടുക്കുക .
ഇനി പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക് ,തണുന്നതിന് ശേഷം തേൻ ചേർക്കാം .
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment