Monday, December 27, 2010
ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കിക്കൂടെ?
പലപ്പോഴും സമയത്ത് ആഹാരം കഴിക്കാത്തവരായി പുതിയ മലയാളി തലമുറ മാറിക്കൊണ്ടിരിക്കുന്നു. കോളേജിലും ജോലിസ്ഥലത്തും ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ മടിക്കുന്ന പുതുതലമുറ ബേക്കറി ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. ഇതിനായി അവര്‍ ഫാസ്‌റ്റ് ഫുഡും സോഫ്‌റ്റ് ഡ്രിങ്കും കഴിക്കുന്നു. എത്രമാത്രം അപകടകരമാണ് ഇവയെന്ന് തിരിച്ചറിയാതെയാണ് നമ്മുടെ യുവതലമുറ ഫാസ്‌റ്റ്‌ഫുഡ് ശീലമാക്കുന്നത്.
കൊഴുപ്പിന്റെ അളവ് കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്‌തമ, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഇടയാകുന്നു.
ഉച്ചയ്‌ക്ക് ഊണ് കഴിക്കുന്നതിന് പകരം ബേക്കറിയിലെ കേക്ക്, പിസ, ഹാം ബര്‍ഗര്‍ ഫ്രെഞ്ച് ഫ്രൈഡ്, പൊട്ടോറ്റോ ചിപ്‌സ്, പെപ്‌സി, കോള തുടങ്ങിയവയാണ് യുവതലമുറയ്‌ക്ക് പ്രിയം. എന്നാല്‍ ഇവയില്‍ സാന്‍സ്‌ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. സാന്‍സ്‌ഫാറ്റ് ക്യാന്‍സര്‍ പോലുള്ള രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പൊതുവേ കോളേജ് വിദ്യാര്‍ത്ഥികളും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ് ബേക്കറി ഭക്ഷണം ശീലമാക്കുന്നത്.
മുപ്പത് വയസ് പിന്നിടുന്നതിന് മുമ്പുതന്നെ പലര്‍ക്കും പ്രമേഹവും രക്‌തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പിടിപെടുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ആസ്‌ത്‌മ തുടങ്ങിയ രോഗമുളളവര്‍ വട, ചിപ്‌സ്, മിക്‌ചര്‍ എന്നിവ കഴിക്കരുത്. ഉയര്‍ന്ന കൊഴുപ്പും കലോറിയും ചേര്‍ന്ന ഇവ ജങ്ക് ഫുഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫാസ്‌റ്റ്‌ഫുഡില്‍ കൊഴുപ്പിന് പുറമെ വന്‍തോതില്‍ മധുരവും അടങ്ങിയിട്ടുണ്ട്. ജങ്ക് ഫുഡുകള്‍ വല്ലപ്പോഴുമായി ചുരുക്കിയില്ലെങ്കില്‍ വയറിനുളളില്‍ ഗ്യാസ് രൂപപ്പെടുകയും മറ്റ് അസ്വസ്ഥകള്‍ ഉണ്ടാവുകയും ചെയ്യും. കുട്ടികളില്‍ ഇത്തരം ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കരുത്
Subscribe to:
Post Comments (Atom)
No comments:
Post a Comment