Monday, December 27, 2010
കൈകളെ തളര്‍ത്തുന്ന കീബോര്‍ഡ്
ദീര്‍ഘനേരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ കൈകള്‍ക്ക് ഭാവിയില്‍ തളര്‍ച്ചയുണ്ടായേക്കാം. നിരന്തരം കംപ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മണിബന്ധത്തിലൂടെ കൈപ്പത്തിയിലേക്ക് കടന്നുപോവുന്ന നാഡിക്ക് തിങ്ങലോ ഞെരുങ്ങലോ അനുഭവപ്പെടും. ഇതുകാരണം കൈപ്പത്തിക്ക് തരിപ്പും വേദനയും ഉണ്ടാകും.
വീട്ടുജോലിക്കാര്‍, ക്‌ളര്‍ക്കുമാര്‍, എന്നിവ കൂടാതെ കൈകള്‍ കൂടുതലായി ഉപയോഗിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികള്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാം. രാത്രിയില്‍ വേദന അസഹനീയമായേക്കാം. പച്ചക്കറികള്‍ അരിയാനും, കൈകൊണ്ട് എന്തെങ്കിലും പിടിക്കാനും, ഭാരം എടുക്കാനുമൊക്കെ സാധിക്കാതെ വരുന്നു.
തൊഴിലുമായി ബന്ധപ്പെട്ടാണ് ഇതുണ്ടാകുന്നതെങ്കില്‍ ഒരുപരിധിവരെ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ഭേദമാക്കാം. ആരംഭദശയില്‍ കൈകളില്‍ മുറിവെണ്ണ പുരട്ടി തടവിയാല്‍ ഇത് അതിവേഗം മാറും. എന്നാല്‍ രോഗം തീവ്രമായാല്‍ ശസ്‌ത്രക്രിയ മാത്രമായിരിക്കും പോംവഴി....
Subscribe to:
Post Comments (Atom)
No comments:
Post a Comment