Monday, December 27, 2010
ചൊവ്വയില് ജലഉറവകള്
ചൊവ്വയില്‍ ജല സാന്നിധ്യം കണ്ടെത്തിയാതായി ഗവേഷകര്‍. ഉപരിതലത്തില്‍ നിന്നും ഏതാനും മീറ്റര്‍ താഴ്‌ചയിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാനാകില്ലെങ്കിലും മണ്ണിനടിയില്‍ അത് സാധ്യമാണെന്ന് 'ജേര്‍ണല്‍' റിപ്പോര്‍ട്ടു ചെയ്‌തു. മിസിസിപ്പി നദിയുള്ളതിന്റെ ആയിരക്കണക്കിന് ഇരട്ടി വലുപ്പമുളള 'നദി'കളാണത്രേ ചൊവ്വയിലുളളത് . മണ്ണിനടിയിലുള്ള ഇത്തരം നദികളുടെ നിഴലുകള്‍ ഉപരിതലത്തില്‍ കാണാമെന്ന് പ്ലാനറ്ററി സയന്‍സ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അലക്‌സ് പാല്‍മെറോ റോഡ്രിഗ്‌സ് അഭിപ്രായപ്പെട്ടു.
ഉറവകളുട ആഴം നിര്‍ണയിക്കാനാകില്ലെങ്കിലും മനുഷ്യര്‍ക്ക് ചൊവ്വയിലെ ജലം ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ ആഴങ്ങളില്‍ നിന്ന് കൂടുതല്‍ പ്രയാസം കൂടാതെ ജലം കണ്ടെത്താമെന്ന് അരിസോണ സര്‍വകലാശാലയിലെ ജെഫ്രി കാര്‍ഗെല്‍ പറഞ്ഞു.
ഭാവിയിലെ ചൊവ്വയാത്രികര്‍ക്ക് ജലസാന്നിധ്യം അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ജലത്തിലെ ഹൈഡ്രജന്‍ ഉപയോഗിച്ച് ഇന്ധവും നിര്‍മ്മിക്കാനാകും. ജലസാന്നിധ്യം മൂലം ചൊവ്വയില്‍ ജീവനുണ്ടാകാനുളള സാഹചര്യമുണ്ടെന്നാണ് ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ അഭിപ്രായം.
Subscribe to:
Post Comments (Atom)
No comments:
Post a Comment