നവരാത്രിക്ക് ഭക്ഷണങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്.നമുക്കിന്ന് ഒരു സ്പെഷ്യൽ നവരാത്രി വിഭവം തയ്യാറാക്കിനോക്കാം. 'നവ' എന്നാണ് ഇതിന്റെ പേര്. ഓട്സ്,അവല്‍, ശര്‍ക്കര, ഈന്തപ്പഴം എന്നിവയെല്ലാംചേര്‍ത്തൊരു സ്പെഷ്യല്‍ വിഭവം.
വേണ്ട ചേരുവകൾഅവല് - 1 കപ്പ്
ഓട്സ് - 1/2 കപ്പ്
ശര്‍ക്കര -1/2 കപ്പ്
തേങ്ങ ചിരകിയത് -1/4 കപ്പ്
പഴം -1 എണ്ണം
ഈന്തപഴം -4 എണ്ണം
അണ്ടിപരിപ്പ് - 1/8 കപ്പ്
ഉണക്ക മുന്തിരി -1/8 കപ്പ്
എള്ള് - 2 ടീസ്പൂണ്‍
നെയ്യ് -1 ടീസ്പൂണ്‍
വെള്ളം -1/4 കപ്പ്
ചുക്കു പൊടിച്ചത് /ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാനിലേക്ക് അവലും ഓട്സും ഇട്ടു ഒന്ന് ചൂടാക്കി എടുക്കുക.
ഒന്ന് ക്രിസ്പ്പി ആയി വരുമ്പോള്‍ അതിലേക്കു അണ്ടിപരിപ്പും എള്ളും കൂടി ചേര്‍ത്തു രണ്ടു മിനിറ്റു ചെറുതീയില്‍ വറുക്കുക.ശേഷം മാറ്റി വക്കുക.
ഒരു പാനില്‍ ശര്‍ക്കര കുറച്ചു വെള്ളവും ചേര്‍ത്തു ഉരുക്കുക.
ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക.
ശര്‍ക്കര ഉരുകി പാവാകുമ്പോള്‍ വറുത്തു വച്ച അവലും ഓട്സും ചേര്‍ന്ന മിക്സ് ഇട്ടു നന്നായി ഇളക്കി ചേര്‍ക്കുക.
അതിലേക്കു മുറിച്ച് വച്ച ഈന്തപ്പഴവും പഴവും ഉണക്ക മുന്തിരിയും തേങ്ങയും ചേര്‍ത്ത് ഇളക്കുക.
ചുക്കുപൊടിയോ ഏലക്കായ പൊടിച്ചതോ കൂടി ചേര്‍ത്തു കൊടുക്കുക. നവം റെഡി..
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment